Prabodhanm Weekly

Pages

Search

2013 ഓഗസ്റ്റ്‌ 09

ഈജിപ്ത് ഹീറോകള്‍ക്കും വില്ലന്മാര്‍ക്കും മധ്യേ

അഭിമുഖം / തലാല്‍ അസദ്/ ആഇശാ ശുബുക്ഷു

തലാല്‍ അസദ്: പ്രമുഖ നരവംശ ശാസ്ത്രജ്ഞനും, ഇസ്‌ലാമിക ചിന്തകനായ മുഹമ്മദ് അസദിന്റെ മകനുമായ തലാല്‍ അസദ് പാകിസ്താനിലാണ് ജനിച്ചത്. പാകിസ്താനിലെ സ്‌കൂള്‍ പഠനത്തിന് ശേഷം നരവംശശാസ്ത്ര പഠനത്തിനായി എഡിന്‍ബറോയിലേക്ക് പോയി. നരവംശശാസ്ത്രത്തിലെ പുതിയ രീതിശാസ്ത്രങ്ങളുമായി അസദ് പരിചയപ്പെടുന്നത് എഡിന്‍ബറോയില്‍ വെച്ചാണ്.
മതേതരത്വം, ആധുനികത തുടങ്ങിയവയുടെ അന്വേഷണവുമായി ബന്ധപ്പെട്ടതാണ് അസദിന്റെ സമീപകാല എഴുത്തുകള്‍. 2003-ലെ അദ്ദേഹത്തിന്റെ ഗ്രന്ഥം 'ഫോര്‍മേഷന്‍ ഓഫ് ദി സെക്യുലര്‍: ക്രിസ്റ്റ്യാനിറ്റി, ഇസ്‌ലാം, മോഡേനിറ്റി' സെക്യുലരിസത്തെ പ്രശ്‌നവത്കരിക്കുന്ന ഒന്നാണ്. പോസ്റ്റ് കൊളോണിയലിസം, ക്രൈസ്തവത, ഇസ്‌ലാം, സെക്യുലരിസം തുടങ്ങിയവയുമായി ബന്ധപ്പെട്ട പഠനശാഖകളില്‍ സുപ്രധാന സൈദ്ധാന്തിക സംഭാവനകള്‍ നല്‍കിയ തലാല്‍ അസദ് ഇപ്പോള്‍ ന്യൂയോര്‍ക്ക് സിറ്റി സര്‍വകലാശാലയില്‍ നരവംശശാസ്ത്ര വിഭാഗത്തില്‍ പ്രഫസറാണ്.

ആഇശാ ശുബുക്ഷു: ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സിലെ സോഷ്യോളജി വിഭാഗത്തിലും സെന്റര്‍ ഫോര്‍ ദ സ്റ്റഡീ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സിലും ലക്ചറര്‍. അന്താരാഷ്ട്ര നിയമം, മനുഷ്യാവകാശം, സാമൂഹിക രാഷ്ട്രീയ സിദ്ധാന്തങ്ങള്‍, സെക്യുലരിസം, പോസ്റ്റ് കൊളോണിയലിസം തുടങ്ങിയ പഠനങ്ങളില്‍ വ്യാപൃത.


ജൂലൈ 3-ന് ഈജിപ്തില്‍ നടന്ന സൈനിക അട്ടിമറിയെ തുടര്‍ന്ന് ചില നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയത് ഈജിപ്തിലെ വിപ്ലവശക്തികളെ അടക്കിനിര്‍ത്താന്‍ സൈന്യത്തിന്റെ തന്ത്രപ്രധാനമായ ഇടപെടലായിരുന്നു അതെന്നാണ്. വ്യക്തമാക്കിപ്പറഞ്ഞാല്‍, ജനകീയ പ്രക്ഷോഭങ്ങളെ അടക്കിനിര്‍ത്തുന്നതിന് വേണ്ടി സൈന്യം ഇടപെടാന്‍ നിര്‍ബന്ധിതമാവുകയായിരുന്നുവെന്ന്. ജൂലൈ ആദ്യത്തില്‍ കണ്ടത് 2011ലെ വിപ്ലവത്തിന്റെ തുടര്‍ച്ചയാണെന്നും പ്രസിഡന്റ്് മുഹമ്മദ് മുര്‍സിക്കെതിരെയുള്ള പ്രക്ഷോഭങ്ങളെ സൈന്യം ആത്മാര്‍ഥമായി പിന്തുണക്കുകയായിരുന്നുവെന്നുമാണ് മറ്റു ചിലരുടെ അഭിപ്രായം. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാറിനെതിരെ നടന്ന നഗ്നമായ അട്ടിമറിയാണിതെന്നാണ് വേറൊരു പക്ഷം. ഈ സംവാദങ്ങളെ താങ്കളെങ്ങനെ കാണുന്നു?
ഈജിപ്തില്‍ നടന്നത് അട്ടിമറിയാണോ, അതോ ജനങ്ങളുടെ വിപ്ലവ ആവശ്യങ്ങളോടുള്ള സൈന്യത്തിന്റെ ന്യായമായ പ്രതികരണമാണോ എന്ന വിഷയത്തെ കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. യാതൊരു ശങ്കയും കൂടാതെ ഞാനതിനെ അട്ടിമറി എന്ന് തന്നെ വിശേഷിപ്പിക്കും. പക്ഷേ അത് അട്ടിമറിയാണോ അല്ലേ എന്ന് ധൃതിയില്‍ നിശ്ചയിക്കുന്നതിലല്ല കാര്യം. പ്രധാനമായും 'ഫുലൂലൂം'- പഴയ മുബാറക് ഭരണകൂടത്തിന്റെ അടുത്തൂണ്‍ പറ്റുകാര്‍- മുര്‍സിഭരണകൂടത്തെ ഏത് വിധേനയും താഴെയിറക്കാനുറച്ച 'തമര്‍റുദ്' എന്ന് സ്വയം വിശേഷിപ്പിക്കുന്ന യുവജനാധിപത്യവാദികളുമൊക്കെ ചേര്‍ന്ന വിഭിന്നമായ ഘടകങ്ങളുടെ കൂട്ടമാണ് പ്രതിപക്ഷമെന്നാണ് ഞാന്‍ ഊന്നിപ്പറയാനാഗ്രഹിക്കുന്ന ഒരു കാര്യം. രാഷ്ട്രം തെരഞ്ഞെടുത്ത പ്രസിഡന്റിനെ താഴെയിറക്കുന്നതിലെ നിയമ സാധുതയെ കുറിച്ചും നിയമവിരുദ്ധതയെ കുറിച്ചും ഞാന്‍ അത്രയധികം ഉത്കണ്ഠാകുലനാകുന്നില്ല. ഈ പ്രസിഡന്റ് വന്‍ ഭൂരിപക്ഷത്തിനൊന്നുമല്ല തെരഞ്ഞെടുക്കപ്പെട്ടതെന്നത് ശരി തന്നെ. പക്ഷേ ലിബറല്‍ ഡെമോക്രസിയില്‍ തെരഞ്ഞെടുപ്പ് വിജയത്തിന് ഇതൊരു മാനദണ്ഡമല്ല. ഇനി പ്രക്ഷോഭകര്‍ പറയുന്നതു പോലെ അദ്ദേഹം ഈജിപ്ത് എന്ന രാജ്യത്തിന് വേണ്ടിയായിരുന്നില്ല മറിച്ച്, സ്വന്തം പാര്‍ട്ടിയായ ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടിക്കു വേണ്ടി മാത്രമായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് തന്നെ വെക്കുക. അതും ആനക്കാര്യമൊന്നുമല്ല. ലിബറല്‍ ഡമോക്രസിയില്‍ രാഷ്ട്രീയം പ്രവര്‍ത്തിക്കുന്നത് അപ്രകാരം തന്നെയാണ്. 'രാജ്യം', 'ജനങ്ങള്‍' തുടങ്ങിയവയെ കുറിച്ച് എല്ലായിടത്തും ധാരാളം വാചകക്കസര്‍ത്തുകള്‍ നടക്കുന്നുണ്ട്. പക്ഷേ, തെരഞ്ഞെടുപ്പ് ജനാധിപത്യങ്ങള്‍ മുഴുവന്‍ പൗരന്മാര്‍ക്കും വേണ്ടിയല്ല, മറിച്ച് തെരഞ്ഞെടുപ്പില്‍ ജയിക്കുന്ന പാര്‍ട്ടി പ്രതിനിധീകരിക്കുന്ന താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്.
