Prabodhanm Weekly

Pages

Search

2012 നവംബര്‍ 24

ആയിരങ്ങള്‍ പങ്കെടുത്ത ഖുര്‍ആന്‍ സമ്മേളനം

മൂസക്കുട്ടി വെട്ടിക്കാട്ടിരി

തൃശൂര്‍: ജമാഅത്തെ ഇസ്‌ലാമി തൃശൂര്‍ ജില്ലാസമിതി പെരുമ്പിലാവ് അന്‍സാറില്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ സമ്മേളനത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് മൂവായിരത്തോളംപേര്‍ പങ്കെടുത്തു. ജമാഅത്തെ ഇസ്‌ലാമി കേരള അസി. അമീര്‍ എം.ഐ അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു.
ജമാഅത്തെ ഇസ്‌ലാമി തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് ഇ.എം മുഹമ്മദ് അമീന്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഖാലിദ് മൂസാ നദ്‌വി സംസാരിച്ചു. ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ പഠിതാക്കള്‍ക്ക് സംസ്ഥാന തലത്തില്‍ നടത്തിയ ഫൈനല്‍ പരീക്ഷയില്‍ മൂന്നാം റാങ്ക് നേടിയ സ്വഫിയ ഹംസ മുത്തമ്മാവിനു കുന്നംകുളം മേഖല ഡി.വൈ.എസ്.പി കെ.കെ ഇബ്‌റാഹീം അവാര്‍ഡ് സമ്മാനിച്ചു. ജില്ലാ തലത്തില്‍ റാങ്ക് നേടിയ ഹസീന മുഹമ്മദാലി കൊച്ചനൂര്‍, ഇ.എ ശൈമ അണ്ടത്തോട്, ഷാഹിന സൈനുദ്ദീന്‍ അണ്ടത്തോട്, റാബിയ അബ്ദുല്‍ റസാഖ് കൊച്ചനൂര്‍, നജ്മ റഫീഖ് അണ്ടത്തോട്, വി. റുക്കിയ അണ്ടത്തോട്, എന്‍.എ സൗദ ബീവി എടവിലങ്ങ്, സഫ്‌ന ഫിറോസ് ചാവക്കാട്, വി.കെ നസീമ അത്താണി, സാജിദ ഇബ്‌റാഹീം മുത്തമ്മാവ്, ബദറൂന്നിസ ഓവുങ്ങല്‍, താഹിറ സലിം എം.ഐ.ടി തൃശ്ശൂര്‍, ഡോ. മുഹമ്മദ് റിനീഷ് ചാവക്കാട് എന്നിവര്‍ക്ക് ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കോ ഓര്‍ഡിനേറ്റര്‍ സൈനുദ്ദീന്‍ മൗലവി, ജമാഅത്തെ ഇസ്‌ലാമി കേരള  തെക്കന്‍ മേഖല നാസിം സഹീര്‍ മൗലവി, ജമാഅത്തെ ഇസ്‌ലാമി കേരള  വടക്കന്‍  മേഖല നാസിം പി. അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ അവാര്‍ഡ് നല്‍കി. അബ്ദുല്‍ കരീം മൗലവി ഖിറാഅത്ത് നടത്തി. ഇ.എ റഷീദ് സ്വാഗതവും സഹീര്‍ മൗലവി പ്രാര്‍ഥനയും നിര്‍വഹിച്ചു.
