Prabodhanm Weekly

Pages

Search

2015 ഏപ്രില്‍ 24

കരിയര്‍

സുലൈമാന്‍ ഊരകം

സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റികളില്‍ പ്രവേശനം

ജാമിഅ മില്ലിയ്യ ഇസ്്‌ലാമിയ്യ

കേന്ദ്ര സര്‍ക്കാര്‍ യൂനിവേഴ്‌സിറ്റിയായ ദല്‍ഹിയിലെ ജാമിഅ മില്ലിയ്യ ഇസ്്‌ലാമിയ്യ യൂനിവേഴ്‌സിറ്റി വിവിധ വിഷയങ്ങളിലെ ഡിഗ്രി, പി.ജി കോഴ്‌സുകള്‍ക്ക് അപേക്ഷ സ്വീകരിച്ചു തുടങ്ങി. BA/MA എന്നിവയില്‍ English, Hindi, Urdu, Arabic, Persian, Turkish, Islamic Studies, Media Studies, Hotel Management, History, Fine Arts, Economics, Sociology, Political Science, Public Administration, Human Right, Psychology, Geography, BBS, B.Com, M.Com, MBA, MCA, MSW, BSc/MSc, BEd, MEd, Educational Administration and Planning എന്നീ കോഴ്‌സുകളും, കൂടാതെ വിവിധ സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമാ കോഴ്‌സുകളും ലഭ്യമാണ്. അവസാന തീയതി മെയ് 1. www.jmi.ac.in

+2കാര്‍ക്ക് IITയില്‍ ഡിസൈന്‍

മുംബൈ Indian Institute of Technologyയില്‍ ആരംഭിക്കുന്ന B.Design കോഴ്‌സിലേക്കുള്ള അണ്ടര്‍ ഗ്രാജ്വേറ്റ് കോമണ്‍ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ ഫോര്‍ ഡിസൈനി(യൂസിഡ്)ന് ഇപ്പോള്‍ അപേക്ഷിക്കാം. മേയ് 31-നാണ് പ്രവേശന പരീക്ഷ. അവസാന തീയതി ഏപ്രില്‍ 25. www.uceed.iitb.ac.in

AJK Mass Communication & Journalism

ഏഷ്യയില്‍ തന്നെ മാധ്യമ പഠനത്തിന് പേരുകേട്ട സ്ഥാപനമായ ദല്‍ഹി ജാമിഅ മില്ലിയ്യ ഇസ്്‌ലാമിയ്യ യൂനിവേഴ്‌സിറ്റിയുടെ അന്‍വര്‍ ജമാല്‍ കിദ്വായി മാധ്യമ ഗവേഷണ കേന്ദ്രം നടത്തുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. MA Mass Communication, MA in Visual Effects & Animation, PG Diploma in Still Photography & Visual Communication, PG in Broadcasting Technology, Diploma in Acting തുടങ്ങിയവയാണ് കോഴ്‌സുകള്‍. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ajkmcrc.org

ദല്‍ഹി മലയാളി ഹല്‍ഖ Students Help Desk

ദല്‍ഹിയിലെ വ്യത്യസ്ത യൂനിവേഴ്‌സിറ്റികളില്‍ 2015-16 വിദ്യാഭ്യാസ വര്‍ഷത്തിലെ അഡ്മിഷന് വേണ്ടി തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ദല്‍ഹി മലയാളി ഹല്‍ഖയുടെ നേതൃത്വത്തില്‍ Students Help Desk പ്രവര്‍ത്തനം ആരംഭിച്ചു. 07503575767, 09958118387, 07053728271

മെഡിക്കല്‍ വിദ്യാഭ്യാസം

തമിഴ്‌നാട്: ചെട്ടിനാട് അക്കാദമി ഓഫ് റിസര്‍ച്ച് ആന്റ് എജുക്കേഷന്‍ കാഞ്ചിപുരം കോടമ്പക്കത്തുള്ള ചെട്ടിനാട് ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് നടത്തുന്ന MBBS പ്രവേശന പരീക്ഷക്ക് ഇപ്പോള്‍ അപേക്ഷിക്കാം. www.chettinaduhealthcity.com

കര്‍ണാടക: KLE യൂനിവേഴ്‌സിറ്റിയുടെ MBBS പ്രവേശന പരീക്ഷക്ക് ഉടന്‍ അപേക്ഷിക്കാം. എന്‍ട്രന്‍സ് പരീക്ഷക്ക് (KLEU-AIET) കോട്ടയത്ത് സെന്ററുണ്ട്. www.kleuniveristy.edu.in

SRM University: SRM യൂനിവേഴ്‌സിറ്റിയുടെ കാട്ടാന്‍കുളത്ത് കാമ്പസില്‍ നടത്തുന്ന MBBS പ്രവേശന പരീക്ഷക്ക് അപേക്ഷ ആരംഭിച്ചു. മെയ് 30-നാണ് പ്രവേശന പരീക്ഷ. അവസാന തീയതി മെയ് 16. www.srmuniversity.ac.in

ബീജാപ്പൂര്‍: കര്‍ണാടകയിലെ ബീജാപ്പൂരിലുള്ള BLDE യൂനിവേഴ്‌സിറ്റിക്ക് കീഴിലെ ശ്രീ ബി.എം പാട്ടീല്‍ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ നടത്തുന്ന MBBS/BDS കോഴ്‌സിലേക്ക് മെയ് 9 വരെ അപേക്ഷിക്കാം. മേയ് 24-ന് നടക്കുന്ന പ്രവേശന പരീക്ഷക്ക് തിരുവനന്തപുരത്ത് സെന്ററുണ്ട്. www.bldeuniversity.ac.in

ചെെന്നെ: ചെെന്നെയിലെ ശ്രീരാമ ചന്ദ്ര യൂനിവേഴ്‌സിറ്റിയില്‍ MBBS/BDS, മറ്റു പാരാ മെഡിക്കല്‍ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. മെയ് 31-നാണ് പ്രവേശന പരീക്ഷ. അവസാന തീയതി മെയ് 11. www.sriramachandra.edu.in

മംഗലാപുരം: മംഗലാപുരം നിറ്റി(nittee) യൂനിവേഴ്‌സിറ്റിയുടെ കെ.എസ് ഹെഗ്‌ഡെ മെഡിക്കല്‍ അക്കാദമി നടത്തുന്ന mbbs കോഴ്‌സിനുള്ള പ്രവേശന പരീക്ഷ മേയ് 11-ന് നടക്കുന്ന ആള്‍ ഇന്ത്യാ അണ്ടര്‍ ഗ്രാജ്വേറ്റ് എന്‍ട്രന്‍സി(NUUGET)ന് ഏപ്രില്‍ 25 വരെ അപേക്ഷിക്കാം. www.nitte.edu

സുലൈമാന്‍ ഊരകം/ 9446481000

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /10-13
എ.വൈ.ആര്‍