മുര്‍സിക്കെതിരെയുള്ള ഈ വിശാല സഖ്യത്തില്‍ സൈന്യമുള്‍പ്പെടെയുള്ളവര്‍ക്ക് തങ്ങള്‍ക്ക് വേണ്ടതെന്ത് എന്നതിനെക്കുറിച്ച് കൂടുതല്‍ വ്യക്തമായ ധാരണയുണ്ട്. എന്നാല്‍, ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ സമരരംഗത്തുള്ളവര്‍ക്ക് ഇക്കാര്യത്തില്‍ അത്ര വ്യക്തതയില്ല. ഇനി അവര്‍ക്ക് തങ്ങളുടെ ആവശ്യങ്ങളെ കുറിച്ച് ധാരണയുണ്ട് എന്നു വെച്ചാല്‍ തന്നെയും അതെങ്ങനെ നേടിയെടുക്കണമെന്ന് കൃത്യമായ ധാരണയില്ല. അവരുടെ പരിശ്രമങ്ങള്‍ ഏറിയ കൂറും മാധ്യമങ്ങളിലാണ് നടക്കുന്നത്. അതു കൊണ്ടു തന്നെ മിക്കപ്പോഴും അവ മുദ്രാവാക്യങ്ങളുടെ തലത്തില്‍ ഒതുങ്ങുന്നു. ജനാധിപത്യപുനഃസ്ഥാപനത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ മുര്‍സിക്കെതിരെയുള്ള വിശാല സഖ്യം എങ്ങനെയാണ് രൂപപ്പെട്ടതെന്നോ തങ്ങളുടെ ലക്ഷ്യവുമായി അതെത്രത്തോളം വ്യത്യസ്തമായിരിക്കുന്നുവെന്നോ ഇതുവരെ വിമര്‍ശനാത്മകമായി പരിശോധിച്ചിട്ടില്ല എന്നിടത്താണ് പ്രശ്്‌നം.
മുര്‍സി സര്‍ക്കാറിനെതിരെയുള്ള പോരാട്ടത്തില്‍ വിജയത്തിന്റെ പക്ഷത്ത്് നിലയുറപ്പിച്ചിരുന്നതിനാല്‍ സൈന്യത്തോടും അതിന്റെ സിവിലിയന്‍ സഖ്യകക്ഷികളോടും (വന്‍കിട ബിസിനസുകാര്‍, മാധ്യമങ്ങള്‍, നീതിന്യായ സംവിധാനം) ഫലപ്രദമായി തന്നെ ഏറ്റുമുട്ടാം എന്ന് അവര്‍ വിശ്വസിക്കുന്നുവെന്നാണ് എനിക്ക് തോന്നുന്നത്.…
ഈയിടെ ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനം താങ്കള്‍ കണ്ടോ എന്നെനിക്കറിയില്ല. എത്ര വേഗത്തിലാണ് ജനകീയ എതിര്‍പ്പുകളുടെ പെട്ടെന്നുള്ള കാരണങ്ങളായ പെട്രോള്‍ ക്ഷാമം, പവര്‍ കട്ട്, പോലീസ് സംരക്ഷണത്തിന്റെ അഭാവം മുതലായവ അപ്രത്യക്ഷമായതെന്ന് പ്രതിപാദിക്കുന്നതായിരുന്നു ആ ലേഖനം. ഇപ്പോള്‍ ഗ്യാസ് സ്റ്റേഷനുകളില്‍ ആവശ്യത്തിന് പെട്രോളുണ്ട്. തെരുവുകളില്‍ പൊലീസ് സാന്നിധ്യവുമുണ്ട്.
ഏറ്റവും സാധാരണക്കാരായ ജനങ്ങള്‍ കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നത് ദൈനംദിന ജീവിതത്തിലെ പ്രാരാബ്ധങ്ങള്‍ക്കാണെന്നാണ് ഇതില്‍ നിന്ന് മനസ്സിലാവുന്നത്. സാഹചര്യങ്ങളെ വഷളാക്കുന്നതില്‍ വളരെ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്ന് തന്നെയാണ് മനസ്സിലാകുന്നത്.

ആരാണ് ഈ ആസൂത്രണങ്ങള്‍ക്കെല്ലാം പിന്നില്‍?
സൈന്യവും മുബാറക് ഭരണകൂടത്തിന്റെ അടുത്തൂണ്‍ പറ്റുകാരും. തങ്ങള്‍ ചെയ്യുന്നതിനെ കുറിച്ച് അവര്‍ക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. ജനങ്ങള്‍ക്കിടയില്‍ ഉരുണ്ടു കൂടിത്തുടങ്ങിയിരുന്ന അസംതൃപ്തിയെ അവര്‍ ശരിക്കും മുതലെടുത്തു. അവര്‍ക്കിടയില്‍ നല്ലരീതിയില്‍ ആശയവിനിമയവും നടന്നിരുന്നു. ഉദാഹരണത്തിന് മുഹമ്മദ് അല്‍ ബറാദഇ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് മുബാറക് ഭരണകൂടത്തിലെ പ്രധാനമന്ത്രിയും തെരഞ്ഞെടുപ്പില്‍ മുര്‍സിക്കെതിരെ മത്സരിച്ചയാളുമായ അഹ്മദ് ശഫീഖുമായി ചര്‍ച്ച നടത്തിയിരുന്നു. സൈന്യമുള്‍പ്പെടെയുള്ള മുബാറക് ഭരണകൂടത്തിന്റെ അടുപ്പക്കാരുടെ പ്രതിനിധിയാണ് അഹ്മദ്് ശഫീഖ്. നാഷനല്‍ സാല്‍വേഷന്‍ ഫ്രന്റിന്റെ നേതാക്കളെന്ന നിലയില്‍ അവര്‍ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്തു തീരുമാനിച്ചുറപ്പിച്ചുവെന്ന് വേണം കരുതാന്‍. സൈന്യം ഇതിനെ കുറിച്ചെല്ലാം അജ്ഞരായിരുന്നുവെന്ന് ഞാന്‍ കരുതുന്നില്ല. ഈജിപ്തിലെ പണച്ചാക്കുകളുടെ കൂട്ടത്തില്‍ പ്രമുഖനായ നജീബ് സാവിരിസിനെ പോലുള്ളവര്‍ തമര്‍റുദ് പ്രസ്ഥാനത്തെ സാമ്പത്തികമായും മറ്റും സഹായിച്ച വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവരുന്നുണ്ടെങ്കിലും തമര്‍റുദിലെ ഭൂരിഭാഗം ചെറുപ്പക്കാരും സംഭവവികാസങ്ങളുടെ ഗതിവിഗതികളെ കുറിച്ച് അജ്ഞരാവാനാണ് സാധ്യത. അതിനാല്‍ തന്നെ പലരും ഇപ്പോള്‍ ആരോപിക്കുന്നതു പോലെ ഒരു ഗൂഢാലോചന നടന്നില്ലെങ്കില്‍ തന്നെ പ്രതിപക്ഷ നീക്കങ്ങള്‍ ഫലപ്രദമായി കോര്‍ഡിനേറ്റ് ചെയ്യപ്പെട്ടിരുന്നുവെന്നു വേണം കരുതാന്‍. പക്ഷേ സൈന്യം ഭരണഘടന മരവിപ്പിച്ച നടപടിയാണ് എന്നെ അലോസരപ്പെടുത്തുന്നത്.