കാഞ്ഞിരമുക്ക് സേവന കേന്ദ്രം ഉദ്ഘാടനം ചെയ്തു
പുത്തന്‍പള്ളി: കാഞ്ഞിരമുക്ക് കരുണ ചാരിറ്റബിള്‍ ട്രസ്റ്റ് പത്തായി സെന്ററില്‍ സ്ഥാപിച്ച സേവന കേന്ദ്രം ജമാഅത്തെ ഇസ്‌ലാമി കേരള ജനറല്‍ സെക്രട്ടറി പി. മുജീബുര്‍റഹ്മാന്‍ നാടിനു സമര്‍പ്പിച്ചു. എം.ഇ.എസ് മലപ്പുറം ജില്ലാ സെക്രട്ടറി പ്രഫ. കടവനാട് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി മേഖലാ നാസിം പി. അബ്ദുര്‍റഹ്മാന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ. അബ്ദുല്ലത്വീഫ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ അബ്ദുര്‍റശീദ്, അഡ്വ. സെയ്ത് മുഹമ്മദ്, ഗ്രാമപഞ്ചായത്ത് പ്രതിനിധികളായ സുശീല ചന്ദ്രന്‍, പി. ഹനീഫ തുടങ്ങിയവര്‍ പ്രസംഗിച്ചു. ട്രസ്റ്റ് ചെയര്‍മാന്‍ ടി.കെ ഉബൈദ് അധ്യക്ഷത വഹിച്ചു. ഇ.കെ അബ്ദുര്‍റഹ്മാന്‍ സ്വാഗതവും പി. ഇബ്‌റാഹീംകുട്ടി നന്ദിയും പറഞ്ഞു. ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആരോഗ്യബോധവത്കരണ ക്ലാസ്സില്‍ ഡോ. അബ്ദുല്ലത്വീഫ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ് ക്ലാസ്സെടുത്തു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഖദീജ മൂത്തേടത്ത് അധ്യക്ഷത വഹിച്ചു. ടി.കെ.എ റഷീദ്, സുശീലാ ചന്ദ്രന്‍, ഇ.കെ അബ്ദുര്‍റഹ്മാന്‍ സംസാരിച്ചു.
ലളിതസാരം ഓഡിയോ പതിപ്പ്: ബുക്കിംഗ് ആരംഭിച്ചു
കോഴിക്കോട്: ഖുര്‍ആന്‍ ലളിതസാരം ഓഡിയോ പതിപ്പിന്റെ ആദ്യ ബുക്കിംഗ് ഇ.ടി മുഹമ്മദ് ബഷീര്‍ എംപിയില്‍ നിന്നും, ഡി ഫോര്‍ മീഡിയ ഡയറക്ടര്‍ വി.കെ അബ്ദു സ്വീകരിച്ചു. മലപ്പുറം വിദ്യാനഗര്‍ സ്‌കൂളില്‍ നടക്കുന്ന സി.ബി.എസ്.ഇ ജില്ലാ കലാമേളയില്‍ ഡി ഫോര്‍ മീഡിയ ഒരുക്കിയ സ്റ്റോറിലാണ് ഉദ്ഘാടനം നടന്നത്. യൂത്ത് ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് നൗഷാദ് മണ്ണിശ്ശേരി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.ടി അലവിക്കുട്ടി മാസ്റ്റര്‍, കെ. മൊയ്തീന്‍ മാസ്റ്റര്‍, ഡി ഫോര്‍ മീഡിയ മാനേജര്‍ പി. അനീസ് എന്നിവര്‍ സന്നിഹിതരായിരുന്നു. ജാതി, മതഭേദമെന്യെ ഏതു സാധാരണക്കാരനും എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്ന വിശുദ്ധ ഖുര്‍ആന്റെ സമ്പൂര്‍ണ മലയാളപരിഭാഷ മൂന്ന് ഓഡിയോ സീഡികളിലായാണ് ഒരുക്കിയിരിക്കുന്നത്. പ്രശസ്ത ഖാരിഅ് മിശാരി അല്‍അഫാസിയുടെ ഖുര്‍ആന്‍ പാരായണത്തിന്, ഹൃദയസ്പര്‍ശിയായ ശബ്ദം നല്‍കിയത് നൗഷാദ് ഇബ്‌റാഹീം ആണ്. നൂറ് രൂപ മുഖവിലയുള്ള ഓഡിയോ പതിപ്പ് ഡിസംബര്‍ പത്തിന് മുമ്പ് ബുക്ക് ചെയ്യുന്നവര്‍ക്ക് എഴുപത് രൂപക്ക് ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.d4media.in സന്ദര്‍ശിക്കുക.
