Prabodhanm Weekly

Pages

Search

2015 ഏപ്രില്‍ 10

ചിത്രങ്ങള്‍

ഇഗ്നേഷ്യസ് കിത്തോളസ്‌

ചിത്രങ്ങള്‍

ദാരിദ്ര്യത്തിന്റെ ചിത്രമെങ്ങനെന്ന്
മകള്‍ ചോദിച്ചതില്‍പ്പിന്നെ,
ഉണ്ണാനിരിക്കുമ്പോള്‍
പട്ടിണി തിന്നുണങ്ങിയ
പഴയ രൂപം
മുന്നില്‍ വന്നു നില്‍ക്കുന്നു.
ചാണകത്തിണ്ണയില്‍
ചന്തികീറിയ നിക്കറിട്ടിരുന്ന്
ഇന്നലെത്തെ കഞ്ഞിയില്‍
വറ്റു തിരയുന്ന ബാല്യം!
ഷവര്‍മയും ഷാര്‍ജഷെയ്ക്കും
തീന്‍മേശ നിറയെ വിഭവങ്ങളും
എച്ചിലൊഴുക്കാന്‍ ബയോഗ്യാസും,
ബാറു പൊട്ടും മുമ്പേ
മോശമെന്നു തള്ളിയ ചെരുപ്പ്,
വിയര്‍ക്കുമെന്നതു കൊണ്ട്
വഴിയില്‍ക്കളഞ്ഞ സൈക്കിള്‍
പുതുമ മങ്ങും മുന്നേ
കത്തിച്ചു കളയുന്ന വസ്ത്രങ്ങള്‍.
നിന്ദയുടെ ചിത്രമെങ്ങനെന്ന്
മകളോടു പറയാന്‍ ഭയന്നു.

ഇഗ്നേഷ്യസ് കിത്തോളസ്‌

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /5
എ.വൈ.ആര്‍