ഇപ്പോള്‍ മൊത്തത്തില്‍ ഒരു ശൂന്യതയാണ് ഈജിപ്തിലുള്ളത്. സസ്‌പെന്റ് ചെയ്യപ്പെട്ട ഭരണഘടന ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രസിഡന്റായ മുര്‍സിക്ക് നല്‍കിയതിനേക്കാളും അധികാരം സൈന്യം തങ്ങള്‍ നിയമിച്ച താല്‍ക്കാലിക പ്രസിഡന്റിന്- ഇദ്ദേഹം മുബാറക് അനുകൂല പരമോന്നത ഭരണഘടനാ കോടതിയുടെ തലവനായിരുന്നു- നല്‍കുന്നുണ്ടെങ്കില്‍ തന്നെയും ആ ശൂന്യത കൂറേ കാലത്തേക്ക് നികത്തുന്നത് സൈന്യമായിരിക്കുമെന്നത് എന്നെ തീര്‍ച്ചയായും അലോസരപ്പെടുത്തുന്നുണ്ട്.
പരസ്പരാശ്രിതത്വത്തിലൂന്നിയ ഒരു ലോകത്ത്, വൈവിധ്യങ്ങള്‍ നിറഞ്ഞ ഒരു സമൂഹത്തില്‍ ഒരു പ്രതിസന്ധി ഏതു തരം രാഷ്ട്രീയമാണ് ആവശ്യപ്പെടുന്നതെന്ന് മുസ്‌ലിം ബ്രദര്‍ഹുഡിന് ധാരണയില്ലെന്ന് വേണം കരുതാന്‍. അറുപതു വര്‍ഷത്തിലേറെക്കാലം അവര്‍ക്കനുഭവിക്കേണ്ടി വന്ന രാഷ്ട്രീയമായ അടിച്ചമര്‍ത്തല്‍ കാരണം അവര്‍ വളരെ കുടുസ്സായ ഒരു മനോനില ആര്‍ജ്ജിച്ചെടുത്തിട്ടുണ്ട്. പുതിയ സാഹചര്യങ്ങള്‍ക്കനുസൃതമായി രാഷ്ട്രീയത്തെ സംബന്ധിച്ചെടുക്കേണ്ട വ്യത്യസ്തമായ കാഴ്ചപ്പാടുകളെ കുറിച്ചും- അതിന്റെ സാധ്യതകളെ കുറിച്ചും അതിലടങ്ങിയിരിക്കുന്ന അപകടങ്ങളെ കുറിച്ചും- പാര്‍ലമെന്ററിയും പാര്‍ലമെന്റേതരവുമായ സാഹചര്യങ്ങളില്‍ പ്രയോഗിക്കേണ്ട പുത്തന്‍ രാഷ്ട്രീയ അടവുകള്‍ വികസിപ്പിക്കുന്നതിനെ കുറിച്ചും അവര്‍ ചിന്തിച്ചില്ല. അതിനു പകരം അവര്‍ പല വിധ വാഗ്ദാനങ്ങള്‍ നല്‍കി. പിന്നീട് വാഗ്ദാനങ്ങളില്‍ നിന്ന് പിന്നോട്ടടിക്കുകയും ചെയ്തു. പ്രസിഡന്റ് സ്ഥാനത്തേക്ക് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കില്ലെന്നായിരുന്നു അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. തങ്ങള്‍ ജനങ്ങളെ ഭയപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു അതിന്റെ ന്യായമായി അവര്‍ പറഞ്ഞിരുന്നത്. സത്യത്തില്‍ കോപ്റ്റുകള്‍, സെക്യുലറിസ്റ്റുകള്‍, ലിബറലുകള്‍ തുടങ്ങി മുസ്‌ലിം ബ്രദര്‍ ഹുഡ് ഒരു സമഗ്രാധിപത്യ ഇസ്‌ലാമിക ഭരണകൂടം സ്ഥാപിക്കുമെന്ന് ഭയപ്പെടുകയോ അല്ലെങ്കില്‍ അങ്ങനെ അഭിനയിക്കുകയോ ചെയ്ത സമൂഹത്തിലെ പല തട്ടിലുള്ളവരെയും അവര്‍ പേടിപ്പിക്കുക തന്നെ ചെയ്തിട്ടുണ്ട്. കഴിവു കുറഞ്ഞവരും ആശയക്കുഴപ്പത്തിലകപ്പെട്ടവരുമാണ് അവരെന്നാണ് ഇത് കാണിക്കുന്നത്.
നിയമവാഴ്ച പുനഃസ്ഥാപിക്കുന്നതിലും, ആധുനികമായ ഒരു സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നതിലും, മുബാറകിന്റെ വീഴ്ചയെ തുടര്‍ന്നുള്ള നാളുകളില്‍ സൈന്യം ചെയ്തു കൂട്ടിയ കിരാത നടപടികള്‍ക്ക് (പ്രക്ഷോഭകരുടെ കൊലപാതകങ്ങള്‍, അറസ്റ്റ്, പീഡനങ്ങള്‍) മതിയായ ശിക്ഷ നല്‍കുന്നതിലും വന്ന വീഴ്ചയാണ് അവരുടെ കഴിവുകേടുകള്‍ക്ക് സാക്ഷ്യങ്ങളായി പൊതുവില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ വിമര്‍ശങ്ങളില്‍ ഭൂരിഭാഗവും പാതിവെന്തതാണെന്ന് ഞാന്‍ പറയും. സ്വതന്ത്രമായി പ്രവര്‍ത്തിക്കാനനുവദിക്കാത്ത നിലയില്‍ അധികാരമേറ്റയുടനെ തന്നെ മുര്‍സി സര്‍ക്കാറിനെതിരെ പലശക്തികളും രംഗത്തുവന്നിരുന്നു.
സൈനിക ഓഫീസര്‍മാരെ അവര്‍ ചെയ്ത കുറ്റങ്ങളുടെ പേരില്‍ മുര്‍സി വിചാരണ ചെയ്യണമായിരുന്നോ? സ്വന്തമായ രാഷ്ട്രീയ അജണ്ടയുള്ള അതി ശക്തമായ സ്ഥാപനങ്ങളും സര്‍ക്കാറുകളും മൂലധനത്തിന്റെ ഒഴുക്കിനെ നിയന്ത്രിക്കുന്ന ഒരു ലോകത്ത് തകര്‍ന്നടിഞ്ഞ ഒരു സമ്പദ് വ്യവസ്ഥയെ പുനരുദ്ധരിക്കാന്‍ മുര്‍സിക്കാവുമായിരുന്നോ? നിയോലിബറല്‍ ഉപരിവര്‍ഗത്തിന് ശക്തമായ അടിവേരുകളുള്ള ഒരു രാജ്യത്ത് അദ്ദേഹം ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യണമായിരുന്നുവെന്നാണോ പറയുന്നത്?
