Prabodhanm Weekly

Pages

Search

2012 സെപ്റ്റംബര്‍ 22

പഴ്സ്

നൌഷാദ് പെരുമാതുറ

ഉള്ളിലൊന്നുമില്ലെങ്കിലും
പഴ്സ് ഒരു വലിയ
പ്രതീക്ഷയാണ്
ഷൂസ്
ക്ഷമയുടെ ദൂരമേറെ
നടന്ന് തേഞ്ഞവന്റെ താക്കീത്
മുന്‍തളിറിന്റെ ഷൂസ്
ബാപ്പു കൂട്ടിലങ്ങാടി 

വിശന്നിട്ടാവില്ല ഏയ് ആവില്ല
ഇര കിട്ടാതെ വലഞ്ഞ പട്ടി
ഇടവഴിയിലിരുന്നു കുരച്ചുതുപ്പി
അറവു പുരയിലുയര്‍ന്ന
കത്തിയുടെ സംഗീതം
കുടല് കീറുന്ന മണത്തിനു വഴിമാറി
ജന്മവാസന പട്ടിക്കു തുണയായപ്പോള്‍
ഒഴുകിപ്പരന്ന ചോര
കാലിന്റെ വേഗത കൂട്ടി
ഓട്ടത്തിനിടയിലും പട്ടി മണംപിടിച്ചു
'പെണ്ണാടിന്റെ' മണം.....
കൊതി പേറിയെത്തിയ
കണ്ണുകളില്‍ നിരാശ
അടഞ്ഞു കിടക്കുന്ന അറവു മാടം,
ഉണങ്ങിത്തുടങ്ങിയ ചോരപ്പാടുകള്‍,
പിറകില്‍
പേറ്റുമണം മാറാത്ത ആട്ടിന്‍കുട്ടി
ഉണക്കാനിട്ട തുകലില്‍
അമ്മയുടെ 'മുലപ്പാട്' നോക്കി
കരയുന്നു
കരളലിഞ്ഞു
വിശപ്പ് പേറിയോടുമ്പോള്‍
വീണ്ടും കത്തിയുരക്കുന്ന ശബ്ദം
ആട്ടിന്‍കുട്ടിയുടെ അലര്‍ച്ച....
അമ്മയുടെ മാംസം തിന്നവര്‍
ലഹരിയില്‍
മകളുടെ അടിവയര്‍ തുരക്കുന്നു
പാവം പട്ടി വീണ്ടും കുരച്ചു
കുര കേട്ടാലറിയാം, വിശന്നിട്ടല്ല....
വിശന്നിട്ടാവില്ല.....!!
സലാഹുദ്ദീന്‍ ചൂനൂര്‍ 

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