Prabodhanm Weekly

Pages

Search

2012 നവംബര്‍ 24

ജാബിര്‍ സുല്ലമി കായക്കൊടി

ഒരു പതിറ്റാണ്ടിലെ കര്‍മനിരതമായ ജീവിതം കൊണ്ടുതന്നെ ആയുഷ്‌കാല ദൗത്യം പൂര്‍ത്തീകരിച്ച പ്രതിഭാശാലിയായിരുന്നു ഈയിടെ തിരുവനന്തപുരത്തുവെച്ച് വാഹനാപകടത്തില്‍ മരണപ്പെട്ട ജാബിര്‍ സുല്ലമി. ചുരുങ്ങിയ കാലത്തെ അധ്യാപന ജീവിതം കൊണ്ട് സ്ഥാപനത്തിന്റെ നാനാമുഖമായ വളര്‍ച്ചയില്‍ അദ്വിതീയ പങ്ക് വഹിച്ചു അദ്ദേഹം.  സഹാധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും മനസ്സില്‍ അദ്ദേഹം നേടിയ സ്വീകാര്യതക്ക് തെളിവായിരുന്നു സ്മര്യപുരുഷന്ന് അന്ത്യോപചാരമേല്‍ക്കാന്‍ തിരുവനന്തപുരത്ത് നിന്ന് കായക്കൊടിയിലെത്തിയവരുടെ ബാഹുല്യം. നാട്ടിലും മറുനാട്ടിലുമായി ജോലി ചെയ്ത മുഴുപ്രദേശങ്ങളിലെയും ആബാല വൃദ്ധം ജനങ്ങളെ കുറഞ്ഞ കാലം കൊണ്ടുതന്നെ തന്നിലേക്ക് ആകര്‍ഷിക്കാന്‍ വ്യവസ്ഥാപിതവും ആസൂത്രിതവുമായ പ്രബോധന-സംസ്‌കരണ പ്രവര്‍ത്തനങ്ങളിലൂടെ അദ്ദേഹത്തിന് സാധിച്ചു. തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളില്‍ നടന്ന ജനാസ നമസ്‌കാരങ്ങളിലെ വന്‍ജനപങ്കാളിത്തവും അവരുടെ വികാരപ്രകടനങ്ങളും ജാബിറിന്റെ ഊഷ്മളമായ വ്യക്തിബന്ധം വിളിച്ചോതി. കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര ശൂറാംഗം ടി.കെ അബ്ദുല്ല, പി.കെ.കെ ബാവ, മുജാഹിദ് ഇരുവിഭാഗം നേതാക്കള്‍, ജമാഅത്തെ ഇസ്‌ലാമി, സമസ്ത-സംസ്ഥാന കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന നേതാക്കള്‍ തുടങ്ങിയ രാഷ്ട്രീയ നേതാക്കള്‍ എന്നിങ്ങനെ സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ളവര്‍ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തുകയുണ്ടായി.
അബ്ദുറഹ്മാന്‍, എടച്ചേരി
വി.പി ഫാത്വിമ (സക്കീന)
ജീവിത വിശുദ്ധിയുടെ ആള്‍രൂപവും സ്‌നേഹത്തിന്റെ പ്രതീകവുമായ ഞങ്ങളുടെ മാതാവ് വി.പി ഫാത്വിമ (സക്കീന) അല്ലാഹുവിങ്കലേക്ക് യാത്രയായി. എപ്പോഴും ദുഃഖങ്ങള്‍ ചിരിയിലൊതുക്കാന്‍ അതിസമര്‍ഥയായിരുന്ന ഉമ്മ മരണമുഖത്തും പ്രസന്നവദയായിരുന്നു. വണ്ടൂര്‍ ഇസ്‌ലാമിയ കോളജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ആദ്യ സംഘത്തിലെ അംഗമായിരുന്നു അവര്‍. ഒരു നിമിഷം പോലും പാഴാക്കാതെ കര്‍മനിരതമായ ജീവിതമായിരുന്നു ഉമ്മയുടേത്. നാട്ടില്‍ ഇസ്‌ലാമിക പ്രസ്ഥാനവുമായി വളരെ അടുത്ത് പ്രവര്‍ത്തിച്ചു.
1995-2006 വരെ ബവാദി സനായിലെ കെ.ഐ.ജി (കേരള ഇസ്‌ലാമിക് ഗ്രൂപ്പ്) പ്രവര്‍ത്തകയായിരുന്നു. സനാഇയ ഏരിയയില്‍ വനിതകളെ സംഘടിപ്പിച്ച് സ്റ്റഡി ക്ലാസ് നടത്തുമായിരുന്നു. ജിദ്ദയില്‍ അല്‍ മദ്‌റസത്തുല്‍ ബുഖാരിയിലെ അധ്യാപികയായിരുന്നു അവസാന കാലത്ത്. സ്‌നേഹപൂര്‍വം അവിടത്തെ കുട്ടികള്‍ക്ക് അറിവിന്റെ വാതില്‍ തുറന്നു നല്‍കി. പുസ്തകത്തില്‍ മാത്രം ഒതുക്കാതെ വിദ്യാര്‍ഥികളെ ചിന്തിപ്പിക്കുകയും അവരുടെ സ്വപ്നങ്ങള്‍ക്കനുസരിച്ച് പറക്കാനുള്ള ഊര്‍ജം പകരുകയും ചെയ്തു. മക്കള്‍: സഫ, സല്‍വ, സുഹ, മുഹമ്മദ്, ഷസ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്‌റാഅ്‌
എ.വൈ.ആര്‍