ഇസ്‌ലാമിക് സെന്റര്‍ ഉദ്ഘാടനം
കൊല്ലം: കരിക്കോട് ഇസ്‌ലാമിക് സെന്റര്‍ ഉദ്ഘാടനം പാളയം ഇമാം മൗലവി ജമാലുദ്ദീന്‍ മങ്കട നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് ടി.എം ഷരീഫ് അധ്യക്ഷത വഹിച്ചു. എ. അബ്ദുല്ല മൗലവി, മങ്കട കുഞ്ഞിമദനി ആശംസകളര്‍പ്പിച്ചു. ശാഹുല്‍ ഹമീദ് സ്വാഗതവും വി.എ നദീര്‍ നന്ദിയും പറഞ്ഞു.
തൊടുപുഴ മദ്‌റസത്തുല്‍ മദീന കെട്ടിടം ഉദ്ഘാടനം ചെയ്തു
തൊടുപുഴ: മത വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വീണ്ടെടുക്കാന്‍ ആ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ ശ്രമം അനിവാര്യമാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി. ആരിഫലി പ്രസ്താവിച്ചു.
തൊടുപുഴ മങ്ങാട്ടുകവലക്ക് സമീപം മദ്‌റസത്തുല്‍ മദീനക്കായി പണി കഴിപ്പിച്ച മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്‌ലിം സമുദായത്തില്‍ മത വിദ്യാഭ്യാസത്തിനുള്ള സംവിധാനങ്ങള്‍ ശക്തവും വ്യാപകവുമാണ്. എന്നിട്ടും ആ പ്രക്രിയയിലൂടെ കടന്നുവരുന്നവരുടെ കര്‍മ-ധാര്‍മിക നിലവാരം മൊത്തം സമൂഹത്തിന് മാതൃകയാകുന്നില്ല. വിശ്വാസ-അനുഷ്ഠാന കാര്യങ്ങള്‍ക്ക് നല്‍കുന്ന ഊന്നല്‍ സ്വഭാവ-വ്യക്തിത്വ സംസ്‌കരണത്തിന് മത വിദ്യാലയങ്ങളില്‍ ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കണം. പൊതു വിദ്യാഭ്യാസ രംഗത്തെ പാഠ്യപദ്ധതികളും പഠന രീതികളും നിരന്തര പരിഷ്‌കരണത്തിലൂടെ ചലനാത്മകമാകുമ്പോള്‍ മതബോധന രംഗം നേരിടുന്ന നിശ്ചലത മദ്‌റസാ പ്രസ്ഥാനം നേരിടുന്ന മറ്റൊരു വെല്ലുവിളിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് ഷാജി ആലപ്ര അധ്യക്ഷത വഹിച്ചു. എം.ജി യൂനിവേഴ്‌സിറ്റി എം.എസ്.സി (കെമിസ്ട്രി) പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഷാനവാസ് യൂസഫിന് എസ്.ഐ.ഒ ജില്ലാ ഘടകത്തിന്റെ ഉപഹാരം അമീര്‍ സമ്മാനിച്ചു.
