Prabodhanm Weekly

Pages

Search

2015 ഏപ്രില്‍ 10

കരിയര്‍

സുലൈമാന്‍ ഊരകം

+2 കാര്‍ക്ക് MBA

ചെറുപ്രായത്തിലേ മാനേജ്‌മെന്റ് പ്രതിഭകളെ കണ്ടെത്തി വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഇന്‍ഡോറിലെ ഐ.ഐ.എമ്മിന് പുറമെ +2കാര്‍ക്കായി അഞ്ചു വര്‍ഷത്തെ എം.ബി.എ (Integrated)നടത്തുന്ന സ്ഥാപനങ്ങളാണ് ഒ.പി ജിന്‍ഡല്‍ ഗ്ലോബല്‍ യൂനിവേഴ്‌സിറ്റി, യു.ജി.എ.ടി തുടങ്ങിയവ.

a) UGAT 2015

ഓള്‍ ഇന്ത്യാ മാനേജ്‌മെന്റ് അസോസിയേഷന്‍ നടത്തുന്ന Under Graduate Aptitude Test (UGAT)ന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ പ്രധാനപ്പെട്ട ചില സ്ഥാപനങ്ങള്‍ +2കാര്‍ക്കായി എം.ബി.എ പ്രവേശനം നല്‍കുന്നുണ്ട്. ഈ ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ BCA, BBA, BHM കോഴ്‌സിലേക്കും പ്രവേശനം നേടാം. ഈ വര്‍ഷത്തെ പ്രവേശന പരീക്ഷ മേയ് 9-നാണ്. അവസാന തീയതി ഏപ്രില്‍ 29.  www.apps.aima.in/ugat2015

b) JINDAL Global business school

ന്യൂദല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍ദേശീയ നിലവാരമുള്ള jindal global business school  60 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസ്സായവരില്‍ നിന്ന് ഇന്റഗ്രേറ്റഡ് എം.ബി.എക്ക് അപേക്ഷ ക്ഷണിച്ചു. ugatക്ക് പുറമെ jindal global business admission test (jgbat)ന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. ഈ വര്‍ഷം പ്ലസ്ടു ഫലം കാത്തിരിക്കുന്നവര്‍ക്കും എഴുതാം.

www.jgbs.edu.in

npat

നര്‍സി മോഞ്ജി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് പ്ലസ്ടു പാസ്സായവര്‍ക്കായി വിവിധ കോഴ്‌സുകളിലേക്ക് നടത്തുന്ന National Test for Programs After Twelfth (NPAT)ക്ക് അപേക്ഷ ക്ഷണിച്ചു. MBA Tech, MBA Pharma Tech, BBA, B.com, B.Tech, BSc എന്നിവയാണ് കോഴ്‌സുകള്‍. അവസാന തീയതി ഏപ്രില്‍ 30. 

www.nmims.edu

സിംബയോസിസ് എന്‍ട്രന്‍സ്

പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ സിംബയോസിസ് ഇന്റേണല്‍ യൂനിവേഴ്‌സിറ്റിയുടെ കീഴിലുള്ള വിവിധ ഇന്‍സ്റ്റിറ്റിയൂട്ടുകളിലേക്ക് ഡിഗ്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മാനേജ്‌മെന്റ്, നിയമം, മീഡിയ ആന്റ് കമ്യൂണിക്കേഷന്‍, ഇക്കണോമിക്‌സ്, ഡിസൈന്‍, മെഡിക്കല്‍ ടെക്‌നോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, എഞ്ചിനീയറിംഗ് എന്നിവയാണ് വിഷയങ്ങള്‍.

www/settest.org

പ്ലസ്ടുക്കാരെ ടിസ്സ് വിളിക്കുന്നു

സോഷ്യല്‍ സയന്‍സ് പഠനത്തിന് ഇന്ത്യയിലെ പ്രധാന കേന്ദ്രമായ Tata Insititute of Social Science (ടിസ്സ്) സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളില്‍ വിവിധ ബിരുദ, ബിരുദാനന്തര ബിരുദ, ഇന്റഗ്രേറ്റഡ് പഠനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പൂനെ, തുല്‍ജാപൂര്‍, ഹൈദരാബാദ്, ഗുവഹത്തി തുടങ്ങിയ ടിസിന്റെ കാമ്പസുകളില്‍ 45 തരം സോഷ്യല്‍ സയന്‍സിലെ പുതു തലമുറ കോഴ്‌സുകളാണ് നടത്തുന്നത്. Social work, Economics, Politics, Cultural, Psychology, Environment, Philosophy എന്നീ കോഴ്‌സുകളാണുള്ളത്. കൂടാതെ ബിരുദ വിദ്യാര്‍ഥികള്‍ക്ക് MA in public policy and Governance, Development Studies, Education, Women's Studies, Natural Resources & Governance ന്നും, Education and Women's Studies-ല്‍ PhD ക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. www.cmapus.tiss.edu

സുലൈമാന്‍ ഊരകം / 9446481000

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /5
എ.വൈ.ആര്‍