ബ്ലോഗെഴുത്തുകള്‍
മലയാളത്തില്‍ യൂനികോഡിന്റെ വ്യാപനത്തോടെയാണ് ബ്ലോഗെഴുത്ത് സജീവമായത്. പത്രാധിപരുടെയോ പത്ര ഉടമകളുടെയോ ഔദാര്യത്തിന് കാത്തുനില്‍ക്കാതെ തന്റേതായ ഭാഷയില്‍ ആശയപ്രകാശനം നടത്താമെന്നതാണ് ബ്ലോഗെഴുത്തിനെ വേറിട്ടു നിര്‍ത്തുന്നത്. ശ്രദ്ധ പിടിച്ചു പറ്റുന്ന തലക്കെട്ടുകളും വായന തുടങ്ങിയാല്‍ പൂര്‍ത്തിയാക്കിപ്പോവുന്ന എഴുത്തു ശൈലിയും ലേഔട്ടുമാണ് ബ്ലോഗിന്റെ പ്രത്യേകത. പ്രശസ്തരായ ഒട്ടേറെ മലയാള ബ്ലോഗര്‍മാരുണ്ട്. ഇവയിലെ ആക്ഷേപഹാസ്യവും വിമര്‍ശനവും വലിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഇത്തരം ബ്ലോഗുകള്‍ സന്ദര്‍ശിക്കുന്നവര്‍ പതിനായിരക്കണക്കിനുണ്ട്. ആയിരക്കണക്കിനാണ് കമന്റുകള്‍ ലഭിക്കുന്നത്. വൈജ്ഞാനിക ചര്‍ച്ചകള്‍, ആദര്‍ശ ചര്‍ച്ചകളും വിമര്‍ശനങ്ങളും, മാധ്യമനിരൂപണങ്ങള്‍, രാഷ്ട്രീയ വിശകലനങ്ങള്‍, സര്‍ഗ രചനകള്‍ മുതലായവയാണ് ബ്ലോഗുലകത്തിന്റെ ഉള്ളടക്കം.
സമകാലിക ബ്ലോഗുകളില്‍ വായനക്കാരെ ഹഠാദാകര്‍ഷിച്ച ഒന്നാണ് ബഷീര്‍ വള്ളിക്കുന്നിന്റെ vallikkunnu.com. വ്യാജമുടിയും ആത്മീയ ചൂഷണവുമായി ബന്ധപ്പെട്ട് ശ്രദ്ധേയന്‍(shradheyan.com) ബ്ലോഗിലൂടെ നടത്തിയ വെളിപ്പെടത്തലുകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. ഇസ്‌ലാമിക വിമര്‍ശനം, ഇസ്‌ലാമിക പ്രസ്ഥാന വിമര്‍ശനങ്ങള്‍ മുതലായവ നിരൂപണം ചെയ്യുന്ന ബ്ലോഗുകളാണ് സി.കെ അബ്ദുല്ലത്വീഫിന്റെ jamaatheislami.blogspot.in, yukthivadikalumislamum.blogspot.in എന്നിവ. എന്‍.എം ഹുസൈന്റെ ബ്ലോഗ് ധൈഷണിക സംവാദങ്ങള്‍ക്ക് വേദിയായിരുന്നു.
kinalur.com, tpmshameem.blogspot.in, aneesudheen.blogspot.in, basheerudheen.blogspot.in, absar.com.blogspot.in, keelika.blogspot.in, abidtm.blogspot.in, abiteacher.blogspot.in, manavikanilapadukal.blogspot.in, lookavicharam.blogspot.in, bukkumpenayum.blogspot.in, sumayanam.blogspot.in, yoosufmuttanoor.blogspot.ae, mansoormaruppacha.blogspot.ae, zubaidaidrees.blogspot.in, absarmohamed.com, vallithodika, beemapallyblog.blogspot.in, munkai.blogspot.in ബ്ലോഗെഴുത്തുകളുടെ പട്ടിക നീളുന്നു.
Comments