ഇമാം കൗണ്‍സില്‍ ചെയര്‍മാന്‍ എം.എസ്.എം മൂസാ നജ്മി, നഗരസഭാ ഉപാധ്യക്ഷ സുബൈദ സെയ്തു മുഹമ്മദ്, എഫ്.സി.ഐ മെമ്പര്‍ എം.എസ് മുഹമ്മദ്, സലഫി മസ്ജിദ് ഇമാം മുഹമ്മദ് സലിം ബാഖവി, അഡ്വ. ഇ.എ റഹിം, എം.പി കൊന്താലം, കെ.എസ് അബ്ദുല്‍ മജീദ്, ഡോ. എ.പി ഹസന്‍, എന്‍.എച്ച് കാസിം മൗലവി അല്‍കാശിഫി, മദീന മസ്ജിദ് ഇമാം ഹാഫിസ് ജുനൈസ് മൗലവി തുടങ്ങിയവര്‍ സംസാരിച്ചു. മദീന മസ്ജിദ് പ്രസിഡന്റ് പി.പി കുഞ്ഞുമുഹമ്മദ് സ്വാഗതവും അബ്ദുശ്ശുക്കൂര്‍ മൗലവി അല്‍ഖാസിമി സമാപനവും നിര്‍വഹിച്ചു. സമ്മേളനത്തിന് ശേഷം മദ്‌റസാ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ അരങ്ങേറി.
അന്യസംസ്ഥാന മലയാളി വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ ഗൗരവത്തിലെടുക്കണം: എസ്.ഐ.ഒ സംവാദം
പാലക്കാട്: 'നോര്‍ക്ക' മാതൃകയില്‍ അന്യസംസ്ഥാന മലയാളി വിദ്യാര്‍ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ സംവിധാനം ഒരുക്കണമെന്ന നിര്‍ദേശം പരിഗണനാര്‍ഹമാണെന്ന് എം.ബി രാജേഷ് എം.പി 'അന്യസംസ്ഥാന മലയാളി വിദ്യാര്‍ഥികള്‍ സുരക്ഷിതരോ?' എന്ന വിഷയത്തില്‍ എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച തുറന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശിഹാബ് പൂക്കോട്ടൂര്‍, എ. അനസ് സംസാരിച്ചു. പി.യു.സി.എല്‍ ജനറല്‍ സെക്രട്ടറി അഡ്വ. ചന്ദ്രശേഖരന്‍, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി കെ. സജീദ്, സംസ്ഥാന മനുഷ്യാവകാശ ഫോറം ജനറല്‍ സെക്രട്ടറി ജോയ് കൈതാരത്ത്, ആക്ഷന്‍ ഫോര്‍ സോഷ്യല്‍ ഇക്വാലിറ്റി പ്രതിനിധി ഫസല്‍ കാതിക്കോട്, തമിഴ് തല സംഘം നേതാവ് വി.പി നിസാമുദ്ദീന്‍, സോളിഡാരിറ്റി പാലക്കാട് ജില്ലാ പ്രസിഡന്റ് കളത്തില്‍ ഫാറൂഖ്, എച്ച്.ആര്‍.എം പാലക്കാടിനെ പ്രതിനിധീകരിച്ച് വിക്‌ടോറിയ, ജ്യോതി നാരായണന്‍, പത്രപ്രവര്‍ത്തകന്‍ വി.ബി ചന്ദ്രശേഖരന്‍, ജമാഅത്തെ ഇസ്‌ലാമി പാലക്കാട് ജില്ലാ പ്രസിഡന്റ് പി. അബ്ദുര്‍റസാഖ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
മലര്‍വാടി ബാലസംഘം രൂപീകരിച്ചു
കല്‍പറ്റ: മലര്‍വാടി ബാലസംഘം കല്‍പറ്റ നോര്‍ത്ത് യൂനിറ്റ് രൂപീകരിച്ചു. ബാലസംഘം ചെയര്‍മാനായി പി.കെ ഹമീം, വൈ: ചെയര്‍മാന്‍ ഹുദാ ഫാത്തിമ, സെക്രട്ടറി മുസ്ഫിറ ഖാനിത, ജോ: സെക്രട്ടറി അഷ്ഫാഖ് ഷാലിഖ് എന്നിവരെ തെരഞ്ഞെടുത്തു. ബാലസംഘം കോ-ഓഡിനേറ്റര്‍മാരായി സക്കീര്‍ ഹുസൈന്‍, അര്‍ഷദ് നിഹാല്‍ എന്നിവരേയും രക്ഷാധാകാരിയായി പി.കെ ഹക്കീമിനെയും തെരഞ്ഞെടുത്തു. ബാലസംഘം ഏരിയ കോ-ഓഡിനേറ്റര്‍ റഫീഖ് പിണങ്ങോട് ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പ് മെമ്പര്‍ ഗഫൂര്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. സക്കീര്‍ അധ്യക്ഷത വഹിച്ചു. അര്‍ഷദ് നിഹാല്‍ സ്വാഗതം പറഞ്ഞു. ഫവാദ് ആലം, അഷ്ഫിന്‍ സവാദ്, ആമിന നൗറിന്‍, യാസീന്‍ മുഹമ്മദ് ഹമാസ്, പി.കെ ഹനൂന്‍, ഹസനുല്‍ ബന്ന എന്നിവര്‍ നേതൃത്വം നല്‍കി. കുട്ടികളുടെ കലാപരിപാടികളും നടന്നു.
