കരിയര്‍
ഹൈദരാബാദില്‍ Degree, PG, Integrated PG, PhD
ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയില്‍ പ്ലസ്ടു പൂര്‍ത്തിയാക്കിയവര്‍ക്ക് പഞ്ചവത്സര ബിരുദാനന്തര ബിരുദം (Integrated PG), ഡിഗ്രി, ഗവേഷണം, ഡിപ്ലോമ കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
1) ഇന്റഗ്രേറ്റഡ് പി.ജി
പത്തു സെമസ്റ്ററുകളിലായി അഞ്ചുവര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സിലേക്ക് പ്ലസ്ടു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. Maths, Physics, Chemistry, Optometry, Visual Science, Psychology, Earth Science, Economics, History, Politics, Sociology, Anthropology എന്നിവയാണ് വിഷയങ്ങള്‍.
2) പി.ജി
നാലു സെമസ്റ്ററുകളുള്ള ഈ ദ്വിവര്‍ഷ കോഴ്‌സില്‍ Maths, Applied Maths, Stati, Physics, Chemistry, Biology, Plant-Biology and Bio-Technology, Micro-Biology, Health Psychology, English, Philosophy, Hindi, Linguistics, Literature, Economics , History, Politics, Sociology, Journalism, Anthropology, Public Health, M.Com, M.Tech, MBA എന്നിവ.
3) ഇന്റഗ്രേറ്റഡ് എം.ഫില്‍-പി.എച്ച്.ഡി
Life Sciences, Natural Sciences, Physical Sciences, Social Sciences, Technologies, Management എന്നീ വിഷയങ്ങളില്‍ ഗവേഷണ പഠനം. രണ്ട് വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെയാണ് കാലാവധി.
www.acad.uohyd.ac.in - (SIO Helpline) - 09177571300, 08106020360
തൊഴിലിനൊപ്പം Online Management പഠനം
തൊഴിലിനൊപ്പം പഠനവുമെന്ന സ്വപ്ന സാക്ഷാത്കാരത്തിന് വേണ്ടി All India Management Association നടത്തുന്ന ബിരുദാനന്തര ബിരുദം, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. കേന്ദ്ര സര്‍ക്കാറിന്റെയും, യു.ജി.സിയുടെയും പൂര്‍ണ അംഗീകാരത്തോടെ നടത്തുന്ന ഈ കോഴ്‌സുകളില്‍ Operation System, HRD, International Business, Marketing, Finance, Retail Management, Pharmaceutical Marketing എന്നീ ഓപ്ഷണല്‍ സ്റ്റഡീസുകളും തെരെഞ്ഞടുക്കാം. www.aima.in/education-services/Long-term-course/pgcm.
അവസാന തീയതി: ജനുവരി 2.
സിവില്‍ സര്‍വീസ് പരിശീലനങ്ങള്‍
1) തിരുവനന്തപുരം
സിവില്‍ സര്‍വീസ് അക്കാദമിയുടെ തിരുവനന്തപുരം സെന്ററില്‍ നാലര മാസത്തെ സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയുടെ തീവ്ര പരിശീലനത്തിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ഉടന്‍ അപേക്ഷിക്കാം. ജനുവരി ആദ്യ വാരത്തില്‍ ക്ലാസുകള്‍ ആരംഭിക്കും. 04712313065, 2311654, www.ccek.org
2) കോഴിക്കോട്, പാലക്കാട്
കേരളത്തിലെ സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എജുക്കേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന Kerala State Civil Service Academy പാലക്കാട്, കോഴിക്കോട് കേന്ദ്രങ്ങളില്‍ ജനുവരി 10 ന് ആരംഭിക്കുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷക്കുള്ള റഗുലര്‍ കോച്ചിംഗ് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പാലക്കാട് ഗവണ്‍മെന്റ് വിക്‌ടോറിയ കോളേജും കോഴിക്കോട് വെസ്റ്റ്ഹില്‍ ഗവ. യു.പി സ്‌കൂളുമാണ് കേന്ദ്രങ്ങള്‍.
www.kscsa.org, www.ccek.org
3) ഹൈദരാബാദ്
ഹൈദരാബാദ് മൗലാനാ ആസാദ് നാഷ്ണല്‍ ഉര്‍ദു സര്‍വകലാശാലയുടെ റസിഡന്‍ഷ്യല്‍ കോച്ചിംഗ് അക്കാദമി 2015 ലെ സിവില്‍ സര്‍വീസ് പ്രിലി പരീക്ഷക്ക് വനിതകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും പരിശീലനം നല്‍കുന്നു. www.manuu.ac.in
സുലൈമാന്‍ ഊരകം/ 9446481000
Comments