Prabodhanm Weekly

Pages

Search

2012 നവംബര്‍ 10

ജി.ഐ.ഒ ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി

മൂസക്കുട്ടി വെട്ടിക്കാട്ടിരി

പെരിങ്ങാടി: ജി.ഐ.ഒ സംസ്ഥാന-ജില്ലാ സാരഥികള്‍ക്ക് പെരിങ്ങാടി അല്‍ഫലാഹ് ജി.ഐ.ഒ കാമ്പസ് ഏരിയയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. കാമ്പസ് ഏരിയ പ്രസിഡന്റ് ഫഹീമ കവിയൂര്‍ അദ്ധ്യക്ഷത വഹിച്ചു. ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് എം.കെ സുഹൈല ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി റുക്‌സാന മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് ടി.കെ ജംഷീറ, സംസ്ഥാന വൈസ് പ്രസിഡന്റ് എം. ഖദീജ, ജില്ലാ സെക്രട്ടറി നാജിയ, മജ്‌ലിസ് സെക്രട്ടറി അഫീദ അജ്മല്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന മജ്‌ലിസ് സ്ഥാപനങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തന ഫണ്ട് സ്വരൂപിച്ച ജി.ഐ.ഒ അല്‍ഫലാഹ് കാമ്പസ് ഏരിയക്കുള്ള സംസ്ഥാന കമ്മിറ്റിയുടെ ഉപഹാരം സംസ്ഥാന പ്രസിഡന്റ് കൈമാറി. അഫീദ അജ്മല്‍, തമന്ന സുല്‍ത്താന, സാക്കിയ എന്നിവരെ ആദരിച്ചു. അല്‍ഫലാഹ് ജി.ഐ.ഒ കാമ്പസ് ഭാരവാഹികളായി സി.എച്ച് റോഷിന (പ്രസിഡന്റ്), അഫീദ അഹ്മദ് (ജനറല്‍ സെക്രട്ടറി), സാക്കിയ, സനീറ (വൈസ് പ്രസിഡന്റുമാര്‍), നിബ, ഷംസീന (സെക്രട്ടറിമാര്‍), ഹാമിദ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. സി.എച്ച് റോഷിന സ്വാഗതവും, സാക്കിയ നന്ദിയും പറഞ്ഞു.

'ടീന്‍ ഇന്ത്യ'
യൂനിറ്റ്
രൂപീകരിച്ചു
വണ്ടൂര്‍: വിദ്യാപുരം 'ടീന്‍ ഇന്ത്യ' യൂനിറ്റ് രൂപീകരിച്ചു. ഭാരവാഹികള്‍ ഹാശിം ഹസൈന്‍ (പ്രസിഡന്റ്), പി. ആസിസ് (വൈ. പ്രസിഡന്റ്), അയ്മന്‍ ഗഫൂര്‍ (സെക്രട്ടറി) കലാകായിക മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. മുഹമ്മദ് കബീര്‍, സീനത്ത്, സഹ്‌ല എന്നിവര്‍ നേതൃത്വം നല്‍കി.

ജസ്റ്റീഷ്യക്ക് പുതിയ ഭാരവാഹികള്‍
കോഴിക്കോട്: അഭിഭാഷക സംഘടനയായ 'ജസ്റ്റീഷ്യ'യുടെ പുതിയ സംസ്ഥാന പ്രസിഡന്റായി അഡ്വ. പുത്തലത്ത് അഹമ്മദ്കുട്ടിയെയും 
(കോഴിക്കോട്), സെക്രട്ടറിയായി അഡ്വ. പി. ഫൈസലിനെയും (കോഴിക്കോട്), ട്രഷററായി അഡ്വ. ഒ. ഹാരിസിനെയും (കായംകുളം) കോഴിക്കോട് ചേര്‍ന്ന സംസ്ഥാന കമ്മറ്റി യോഗം തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി അഡ്വ. കെ.എല്‍ അബ്ദുല്‍സലാം (കണ്ണൂര്‍), അഡ്വ. സി. ചന്ദ്രശേഖരന്‍ (എറണാകുളം), ജോ. സെക്രട്ടറിമാരായി അഡ്വ. എം.സി അനീഷ് (പരപ്പനങ്ങാടി), അഡ്വ. കെ.എം തോമസ് (താമരശ്ശേരി) എന്നിവരെയും തെരഞ്ഞെടുത്തു. അഡ്വ. സെയ്തുമുഹമ്മദ് (എറണാകുളം), അഡ്വ. എം.എം അലിയാര്‍ (മുവാറ്റുപുഴ), അഡ്വ. സൈദുമുഹമ്മദ് (തൃശൂര്‍) അഡ്വ. കെ.ടി സലീം (കോഴിക്കോട്) എന്നിവര്‍ സംസാരിച്ചു. കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് കെ.എ ഗഫൂറിന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.

