ഇന്‍ലന്റ്
എന്നിലൂടെ വിരിഞ്ഞ പഴയ
പ്രണയാക്ഷരങ്ങള്‍ തിന്ന് ബാക്കിവെച്ചത്
തൊഴില്‍ തേടിയലഞ്ഞ
കാലത്തിന്റെ ശേഷിപ്പുകള്‍
പോസ്റ്റ് ചെയ്യാതെ പോയ
ആവശ്യങ്ങളുടെ പുരാവസ്തു.
ഓര്‍മയിലെ ചിതലരിക്കാത്ത
ചില പേജുകള്‍.
തിരക്കു പിടിച്ച ലോകത്തിന്റെ
വഴിമുടക്കി.
കനപ്പെട്ട വാക്കുകളാല്‍
കടലെടുക്കാതെ കരുതിവെച്ച
പഴയ മഷിയടയാളം.
കാമുകന്റെ കരളില്‍
കടം വീട്ടാതെ നില്‍ക്കുന്ന
സ്‌നേഹ നൗക; എന്നാല്‍
ഫെയിസ് ബുക്കിലൂടെ
ബ്ലോഗിലൂടെ, ഇന്റര്‍നെറ്റിലൂടെ
നാട് കടത്തപ്പെട്ട നാലക്ഷരങ്ങള്‍
ഇപ്പോള്‍ ചാറ്റിങ്ങില്‍ തെളിഞ്ഞ
ഏതോ മുത്തശ്ശിയുടെ
മുഖച്ഛായ തോന്നുന്നു.
ഉടഞ്ഞുപോയത്
ചില്ലിട്ട് വെയ്ക്കാം
നമുക്ക് സ്വപ്നങ്ങളെ
ഉടഞ്ഞ് പോകുന്നതിന്‍മുന്‍പ്.
രാത്രിതന്‍ പക്ഷി
ഉറങ്ങും മരംതേടി
പോയി കുട്ടിക്കാലത്തിലേക്ക്
തിരിച്ചു പോകാം.
നിലാവിന്റെ പ്രളയ
കാലത്തിലെ ഭൂമിയെ
ഉള്ളിലെ അറകളില്‍
എവിടെയെങ്കിലും സ്റ്റഫ്
ചെയ്തു വെച്ചിടാം.
പച്ച നിറഞ്ഞ് തുളുമ്പുന്ന
പാടങ്ങളും തൊഴു
കയ്യുമായ് നില്‍ക്കുന്ന
അഗസ്ത്യാദ്രിയെ ഇനി
ഓര്‍മയുടെ
ശീതീകരണിയില്‍
ഭദ്രമായ്
സൂക്ഷിച്ച് വെക്കാം.
ദിലീപ് ഇരിങ്ങാവൂര്‍
Comments