ഇവിടെയൊന്നുമല്ല ബ്രദര്‍ഹുഡിന്റെ കഴിവുകേട് കിടക്കുന്നത്- വിശേഷിച്ചും മുര്‍സി അധികാരത്തിലിരുന്ന വളരെ ചുരുങ്ങിയ കാലയളവ് പരിഗണിക്കുമ്പോള്‍. ഭരണം നേടിയെടുക്കുന്നതോടെ അവര്‍ പൈശാചികവത്കരിക്കപ്പെടും എന്ന് മുന്‍കൂട്ടി കാണാനാവാത്തിടത്താണ് അവരുടെ പിടിപ്പുകേട് ദൃശ്യമാകുന്നത്. പ്രതിപക്ഷ കക്ഷികള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുന്നിടത്തും അവര്‍ പരാജയമായിരുന്നു. സ്വാഭാവികമായും ഒരുതരം പ്രതികാരദാഹത്തോടെ ബ്രദര്‍ഹുഡ് പൈശാചികവത്കരിക്കപ്പെടുകയും ചെയ്തു. തീവ്രമതേതരരായ കയ്‌റോ ബുദ്ധിജീവികള്‍ക്ക് ഇതിലൊരു പങ്ക് തീര്‍ച്ചയായുമുണ്ട്. ഒരു കാരണവശാലും ബ്രദര്‍ഹുഡ് പ്രസിഡന്റ് പദം ആഗ്രഹിക്കരുതായിരുന്നുവെന്നാണ് എന്റെ അഭിപ്രായം. ഒന്നാമതായി, ഒരു തത്ത്വാധിഷ്ഠിത സമീപനമെന്ന നിലയില്‍. രണ്ടാമതായി, മുബാറക് ഭരണകൂടത്തിനെതിരായുള്ള ജനകീയ പ്രക്ഷോഭം ഏത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും കൈകാര്യം ചെയ്യാന്‍ അതീവ ബുദ്ധിമുട്ടുണ്ടാക്കുന്ന വന്‍തോതിലുള്ള പ്രായോഗിക പ്രശ്‌നങ്ങളാണ് ഉണ്ടാക്കിയെടുത്തത്. മുസ്‌ലിം ബ്രദര്‍ഹുഡ് കരുതിയ പോലെ ഒരു തെരഞ്ഞെടുപ്പില്‍ നിങ്ങള്‍ ജയിക്കുന്നു എന്നതിന്റെ അര്‍ഥം നിങ്ങള്‍ ശക്തരാണെന്നല്ല, മറിച്ച് രാജ്യത്തിന്റെയും സമ്പദ് വ്യവസ്ഥയുടെയും പരാജയത്തിന്റെ ഉത്തരവാദിത്വം നിങ്ങള്‍ക്കാണെന്നാണ്. തെരഞ്ഞെടുപ്പ് വിജയത്തിനപ്പുറം, മുസ്‌ലിം ബ്രദര്‍ഹുഡും അതിന്റെ ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടിയും ദുര്‍ബലരാണ്. പണ്ടും അങ്ങനെ തന്നെ ആയിരുന്നു. സമൂഹത്തിന്റെ മേല്‍ സമഗ്രമായ ആധിപത്യത്തിനു വേണ്ടി ശ്രമിച്ചുവെന്നതാണ് അവരുടെ പേരിലുള്ള പ്രധാനപ്പെട്ട ആരോപണങ്ങളിലൊന്ന്. തങ്ങള്‍ ആഗ്രഹിച്ചതെന്താണോ അത് നേടിയെടുക്കുന്നതിന് തൊട്ടടുത്ത് അവരെത്തി എന്ന് കരുതുന്നത് വിവരക്കേടാണ്. അവര്‍ക്ക് അങ്ങനെയൊരു നിയന്ത്രണം സമൂഹത്തിന്റെ മേല്‍ ഉണ്ടായിരുന്നില്ല. അത്തരം ഒരു നിയന്ത്രണം അവര്‍ക്ക് നേടിയെടുക്കാന്‍ കഴിയുകയുമില്ല. ആ രീതിയിലുള്ള ഒരു നിയന്ത്രണം അവര്‍ ആഗ്രഹിച്ചിരുന്നുവെന്നതിനും കൃത്യമായ തെളിവുകളില്ല. രാജ്യത്തിന്റെ മേല്‍ തങ്ങള്‍ക്ക് യഥാര്‍ഥ നിയന്ത്രണമുണ്ടെന്ന ഭാവത്തില്‍ പൊതുസമൂഹത്തില്‍ പ്രത്യക്ഷപ്പെട്ടു എന്നതാണ് അവരുടെ ഏറ്റവും വലിയ ബുദ്ധിമോശം.

അപ്പോള്‍ യഥാര്‍ഥത്തില്‍ ആര്‍ക്കാണ് നിയന്ത്രണമുള്ളത്?
പഴയ മുബാറക് ഭരണകൂടത്തിനാണ് ഇപ്പോഴും നിയന്ത്രണമുള്ളത്. സൈന്യത്തെ ഞാന്‍ അതിന്റെ ഭാഗമായാണ് കാണുന്നത്. സാമ്പത്തികവും സാമൂഹികവുമായ തങ്ങളുടെ താല്‍പര്യങ്ങള്‍ സുരക്ഷിതമാവുന്നിടത്തോളം സൈന്യം സിവിലിയന്‍ സര്‍ക്കാറിന്റെ കാര്യങ്ങളില്‍ ഇടപെടുന്ന പതിവുണ്ടായിരുന്നില്ല. എന്നാല്‍, മുബാറക് ഭരണകൂടത്തിന്റെ പതനത്തെ തുടര്‍ന്ന് അധികാര മാറ്റത്തിന്റെ കാലയളവില്‍ താല്‍കാലികമായുണ്ടായ സിവിലിയന്‍ രാഷ്ട്രീയ മണ്ഡലത്തില്‍ സൈന്യം ഇടപെട്ടിരുന്നു. പ്രത്യക്ഷത്തില്‍ നിയന്ത്രിക്കപ്പെടാതിരിക്കുമ്പോള്‍ തന്നെ സ്വാഭീഷ്ട പ്രകാരം പ്രവര്‍ത്തിക്കുന്നതിന് ഒരാള്‍ക്ക് സ്വാതന്ത്ര്യമില്ലാതിരിക്കുന്ന അവസ്ഥയെ കുറിച്ച് റോമന്‍ നിയമത്തില്‍ വളരെ താല്‍പര്യമുണര്‍ത്തുന്ന ഒരാശയമുണ്ട്. അടിമത്തത്തെ നിര്‍വചിക്കുന്നിടത്ത് ശരീഅയിലും ഈ ആശയം കാണാം. നിയന്ത്രണം പ്രയോഗിക്കുന്നതിലല്ല മറിച്ച് നിയന്ത്രണത്തിന്റെ നിരന്തരമായ സാധ്യതയിലാണ് കാര്യമിരിക്കുന്നത്. ഒരുവന്‍ അല്ലെങ്കില്‍ ഒരുവള്‍ വേറൊരാളുടെ അനിയന്ത്രിതമായ അധികാരത്തിന് കീഴിലായിരിക്കുന്നിടത്തോളം കാലം (നിയന്ത്രിക്കാനുള്ള അധികാരം പ്രത്യക്ഷത്തില്‍ ഉപയോഗിക്കുന്നില്ലെങ്കിലും) വ്യക്തി സ്വതന്ത്രനാവുന്നില്ല.