പ്രബോധനം കാമ്പയിന്‍ മീറ്റും അവാര്‍ഡ് വിതരണവും
തിരുവനന്തപുരം: 2012 ഡിസംബര്‍ ഒന്നു മുതല്‍ 15 വരെ നടക്കുന്ന പ്രബോധനം പ്രചാരണ കാമ്പയിന്റെ ഭാഗമായി തിരുവനന്തപുരം, കോട്ടയം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഏജന്റുമാരുടെയും ജമാഅത്ത് ഭാരവാഹികളുടെയും പ്രത്യേക യോഗങ്ങള്‍ നടന്നു. കാമ്പയിന്‍ വിജയിപ്പിക്കാനുള്ള ബഹുമുഖ പരിപാടികള്‍ക്ക് രൂപം നല്‍കി. ജില്ലാ തലങ്ങളില്‍ ഉദ്ഘാടന സമ്മേളനവും, ഡിസംബര്‍ 8-ന് പ്രബോധനം ഡേ ആചരണവും നടക്കും. ദീര്‍ഘകാലം പ്രബോധനം ഏജന്റുമാരായിരുന്ന അബ്ദുല്‍ അസീസ് കാര്യവട്ടം-തിരുവനന്തപുരം, സെയ്തു മുഹമ്മദ് അടിമാലി, അബ്ദുല്‍ ഖാദര്‍ നീര്‍ക്കുന്നം-ആലപ്പുഴ, എന്‍.വി മൊയ്തീന്‍ പെരുമ്പാവൂര്‍-എറണാകുളം, വി.പി ഷെരീഫ് ഈരാറ്റുപേട്ട-കോട്ടയം, സക്കീര്‍ ഹുസൈന്‍ റാന്നി-പത്തനംതിട്ട, എ. അബ്ദുല്ല മൗലവി കൊല്ലം എന്നിവരെ ഉപഹാരം നല്‍കി ആദരിച്ചു. പ്രബോധനം എഡിറ്റര്‍ ടി.കെ ഉബൈദ്, എക്‌സി. എഡിറ്റര്‍ അശ്‌റഫ് കീഴുപറമ്പ്, സബ് എഡിറ്റര്‍ സദ്‌റുദ്ദീന്‍ വാഴക്കാട്, മാനേജര്‍ കെ. ഹുസൈന്‍, അസി. മാനേജര്‍ സുലൈമാന്‍ ഊരകം, ആബിദലി, സോണല്‍ സെക്രട്ടറി എം. മഹ്ബൂബ്, ജില്ലാ പ്രസിഡന്റുമാരായ എ. അന്‍സാരി, എം.എം ഷാജി ആലപ്പാറ, ബഷീര്‍ ഫാറൂഖി, ടി.എം ഷരീഫ്, കെ.ബി അബ്ദുല്ല, സെയ്തു മുഹമ്മദ്, വി.എ ഇബ്‌റാഹീംകുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
ഏരിയാ സമ്മേളനം
മുവാറ്റുപുഴ: സോളിഡാരിറ്റി മുവാറ്റുപുഴ ഏരിയാ സമ്മേളനം സോളിഡാരിറ്റി സംസ്ഥാന പ്രതിനിധിസഭാംഗം എസ്.എം സൈനുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. പി.വൈ റഫീഖ് അധ്യക്ഷത വഹിച്ചു. ടി.യു അന്‍വര്‍ സ്വാഗതവും നാസര്‍ ഹമീദ് നന്ദിയും പറഞ്ഞു.