ജനകീയ കുടിവെള്ള പദ്ധതി
കൊച്ചി: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിന്റെയും സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റിന്റെയും സംയുക്ത സംരംഭമായി കോതമംഗലം പല്ലാരിമംഗലത്ത് നിര്‍മിക്കുന്ന ജനകീയ കുടിവെള്ള പദ്ധതിയുടെ തറക്കല്ലിടല്‍ കര്‍മം പാളയം ഇമാം ജമാലുദ്ദീന്‍ മങ്കടയും കിണറിന്റെ നിര്‍മാണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് താഹിറ അലിയും നിര്‍വഹിച്ചു. പി.കെ മൊയ്തു, വാര്‍ഡ് മെമ്പര്‍മാരായ കെ.എം അബ്ദുല്‍ കരീം, ബോബന്‍ ജേക്കബ്, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി കെ.കെ ബഷീര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഷക്കീല്‍ മുഹമ്മദ്, എം.എം അലിയാര്‍, വി.ഇ അലി, ഒ.ബി ഹസ്സന്‍ സംസാരിച്ചു.

അറിവുതേടി പോകാം
മലര്‍വാടി യാത്ര 2012
മലര്‍വാടി ബാലസംഘം സംഘടിപ്പിക്കുന്ന പഠനയാത്രയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ആറ്, എഴ് ക്ലാസ്സുകളില്‍ പഠിക്കുന്ന മലര്‍വാടി അംഗങ്ങളായ ആണ്‍കുട്ടികള്‍ക്ക് പങ്കെടുക്കാം. കോഴിക്കോട്-വയനാട് ജില്ലകളിലെ പരിസ്ഥിതി, കൃഷി, ചരിത്രം, ഭൂമിശാസ്ത്രം, സംസ്‌കാരം എന്നിവ പഠിക്കാനുതകുന്ന വിധത്തിലാണ് യാത്ര സംവിധാനിച്ചിരിക്കുന്നത്. നവംബര്‍ 30, ഡിസംബര്‍ 1,2 തീയതികളില്‍ പ്രമുഖ വ്യക്തികളുടെ നേതൃത്വത്തിലായിരിക്കും യാത്ര. യാത്രാ ചെലവുകള്‍ സ്വയം വഹിക്കണം. പഠനയാത്രയില്‍ താല്‍പര്യമുള്ളവര്‍ ബയോഡാറ്റ കോ-ഓര്‍ഡിനേറ്ററുടെ സാക്ഷ്യപത്രത്തോടെ
കണ്‍വീനര്‍, പഠനയാത്ര, മലര്‍വാടി ബാലസംഘം, ഹിറാ സെന്റര്‍, കോഴിക്കോട്-4 എന്ന വിലസാത്തില്‍ നവംബര്‍ 20-ന് മുമ്പ് അയക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9946405330, 9496363308

മെഡിക്കല്‍ സംഘം തിരിച്ചെത്തി
കോഴിക്കോട്: ആസാം അഭയാര്‍ഥി ക്യാമ്പുകളില്‍ മെഡിക്കല്‍ സേവനത്തിനു ശേഷം ഇ.എം.എഫി(എത്തിക്കല്‍ മെഡിക്കല്‍ ഫോറം)ന്റെ ആദ്യ സംഘം തിരിച്ചെത്തി. മെഹബൂബ് ആലം, സി.കെ നൗഷാദ്, ഫസീഹ് യൂസുഫ്, അസ്ഹര്‍, ബേസില്‍ എന്നീ ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫുമാണ് സംഘത്തിലുണ്ടായിരുന്നത്. അടുത്ത മെഡിക്കല്‍ ടീം ഉടനെ പുറപ്പെടുമെന്ന് ഇ.എം.എഫ് കണ്‍വീനര്‍ ഡോക്ടര്‍ ഷൈജു ഹമീദ് അറിയിച്ചു.
കേരളത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആശുപത്രികളും മെഡിക്കല്‍ സംഘങ്ങളും ആസാമില്‍ സേവന സന്നദ്ധത അറിയിച്ചുകൊണ്ടിരിക്കുന്നതായി സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഐ.ആര്‍.ഡബ്ലുവിന്റെ ആസാം റിലീഫ് വിഭാഗം കണ്‍വീനര്‍ കെ.സി മൊയ്തീന്‍ കോയ അറിയിച്ചു. കോഴിക്കോട് ഇഖ്‌റഅ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫുമടങ്ങുന്ന സംഘം ഡോക്ടര്‍ ബഷീറിന്റെ നേതൃത്വത്തില്‍ യാത്ര തിരിച്ചതായും അദ്ദേഹം അറിയിച്ചു.