ബ്രിട്ടീഷ് രാഷ്ട്രീയ സൈദ്ധാന്തികനായ സ്‌കിന്നര്‍ ചൂണ്ടിക്കാട്ടിയത് പോലെ നിങ്ങള്‍ക്ക് എന്താണ് സംഭവിക്കാന്‍ പോവുന്നത് എന്നറിയാതിരിക്കലാണ് അടിമത്തം. വന്യമായ ഹിംസ പ്രയോഗിക്കാനുള്ള കഴിവുണ്ടായിരിക്കുന്നതിനു പുറമെ ദേശീയ സമ്പദ് വ്യവസ്ഥയുടെ നാല്‍പതു ശതമാനത്തോളം നിയന്ത്രിക്കുന്നത് സൈന്യമാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇതൂ കൂടാതെ വ്യക്തിപരമായും സാമ്പത്തികമായും ഒരു സ്ഥാപനമെന്ന നിലയിലും അമേരിക്കയുടെ വ്യക്തമായ പിന്തുണയും സൈന്യത്തിനുണ്ട്. പാക്‌സ് അമേരിക്കാന നിലനിര്‍ത്തുന്നതിനുള്ള- വിശേഷിച്ച് ഇസ്രയേലുമായുള്ള അന്‍വര്‍ സാദത്തിന്റെ കരാര്‍ നിലനിര്‍ത്തുന്നതിനുള്ള- പ്രതിഫലം അല്ലെങ്കില്‍ കൈക്കൂലി എന്ന നിലക്കാണ് സൈന്യത്തിന് ഈ പിന്തുണ ലഭിക്കുന്നതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ജനങ്ങളെ തങ്ങളുടെ താളത്തിനൊത്ത് തുള്ളിക്കാന്‍ സൈന്യത്തിന് കഴിഞ്ഞതിന്റെ പിന്നിലെ ഒരു പ്രധാനഘടകം ഇതാണ്. ആ നിലക്ക് പറയുകയാണെങ്കില്‍, സൈന്യം എപ്പോഴും ചിത്രത്തിലുണ്ടായിരുന്നു.
സിവിലിയന്‍ വിഷയങ്ങളില്‍ ഇടപെടേണ്ട ആവശ്യമില്ലാതിരിക്കുമ്പോഴും സൈന്യം വളരെ ശക്തമായ സ്ഥാപനം തന്നെയായിരന്നു. എന്നാല്‍ മുര്‍സി ഭരണകൂടത്തിന്റെ പതനത്തിന്റെ കുറച്ചാഴ്ചകള്‍ക്ക് മുമ്പ് തട്ടിക്കൂട്ടിയ ഒരു പ്രതിപക്ഷം നിലവില്‍ വന്നപ്പോള്‍ 'നമുക്ക് സമാധാനം സ്ഥാപിക്കേണ്ടതുണ്ട്, ജനങ്ങളുടെ വിപ്ലവാഭിലാഷങ്ങള്‍ക്ക് നേരെ നമുക്ക് പ്രതികരിക്കേണ്ടതുണ്ട്. പക്ഷേ അതിനായി രാജ്യത്തിന്റെ പൊതുസമ്മതിയും നമുക്ക് പുനഃസ്ഥാപിക്കേണ്ടതുണ്ട്' എന്ന് സൈനിക നേതൃത്വത്തിന് മുന്നോട്ട് വന്ന് പ്രഖ്യാപിക്കാന്‍ സാധിച്ചു.
പക്ഷേ ഒരു കാര്യം വ്യക്തമാണ്. ജനറല്‍ സീസിയുടെ അന്ത്യശാസനം ഇരുപക്ഷത്തിനുമാണെന്ന് തോന്നിപ്പിക്കുമെങ്കിലും യഥാര്‍ത്ഥത്തില്‍ അത് പ്രസിഡന്റിനു മാത്രമുള്ളതായിരുന്നു. അതു കൊണ്ടു തന്നെ ഈ അട്ടിമറിയുടെ നിയമസാധുത എന്ന വിഷയത്തെ നമുക്ക് സൗകര്യപൂര്‍വം മറക്കാം. ഒരു രാഷ്ട്രീയ പ്രതിസന്ധി ഉയര്‍ന്നു വന്നപ്പോള്‍ സൈനിക ജനറല്‍മാര്‍ അവസരം മുതലെടുത്ത് ഒരു അംപയറുടെ വേഷം കെട്ടിയെന്നതാണ് യാഥാര്‍ഥ്യം. ആവശ്യം വരുമ്പോള്‍ മാത്രം ഇടപെടുന്ന അംപയറുടെ വേഷം. യജമാനന്‍, ആവശ്യം വരുമ്പോള്‍ മാത്രമേ വടി ഉപയോഗിക്കാറുള്ളൂ.
മുര്‍സിവിരുദ്ധരുടെ വന്‍ റാലികള്‍ പ്രതിനിധീകരിക്കുന്ന ജനകീയ ആവശ്യത്തോടു സൈന്യം പ്രതികരിച്ചത് ശരിയായോ, അല്ലെങ്കില്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രസിഡന്റിനെ പുറത്താക്കുന്നത് തെറ്റല്ലേ എന്ന രീതിയിലുളള ധാരാളം ചര്‍ച്ചകള്‍ ഈജിപ്തിലെയും മറ്റെല്ലായിടത്തെയും പത്രങ്ങളില്‍ ധാരാളം നടക്കുന്നുണ്ട്. ഇങ്ങനെയൊരു നിര്‍ണായക സന്ദര്‍ഭത്തില്‍ 'ജനങ്ങള്‍' എന്ന ആധുനിക വ്യവഹാരം എന്താണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ച് എനിക്ക് കൃത്യമായി പറയാന്‍ കഴിയില്ല. ആരാണവര്‍, ആരാണവര്‍ക്ക് വേണ്ടി സംസാരിക്കുന്നത്, അവരുടെ പേരില്‍ സംസാരിക്കുന്നവര്‍ എങ്ങനെയാണ് അതിനുള്ള ആധികാരികത നേടുന്നത്?
ജനങ്ങള്‍ ഒരു 'ഫാന്റസി'യാണ്. തെരഞ്ഞെടുപ്പുകള്‍ ജനങ്ങളുടെ പൊതുവികാരം പ്രകടിപ്പിക്കുന്നില്ല. 'പൊതുവികാരം' എന്ന ഒന്നില്ലാത്തത്് കൊണ്ടാണ് തെരഞ്ഞെടുപ്പുകള്‍ ആവശ്യമായി വരുന്നത്. ഏറ്റവും നന്നായി വിശദീകരിക്കുകയാണെങ്കില്‍, അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗമാണ് തെരഞ്ഞെടുപ്പുകള്‍. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, സമൂഹത്തില്‍ ആഴത്തില്‍ വേരോടിയ അഭിപ്രായ ഭിന്നതകളുണ്ടെന്ന് നിങ്ങള്‍ തിരിച്ചറിയുമ്പോള്‍ ബലപ്രയോഗത്തിലൂടെയല്ലാതെ അത് പരിഹരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ തെരഞ്ഞെടുപ്പിലേക്ക് തിരിയും. തെരഞ്ഞെടുപ്പുകള്‍ ജനവികാരം പ്രകടിപ്പിക്കുന്നില്ലെങ്കില്‍ ജനങ്ങള്‍ പങ്കെടുക്കുന്ന പ്രക്ഷോഭങ്ങളും ജനവികാരം പ്രതിഫലിപ്പിക്കുന്നില്ല. പ്രതിപക്ഷത്തിന്റെയും സൈന്യത്തിന്റെയും ഭാഗത്തു നിന്നുണ്ടാവുന്ന പ്രസ്താവനകള്‍ വലിയ ആശയക്കുഴപ്പങ്ങള്‍ക്കിടയാക്കുന്നതാണ്. അക്രമാസക്തമായ സംഘര്‍ഷങ്ങളുടെ ഇടയില്‍ നിയമസാധുത എന്ന ഒന്നില്ല. അത്തരം അവസരങ്ങളില്‍ നിയമസാധുതയെ കുറിച്ചുള്ള അവകാശ വാദങ്ങള്‍(legitimas) (രൂക്ഷമായ സിറിയന്‍ ആഭ്യന്തരയുദ്ധത്തിലേത് പോലെ) പാര്‍ശ്വവര്‍ത്തികളുടെ വികാരങ്ങള്‍ ഉയര്‍ത്തിവിടാനുള്ള മാര്‍ഗം മാത്രമായി ചുരുങ്ങുന്നു.