മജ്‌ലിസ് കിഡ്‌സ് ഫെസ്റ്റ് സമാപിച്ചു
കാഞ്ഞിരോട്: കാഞ്ഞിരോട് ഹിദായത്ത് നഗര്‍ അല്‍ഹുദ ഇംഗ്ലീഷ് സ്‌കൂളില്‍ നടന്ന ഉത്തര മേഖല മജ്‌ലിസ് കിഡ്‌സ് ഫെസ്റ്റ് 2012  സമാപിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമി കേരളയില്‍ അഫലിയേറ്റു ചെയ്ത 11  സ്‌കൂളുകളില്‍ നിന്നുള്ള എല്‍.കെ.ജി, യു.കെ.ജി ക്ലാസ്സുകളിലെ ഇരുന്നൂറിലധികം കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു.
മൗണ്ട് ഫ്‌ളവര്‍ ഇംഗ്ലീഷ്  സ്‌കൂള്‍ ഉൡയില്‍ ഓവറോള്‍ ചാമ്പ്യന്മാരായി. പ്രോഗ്രസ്സീവ് ഇംഗ്ലീഷ്  സ്‌കൂള്‍ വാദിഹുദ പഴയങ്ങാടി രണ്ടാം സ്ഥാനവും കൗസര്‍ ഇംഗ്ലീഷ് സ്‌കൂള്‍ പുല്ലൂപ്പികടവ് മൂന്നം സ്ഥാനവും നേടി. സമാപന സമ്മേളനം കാഞ്ഞിരോട് ഇസ്‌ലാമിയ ട്രസ്റ്റ് ചെയര്‍മാന്‍ പി.സി മൊയ്തു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മജ്‌ലിസ് ജോ. സെക്രട്ടറി മുഹമ്മദലി മാഞ്ചിറ അധ്യക്ഷത വഹിച്ചു. ഐ.സി.ടി പടന്ന പ്രിന്‍സിപ്പല്‍ എം.എച്ച് റഫീഖ് സംസാരിച്ചു. പി.പി അബ്ദുര്‍റഹ്മാന്‍ സഫ, വി.പി അബ്ദുല്‍ ഖാദര്‍ എഞ്ചിനീയര്‍, ടി. അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, തുളസി ടീച്ചര്‍, യമുന ടീച്ചര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വിജയികള്‍ക്കുള്ള സമ്മാന ദാനവും ചാംസ്, കിഡ്‌സ് മോര്‍, സോവറിന്‍ മറീന എവര്‍റോളിംങ്ങ് ട്രോഫിയും പി.സി മൊയ്തു മാസ്റ്റര്‍ വിതരണം ചെയ്തു. അര്‍ശഖ് ഹമീദ് പ്രാര്‍ഥന നടത്തി. അല്‍ഹുദ ഇംഗ്ലീഷ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.ടി കുഞ്ഞിമൊയ്തീന്‍ മാസ്റ്റര്‍ സ്വാഗതവും കാഞ്ഞിരോട് ഇസ്‌ലാമിയ ട്രസ്റ്റ്  സെക്രട്ടറി  ടി. അഹ്മദ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്‌റാഅ്‌
എ.വൈ.ആര്‍