'സിനിമ എക്‌സ്പീരിയന്‍സ്'
മലപ്പുറം: തനിമ കലാസാഹിത്യവേദി മലപ്പുറം ജില്ലാ കമ്മിറ്റി മലബാര്‍ ഹൗസില്‍ 'സിനിമ എക്‌സ്പീരിയന്‍സ്' സംഘടിപ്പിച്ചു. നീല്‍ ബര്‍ഗര്‍ സംവിധാനം ചെയ്ത 'ദ ഇല്ല്യൂഷനിസ്റ്റ്' പ്രദര്‍ശനവും ചര്‍ച്ചയും നടന്നു. തനിമ സംസ്ഥാന സമിതിയംഗം ജമീല്‍ അഹ്മദ്, ഷോര്‍ട്ട് ഫിലിം സംവിധായകന്‍ സകരിയ, എന്‍.കെ ലോഹിതാക്ഷന്‍ സംസാരിച്ചു. ഡോ. ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. ജബ്ബാര്‍ പെരിന്തല്‍മണ്ണ സ്വാഗതവും മുജീബ് മലപ്പുറം നന്ദിയും പറഞ്ഞു.

വിളപ്പില്‍ശാല സമരത്തിന്
എസ്.ഐ.ഒ ഐക്യദാര്‍ഢ്യം
തിരുവനന്തപുരം: വിളപ്പില്‍ശാല ചവര്‍ സംസ്‌കരണ ഫാക്ടറി അടച്ചുപൂട്ടുക എന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി നടത്തിക്കൊണ്ടിരിക്കുന്ന സത്യാഗ്രഹ സമരത്തിന് ഐക്യദാര്‍ഢ്യവുമായി എസ്.ഐ.ഒ പ്രവര്‍ത്തകര്‍ സമരപന്തല്‍ സന്ദര്‍ശിച്ചു. ഒക്‌ടോബര്‍ പത്തൊമ്പത് എസ്.ഐ.ഒ വിന്റെ മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു സന്ദര്‍ശനം. രാഷ്ട്രീയനേട്ടം മാത്രം ലക്ഷ്യം വെച്ചുള്ള സമരങ്ങള്‍ക്ക് ആയുസ്സ് കുറവാണെന്നും ജനകീയ സമരത്തെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ വകവെക്കരുതെന്നും കേരളത്തിലെ വിദ്യാര്‍ഥി സമൂഹത്തിന്റെയും കലാലയങ്ങളുടെയും ശക്തമായ പിന്തുണ ജനകീയ സമരസമിതിക്കുണ്ടാകുമെന്നും എസ്.ഐ.ഒ പ്രവര്‍ത്തകര്‍ സമരനേതാക്കളെ അറിയിച്ചു. എസ്.ഐ.ഒ സബ്‌സോണ്‍ സെക്രട്ടറി ആദില്‍, എച്ച്. ഷിയാസ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി യൂസുഫ്, ജില്ലാ സമിതിയംഗം അജ്മല്‍ റഹ്മാന്‍, മുര്‍ഷിദ്, അജ്മല്‍ എന്നിവര്‍ പ്രതിനിധി സംഘത്തിന് നേതൃത്വം നല്‍കി.

മത്സ്യബന്ധന ഉപകരണങ്ങള്‍ വിതരണം ചെയ്തു
കണ്ണൂര്‍: ബൈത്തുസകാത്ത് കേരളയുടെ സ്വയം തൊഴില്‍ സംരംഭത്തിന്റെ ഭാഗമായുള്ള മത്സ്യബന്ധന ഉപകരണങ്ങളുടെ വിതരണോദ്ഘാടനം കണ്ണൂര്‍ മാപ്പിള ബേയില്‍ നടന്ന ചടങ്ങില്‍ എ.പി അബ്ദുല്ലക്കുട്ടി എം.എല്‍.എ നിര്‍വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് ടി.കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. മത്സ്യതൊഴിലാളി സംരക്ഷണ യൂനിയന്‍ കണ്ണൂര്‍ മേഖലാ പ്രസിഡന്റ് കെ.കെ അബ്ദുല്‍ സലാം, ഇ.എന്‍ ഇബ്‌റാഹീം മൗലവി, വി.പി അബ്ദുല്‍ ഖാദര്‍ എഞ്ചിനീയര്‍ എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്‌ലാമി കണ്ണൂര്‍ ഏരിയാ പ്രസിഡന്റ് മുഹമ്മദ് ഹനീഫ മാസ്റ്റര്‍ സ്വാഗതവും ഷുഹൈബ് മുഹമ്മദ് നന്ദിയും പറഞ്ഞു. ആറംഗങ്ങളുള്ള ഒരു ഗ്രൂപ്പിന് മത്സ്യബന്ധന ബോട്ട്, വല തുടങ്ങിയ ഉപകരണങ്ങളാണ് വിതരണം ചെയ്തത്.

സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം
തിരൂര്‍: 'വസന്തകാലത്തിന് ചെറുപ്പത്തിന്റെ കൈമുദ്ര' എന്ന പ്രമേയത്തില്‍ ഡിസംബര്‍ 29ന് തിരൂരില്‍ നടക്കുന്ന എസ്.ഐ.ഒ മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് തിരൂരില്‍ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കമ്മിറ്റിയംഗം പി.പി അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റിയംഗം കെ.എസ് നിസാര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് എസ്.ഐ.ഒ പുറത്തിറക്കിയ സിഡിയുടെ പ്രകാശനം ജമാഅത്തെ ഇസ്‌ലാമി ജില്ലാ വൈസ് പ്രസിഡന്റ് സി.എച്ച് അബ്ദുല്‍ ഖാദര്‍ ടി.എം.ജി കോളേജ് വിദ്യാര്‍ഥി അന്‍സാറിന് നല്‍കി നിര്‍വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് പി.എ ബാവ, വെല്‍ഫെയര്‍ പാര്‍ട്ടി തിരൂര്‍ മണ്ഡലം പ്രസിഡന്റ് ഗണേഷന്‍, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി മഹ്‌റൂഫ് കൊടിഞ്ഞി എന്നിവര്‍ സംസാരിച്ചു. എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് തൗഫീഖ് മമ്പാട് അധ്യക്ഷത വഹിച്ചു. എസ്.ഐ.ഒ ജില്ലാ പി.ആര്‍ സെക്രട്ടറി കെ.കെ അഷ്‌റഫ് സ്വാഗതവും ജില്ലാ സെക്രട്ടറി കെ.എം തഖിയുദ്ദീന്‍ നന്ദിയും പറഞ്ഞു.

അവാര്‍ഡുകള്‍
ഏറ്റുവാങ്ങി
തൃക്കരിപ്പൂര്‍: ഹിറാ ഇസ്‌ലാമിക് സ്റ്റഡി സെന്റര്‍ വിദ്യാര്‍ഥികള്‍ കുവൈത്ത് കേരള മുസ്‌ലിം അസോസിയേഷന്‍ ഭാരവാഹികളില്‍നിന്ന് അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. തൃക്കരിപ്പൂര്‍, പടന്ന, വലിയപറമ്പ്, ചെറുവത്തൂര്‍, പിലിക്കോട് എന്നീ പഞ്ചായത്തുകളിലെ വിവിധ മദ്‌റസകളിലെ അഞ്ച്, ഏഴ് ക്ലാസ്സുകളില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയ 195 പ്രതിഭകള്‍ക്കാണ് അവാര്‍ഡും മെമൊന്റോയും നല്‍കിയത്.

അനുമോദന യോഗം
തിരുത്തിയാട്: ദല്‍ഹി ജാമിഅ മില്ലിയ യൂനിവേഴ്‌സിറ്റിയില്‍ നിന്നും എം.എസ്.സി ഫിസിക്‌സ് രണ്ടാം റാങ്ക് നേടിയ റസീല്‍ റഹ്മാനെ തിരുത്തിയാട് ഇസ്‌ലാമിക് പ്രീച്ചിംഗ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. വാഴയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.എം ഹിബത്തുല്ല ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പര്‍ മൂസ ഫൗലോദ്, വാര്‍ഡ് മെമ്പര്‍ സബീറ ടീച്ചര്‍, വി.സി അഷ്‌റഫ്, പി.സി മൂസക്കുട്ടി, പി. അബ്ദുര്‍റഹ്മാന്‍, പി.സി മുഹമ്മദ്കുട്ടി സംസാരിച്ചു. വി.സി അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. വി.സി മുഹമ്മദ് സലീം സ്വാഗതം പറഞ്ഞു.

 

 

 

 

 

 

 

 

 

 

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