മുബാറകിന്റെ നിയോ ലിബറല്‍ ഭരണകാലത്തിന്റെ എല്ലാ ആനുകൂല്യങ്ങളും അനുഭവിച്ച വന്‍കിട ബിസിനസുകാര്‍, സൈന്യത്തോട് വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന ഹൈക്കോടതി ജഡ്ജിമാര്‍, മുന്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍, ടെലിവിഷന്‍ സംവിധായകര്‍, അവതാരകര്‍, പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍, കോപ്റ്റിക് പോപ്, അല്‍ അസ്ഹര്‍ ശൈഖ് തുടങ്ങിയവരുള്‍പ്പെടുന്ന പ്രതിപക്ഷം ഏറിയകൂറും നിര്‍ണായക സ്വാധീനമുള്ള ഉപരിവര്‍ഗമാണ്. സീനിയര്‍ സൈനിക ഉദ്യോഗസ്ഥന്മാര്‍ ഈ ഉപരിവര്‍ഗത്തിന്റെ ഭാഗമാണെന്നത്óഒരു യാഥാര്‍ഥ്യമാണ്. പലരും പറയുന്ന, സൈന്യവും ബ്രദര്‍ഹുഡും തമ്മിലുള്ള സന്ധി എന്നóആശയത്തെ തന്നെóഅപ്രസക്തമാക്കുന്ന തരത്തില്‍ð ഇരുപക്ഷവും പരസ്പരം ഭയപ്പെടുന്നതോടൊപ്പം, മറുപക്ഷത്തെ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചു ഉപയോഗിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു. ബ്രദര്‍ഹുഡിനെ അതിന്റെ പ്രത്യയശാസ്ത്രത്തിന്റെ പേരിലും രാജ്യവ്യാപകമായുള്ള സംഘടനാ ശേഷിയുടെ പേരിലും സൈന്യം വെറുക്കുമ്പോള്‍, തങ്ങളെ രാഷ്ട്രീയമായി അടിച്ചമര്‍ത്തുന്നതില്‍ ചരിത്രപരമായ പങ്ക് വഹിച്ച സൈന്യത്തെ സംശയദൃഷ്ടിയോടെയാണ് ബ്രദര്‍ഹുഡ് കാണുന്നത്. ഉപരിവര്‍ഗവും സലഫികളും ജനറല്‍ സീസി ഭരണഘടന മരവിപ്പിക്കുന്നóപ്രസ്താവന നടത്തിയ ദേശീയ അഭിപ്രായ രൂപീകരണ സമ്മേളനത്തില്‍ð ഏകമനസ്സോടെ അട്ടിമറിക്ക് പിന്തുണ പ്രഖ്യാപിച്ചത് എന്നെóആദ്യം ഞെട്ടിച്ചെങ്കിലും പിന്നീട്óചിന്തിച്ചപ്പോള്‍ അതില്‍ അത്ഭുതപ്പെടാന്‍ മാത്രം ഒന്നുമില്ലായിരുന്നു.
ഭരണഘടനയില്‍ðപ്രതിപക്ഷത്തിന് പല അഭിപ്രായ വ്യത്യാസങ്ങളുമുണ്ടാവാം.ïഅടുത്തു തന്നെóനടത്താന്‍ തീരുമാനിച്ചിരുന്നó പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു ശേഷം അതെല്ലാംñചര്‍ച്ചചെയ്ത് പരിഷ്‌കാരങ്ങളോ തിരുത്തലുകളോ വരുത്തുകയും ചെയ്യാമായിരുന്നു.óജനപിന്തുണ നഷ്ടപ്പെട്ട മുസ്‌ലിം ബ്രദര്‍ഹുഡിന് പുതിയ പാര്‍ലമെന്റില്‍ ഭൂരിപക്ഷമുണ്ടാവാന്‍ സാധ്യതയുണ്ടായിരുന്നില്ല. പക്ഷേ,ñതങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാനും സംരക്ഷിക്കാനും സൈനിക അട്ടിമറി മാത്രമേ പോംവഴിയുള്ളൂ എന്നóനിഗമനത്തിലാണ് സൈന്യവും മുബാറക് അനുകൂലികളും ഒരുമിച്ചു എത്തിച്ചേര്‍ന്നത്. ജനങ്ങളുടെ 'ന്യായമായ ആവശ്യങ്ങളോട്' പ്രതികരിക്കുന്നുവെന്ന രീതിയിലുള്ള അട്ടിമറി അരങ്ങേറിയത് അങ്ങനെയാണ്.
സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാവുമെന്നാണ് എന്റെ ആശങ്ക. എന്ത് കാരണത്തിന്റെ പേരിലായാലും രാഷ്ട്രീയ മണ്ഡലത്തില്‍ð സൈന്യമിടപെടുന്നത്óആശങ്കപ്പെടുത്തുന്നു. കൂടുതല്‍ð അസ്വാരസ്യങ്ങളുണ്ടാവുകയാണെങ്കില്‍ 'നിയമവാഴ്ച പുനഃസ്ഥാപിക്കാനും' 'റോഡ്മാപ്പ് നടപ്പാക്കുന്നത് നിരീക്ഷിക്കാനുമൊക്കെ' ജനറല്‍മാര്‍ കൂടുതല്‍ðസമയം അധികാരത്തില്‍ അള്ളിപ്പിടിക്കുന്നത് ഒരിക്കലും നല്ലതല്ല. ചെറിയ കാലയളവിനു ശേഷം അവര്‍ പിന്‍വലിയുകയാണെങ്കിലും അത് മുമ്പുണ്ടായിരുന്ന രീതിയിലേക്ക് കാര്യങ്ങളെത്തിക്കാനേ സഹായിക്കൂ. കൂടാതെ മോശം മാതൃക നല്‍കുകയുംചെയ്യും.

മുബാറക് ഭരണകൂടത്തിന്റെ അനുകൂലികളെ പോലെ തന്നെó മുസ്‌ലിം ബ്രദര്‍ഹുഡും ഈജിപ്തിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഉരുത്തിരിഞ്ഞു വരുന്ന ഐക്യശ്രമങ്ങളുടെ ഭാഗമാവണമെന്ന് പലരും വാദിക്കുന്നുണ്ട്.óഅവരും താങ്കള്‍ ചൂണ്ടിക്കാട്ടിയതു പോലെ ഈ വൈവിധ്യങ്ങളുടെ ഭാഗമാണ്. ഞാന്‍ ഭയപ്പെടുന്നóപോലെ ഈജിപ്തിലെ സാഹചര്യങ്ങള്‍ ഒരാഭ്യന്തരയുദ്ധത്തിലേക്കെത്തിയില്ലെങ്കില്‍ ഈജിപ്തിലുണ്ടാവുന്നïപുതിയ സാമൂഹിക സമ്മതിയില്‍ ഉള്‍പ്പെടുത്തേണ്ടതാണ് മുസ്‌ലിം ബ്രദര്‍ഹുഡിനെയും.
തീര്‍ച്ചയായും. ഈജിപ്തിലെ പുതിയ സാഹചര്യം അള്‍ജീരിയയിലെ സ്ഥിതിവിശേഷങ്ങളെയാണ് ഓര്‍മിപ്പിക്കുന്നത്.óനിങ്ങള്‍ പറഞ്ഞത് പൂര്‍ണമായും ശരിയാണ്. ഇതുതന്നെയാണ് പ്രതിപക്ഷത്തെ മുബാറക് അനുകൂലികളല്ലാത്തവരുടെ ഭാഗത്തു നിന്നുണ്ടായ ഏറ്റവും വലിയ പിഴവും. സൈന്യത്തിന്റെ ഇടപെടലിന് സമ്മതിക്കുകയാണെങ്കില്‍ðകാര്യങ്ങള്‍ മാറ്റാനുള്ള ഏത് ശ്രമങ്ങളെയും, അത് നല്ല ദിശയിലുള്ളതോ മോശം ദിശയിലുള്ളതോ ആകട്ടെ, സൈന്യം അടിച്ചൊതുക്കുമെന്ന യാഥാര്‍ഥ്യം കാണാതിരുന്നതാണ്óഅവരുടെ ഏറ്റവും വലിയ പാളിച്ച.
'നിയമവ്യവസ്ഥ അലങ്കോലപ്പെടുമ്പോള്‍ മാത്രമേ ഞങ്ങള്‍ ഇടപെടുകയുള്ളൂ. തെരുവുകളില്‍ നടക്കുന്നതും നടക്കാന്‍ സാധ്യതയുള്ളതുമായ സംഘര്‍ഷങ്ങള്‍ക്ക് നമ്മള്‍ തടയിടും' എന്ന് പറയുന്നതിന്óപകരം, നിരവധി മുസ്‌ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും കൊലപ്പെടുത്തുകയുമാണ് സൈന്യം ചെയ്തത്. ബ്രദര്‍ഹുഡ് നേതാക്കന്മാര്‍ വ്യാപകമായി ആക്രമിക്കപ്പെടുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. അവരുടെ കെട്ടിടങ്ങളും വാഹനങ്ങളും തീവെച്ചു നശിപ്പിച്ചു. അവരുടെ ആസ്തികള്‍ ബലം പ്രയോഗിച്ച് മരവിപ്പിച്ചു. മുന്‍ പ്രസിഡന്റിനെതിരെ രാജ്യദ്രോഹം പോലുള്ള കുറ്റങ്ങള്‍ ചുമത്തുകയും ചെയ്തു. ഇതെല്ലാം രാജ്യത്ത് ഒരു പൊതു സമ്മതി കൊണ്ടുവരാനുള്ള ഏറ്റവും അസാധാരണ വഴികളല്ലേ?
നിങ്ങള്‍ക്കറിയാവുന്നതുóപോലെ, തങ്ങള്‍ക്കിഷ്ടമില്ലാത്തവരെñവെടിവെച്ചു കൊന്നóചരിത്രമുണ്ട് സൈന്യത്തിന്.ഔദ്യോഗിക ടെലിവിഷന്‍ സ്റ്റേഷന്റെ മുമ്പില്‍ പ്രക്ഷോഭം നടത്തുന്നതിനിടെóനിരവധി ക്രൈസ്തവര്‍ കൊല്ലപ്പെട്ടതടക്കം പരിവര്‍ത്തന സര്‍ക്കാറിന്റെ കാലം മുതല്‍ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് അധികാരമേല്‍ക്കുന്നത് വരെóസൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ðനിരവധി സിവിലിയന്മാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. തങ്ങളുടെ വഴിക്ക് ജനം വന്നില്ലെങ്കില്‍ എന്താണ് സംഭവിക്കുകയെന്ന് ബോധിപ്പിക്കാന്‍ കിട്ടുന്ന അവസരങ്ങളിലെല്ലാം സൈന്യം ഉരുക്കുമുഷ്ടി പുറത്തെടുക്കാന്‍ താല്‍പര്യപ്പെടും. വല്ല വഴിയുമുണ്ടെങ്കില്‍ സ്വന്തം ജനത്തെ വെടിവെക്കാതിരിക്കാന്‍ അവര്‍ക്ക് തീര്‍ച്ചയായും ആഗ്രഹമുണ്ടാവും. സിവിലിയന്മാരുടെ പിന്നില്‍ മറഞ്ഞു നില്‍ക്കാനാണ് അവര്‍ക്ക് എപ്പോഴും താല്‍പര്യം. പക്ഷേ ഇപ്രാവശ്യം അവര്‍ തെരഞ്ഞെടുത്തവരുടെ കൂട്ടത്തില്‍ðസലഫികളുമുണ്ട്. ബ്രദര്‍ഹുഡിനേക്കാളും 'മൗലികവാദികളും' -നിങ്ങള്‍ക്കറിയാവുന്നóപോലെ ആ പ്രയോഗം ഞാനിഷ്ടപ്പെടുന്നില്ല- യാഥാസ്ഥിതികരുമാണവര്‍. ഗള്‍ഫു രാജ്യങ്ങളുമായി വളരെ അടുത്ത ബന്ധമുള്ളവരും അവരില്‍നിന്ന് വന്‍തോതില്‍ സാമ്പത്തിക സഹായം സ്വീകരിക്കുന്നവരുമാണവര്‍.
മുസ്‌ലിം ബ്രദര്‍ഹുഡിനെ പോലെ അംഗബലമില്ലെങ്കിലും 'ഇസ്‌ലാമിസ്റ്റുകളെ' പ്രതിനിധീകരിക്കുന്ന, തീര്‍ത്തും യാഥാസ്ഥികരായ അന്നൂര്‍ പാര്‍ട്ടിയുമായും ചേര്‍ന്ന് പൊതുസമ്മതി രൂപീകരിക്കുക എന്ന് പറയുന്നത് തീര്‍ത്തും അപഹാസ്യമാണ്.

ഭീകരവാദം എന്നó വ്യവഹാരത്തെ പ്രതിപക്ഷം വ്യാപകമായി ഉപയോഗിക്കുന്നതിനെ കുറിച്ച് താങ്കളെന്തു പറയുന്നു?
മുസ്‌ലിം ബ്രദര്‍ഹുഡിന്റെ നീണ്ടïചരിത്രത്തില്‍ തീവ്രചിന്താഗതിക്കാരുടെ കൊഴിഞ്ഞുപോക്ക് കുറേ കാലമായി സംഭവിച്ചു കൊണ്ടിരിക്കുന്നóയാഥാര്‍ഥ്യമാണ്. സംഘടന തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ðകൂടുതല്‍ ഇടപെടുന്നതില്‍ മനംമടുത്താണ് പലരും സംഘടനയുമായി അകന്നത്. സമാധാനപരമായ മാര്‍ഗങ്ങളിലൂടെ രാഷ്ട്രീയ അധികാരം നേടിയെടുക്കുകയെന്നത് തീര്‍ത്തും അസംഭവ്യമാണെന്ന് വിശ്വസിക്കുന്നവരാണിവര്‍. അങ്ങനെയാണ് വിദേശ വിനോദസഞ്ചാരികളെ ആക്രമിക്കുന്ന ഇസ്‌ലാമിക് ജിഹാദിനെ പോലെയുള്ള തീവ്രചിന്താഗതിക്കാരുണ്ടാവുന്നത്. നിങ്ങള്‍ക്കറിയുന്നóപോലെതന്നെóമുസ്‌ലിം ബ്രദര്‍ഹുഡിനകത്ത് തന്നെóധാരാളം പ്രശ്‌നങ്ങളുണ്ട്. പഴയ തലമുറയും പുതിയ തലമുറയും തമ്മില്‍,ðഇടുങ്ങിയ ചിന്താഗതിക്കാരും കുറച്ചു കൂടി വിശാലമായി ചിന്തിക്കുന്നവരും തമ്മില്‍ðനിരവധി അഭിപ്രായ വ്യത്യാസങ്ങളുണ്ട്. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയും മുസ്‌ലിം ബ്രദര്‍ഹുഡിന്റെ സീനിയര്‍ നേതാക്കളിലൊരാളുമായിരുന്നó അബ്ദുല്‍ðമുന്‍ഇം അബുല്‍ ഫുതൂഹിന്റെ കാര്യം തന്നെയെടുക്കുക. വിദ്യാര്‍ഥി നേതാവായി തന്റെ പൊതു ജീവിതം ആരംഭിച്ച മുന്‍ഇം, മുബാറക് ഭരണകാലത്ത് ഏറെ കാലം തടവറയില്‍ കഴിഞ്ഞയാളാണ്. പക്ഷേ, അദ്ദേഹം തെരഞ്ഞെടുപ്പിനുള്ള തന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധേയമാണ്. താന്‍ ജയിച്ചാല്‍ð സെക്യുലറിസ്റ്റുകളും, സ്ത്രീകളും, ലിബറലുകളും, ഇസ്‌ലാമിസ്റ്റുകളും തമ്മില്‍ പാലങ്ങള്‍ തീര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. പോസ്റ്റ് മുബാറക് കാലഘട്ടത്തില്‍ð ഇതാണാവശ്യമെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ മുസ്‌ലിം ബ്രദര്‍ഹുഡ് നേതൃത്വം പ്രസിഡന്റ് സ്ഥാനാര്‍ഥിയെ വെക്കുന്നില്ലെന്ന്óപറഞ്ഞ് മുന്‍ഇമിന്റെ നിര്‍ദേശത്തെ തള്ളിക്കളഞ്ഞു.
പക്ഷേ പിന്നീട് അവര്‍ തങ്ങളുടെ നിലപാടില്‍നിന്ന് മാറി. അതവരുടെ ഭാഗത്ത് നിന്നുമുണ്ടായ സത്യസന്ധമല്ലാത്ത നടപടിയായിരുന്നു. എന്നുമാത്രമല്ലñഅവര്‍ മുന്‍ഇം ഫുതൂഹിനെ സംഘടനയില്‍നിന്ന് പുറന്തള്ളുകയും ചെയ്തു. എന്നാലും അദ്ദേഹം തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. പക്ഷേ മറ്റുള്ളവര്‍ക്ക് ലഭിച്ച വോട്ടുകളുടെ അടുത്തെങ്ങും അദ്ദേഹത്തിനെത്താനായില്ല. അദ്ദേഹം മുസ്‌ലിം ബ്രദര്‍ഹുഡുകാരനായിരുന്നു.óനേതൃത്വത്തേക്കാള്‍ കൂടുതല്‍ തുറന്ന ചിന്താഗതിയുള്ളയാളായിരുന്നു. പക്ഷേ അദ്ദേഹത്തെ അവര്‍ പൂര്‍ണമായും പുറന്തള്ളി. പറഞ്ഞു വരുന്നത്ó മുസ്‌ലിം ബ്രദര്‍ഹുഡിനകത്ത് തന്നെ പ്രശ്‌നങ്ങളുണ്ടെന്നാണ്. അതുകൊണ്ട് തന്നെó അഭിപ്രായ വ്യത്യാസമുള്ള പലരും ബ്രദര്‍ഹുഡ് വിട്ടു പോയി. എന്നിട്ടും പുറത്തു പോയ പലരും മുര്‍സിക്ക് പിന്തുണയുമായി രംഗത്തെത്തി. നീതിയിലധിഷ്ഠിതമായ സമൂഹത്തിന് സൈന്യം ഏറ്റവും ഭീഷണിയായിത്തീരും എന്നതു കൊണ്ടാണ്óഅവര്‍ മുര്‍സിയെ പിന്തുണച്ചത്. അതു കൊണ്ടാണ് മുര്‍സി വിരുദ്ധ മീഡിയ അവരെ ഭീകരവാദികളായി ചിത്രീകരിക്കുന്നത്. തീര്‍ച്ചയായും മുബാറക് ഭരണകാലത്ത് ഏറ്റവുമധികം സംഘടിതമായ പ്രതിപക്ഷമായിരുന്നു മുസ്‌ലിം ബ്രദര്‍ഹുഡ്. പക്ഷെ ഇതിനധികമൊന്നും ഊന്നല്‍óകൊടുക്കേണ്ടതില്ലെന്നാണ്ïഎന്റെ കാഴ്ചപ്പാട്. അത് സൈന്യത്തെ ശുണ്ഠി പിടിപ്പിക്കാന്‍ മാത്രമേ ഉതകുകയുളളൂ. പ്രത്യേകിച്ചും സൈന്യത്തിന്റെ സ്വാഭാവിക താല്‍പര്യങ്ങള്‍ ചേര്‍ന്നുപോകുക മുബാറക് ഭരണകൂടത്തിന്റെ അടുത്തൂണ്‍ പറ്റുകാരോടാവുമ്പോള്‍.ð
സൈന്യം മുബാറക് ഭരണകൂടത്തിന്റെ ഭാഗമായിരുന്നു. എല്ലാ ഭരണ സ്ഥാപനങ്ങളെയുംപോലെ അത് ഇപ്പോഴും അതിന്റെ ഭാഗമായി തന്നെóതുടരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനം സൈന്യമാണ്. അപ്പോള്‍ യഥാര്‍ഥവും സംഭവിക്കാന്‍ സാധ്യതയുള്ളതുമായ ഭീകരവാദത്തെ കുറിച്ച സംസാരങ്ങള്‍ സൈന്യത്തിന് ഉപകാരപ്പെടും. ലോകം മുഴുക്കെ അമേരിക്ക ഇത് ഉപയോഗിക്കുന്നുണ്ട്. അമേരിക്കയുടെ ഉള്ളില്‍തന്നെ അവിടത്തെ ഭരണകൂടം അസാധാരണമായ പല കൃത്യങ്ങളും ചെയ്യാന്‍ ഭീകരതയെ മറയാക്കുന്നുണ്ടല്ലോ. അതുകൊണ്ടുതന്നെ ഈ വാചകക്കസര്‍ത്തുകള്‍ അത്ഭുതപ്പെടുത്തുന്നൊന്നുമില്ല. എന്നു മാത്രമല്ല സ്റ്റേറ്റിനെ പിന്തുണക്കുന്നവര്‍ നിയന്ത്രണം ഉറപ്പാക്കാനും വ്യാപിപ്പിക്കാനും അതുപയോഗിച്ച് കൊണ്ടേയിരിക്കും.

വിവര്‍ത്തനം:
ബിശ്ര്‍ മുഹമ്മദ്
കടപ്പാട്: www.jadaliyya.com

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19 / മര്‍യം / 1-3
എ.വൈ.ആര്‍