Prabodhanm Weekly

Pages

Search

2012 സെപ്റ്റംബര്‍ 22

ഹജ്ജിന്റെ കര്‍മശാസ്ത്രം

ഹൈദരലി ശാന്തപുരം

ഇസ്‌ലാമിന്റെ മൗലിക പ്രാധാന്യമര്‍ഹിക്കുന്ന പഞ്ചസ്തംഭങ്ങളില്‍ ഒന്നാണ് ഹജ്ജ്. പരിശുദ്ധ മക്കയില്‍ പോയി തിരിച്ചുവരാന്‍ സാമ്പത്തികമായും ശാരീരികമായും ശേഷിയുള്ളവര്‍ക്ക് ഹജ്ജ് നിര്‍ബന്ധമാണ്. സ്ത്രീകള്‍ക്ക് ഹജ്ജ് നിര്‍ബന്ധമാകാന്‍, കൂടെയാത്ര ചെയ്യുന്നതിന് അനുവാദമുള്ള പുരുഷന്‍ കൂടി ഉണ്ടായിരിക്കണം.
ജീവിതത്തില്‍ ഒരു പ്രാവശ്യം മാത്രം അനുഷ്ഠിക്കല്‍ നിര്‍ബന്ധമായ ഹജ്ജ് കര്‍മം കഴിയുംവേഗം നിര്‍വഹിക്കുകയാണ് വേണ്ടത്. നബി(സ) പറഞ്ഞതായി ഇബ്‌നു അബ്ബാസ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ''നിങ്ങള്‍ ഹജ്ജ് നിര്‍വഹിക്കാന്‍ വേഗത്തില്‍ പുറപ്പെടുക. കാരണം ഭാവിയില്‍ നിങ്ങള്‍ക്ക് എന്ത് സംഭവിക്കുമെന്ന് നിങ്ങളില്‍ ഒരാള്‍ക്കും മുന്‍കൂട്ടി പറയുക സാധ്യമല്ല'' (അഹ്മദ്).

ഹജ്ജ് മാസങ്ങള്‍
ഹജ്ജ് കര്‍മങ്ങള്‍ ആരംഭിക്കുന്നതിന് പ്രത്യേക കാലമുണ്ട്. ഹജ്ജ് മാസങ്ങള്‍ എന്ന പേരില്‍ അത് അറിയപ്പെടുന്നു. ശവ്വാല്‍, ദുല്‍ഖഅ്ദ്, ദുല്‍ഹജ്ജിലെ ആദ്യത്തെ പത്തു ദിവസങ്ങള്‍ എന്നിവയാണ് ഹജ്ജ് മാസങ്ങള്‍.
ഹജ്ജിലെ പ്രധാന കര്‍മങ്ങള്‍ ദുല്‍ഹജ്ജ് മാസത്തിലാണെങ്കിലും ശവ്വാല്‍ ഒന്നു മുതല്‍ ഹജ്ജിനു വേണ്ടി ഇഹ്‌റാം ചെയ്യാവുന്നതാണ്.

മീഖാത്തുകള്‍
ഹജ്ജിനും ഉംറക്കും ഇഹ്‌റാം ചെയ്യുന്ന സ്ഥലങ്ങള്‍ക്ക് മീഖാത്തുകള്‍ എന്നു പറയുന്നു. മദീനക്കാര്‍ക്ക് ദുല്‍ഹുലൈഫയും ശാമുകാര്‍ക്ക് ജുഹ്ഫയും നജ്ദുകാര്‍ക്ക് ഖര്‍നുല്‍ മനാസിലും യമന്‍കാര്‍ക്ക് യലംലമും ഇറാഖുക്കാര്‍ക്ക് ദാത്തുഇര്‍ഖുമാണ് മീഖാത്തുകള്‍. പ്രസ്തുത മീഖാത്തുകളിലൂടെ പോകുന്ന ഇതര നാട്ടുകാരും അവിടെ നിന്നുതന്നെയാണ് ഇഹ്‌റാം ചെയ്യേണ്ടത്. ഉദാഹരണമായി ഇന്ത്യയില്‍നിന്ന് ഹജ്ജിനു പോകുന്നവര്‍ വിമാനത്തിന്റെ ഗതിയനുസരിച്ച്, യമന്‍കാരുടെ മീഖാത്തായ യലംലമില്‍ നിന്നോ നജ്ദുകാരുടെ മീഖാത്തായ ഖര്‍നുല്‍ മനാസിലില്‍നിന്നോ ആണ് ഇഹ്‌റാം ചെയ്യേണ്ടത്.
മീഖാത്തുകളുടെയും മക്കയുടെയും ഇടയില്‍ താമസിക്കുന്നവര്‍ തങ്ങളുടെ താമസസ്ഥലത്തുനിന്ന് ഇഹ്‌റാം ചെയ്താല്‍ മതി. ഉദാഹരണമായി, ജിദ്ദാ നിവാസികള്‍ തങ്ങളുടെ വീടുകളില്‍ നിന്നാണ് ഇഹ്‌റാം ചെയ്യേണ്ടത്. മക്കാ നിവാസികളും ഹജ്ജിനു വേണ്ടി ഇഹ്‌റാം ചെയ്യേണ്ടത് തങ്ങളുടെ താമസസ്ഥലത്തു നിന്ന് തന്നെയാണ്. ഉംറക്ക് ഇഹ്‌റാം ചെയ്യാന്‍ ഹറമിന്റെ അതിര്‍ത്തിക്ക് പുറത്തുപോകണം.
ഒരാള്‍ ഇഹ്‌റാം ചെയ്യാതെ നിശ്ചിത മീഖാത്ത് വിട്ടുകടന്നാല്‍ സാധിക്കുമെങ്കില്‍ വിട്ടുകടന്ന മീഖാത്തിലേക്ക് തന്നെ തിരിച്ചുപോവുകയും അവിടെ നിന്ന് ഇഹ്‌റാം ചെയ്യുകയുമാണ് വേണ്ടത്. തിരിച്ചുപോകാന്‍ സാധിച്ചില്ലെങ്കില്‍ എത്തിയ സ്ഥലത്തുനിന്ന് ഇഹ്‌റാം ചെയ്യാവുന്നതാണ്. പക്ഷേ, പ്രായശ്ചിത്തമായി മക്കയില്‍ വെച്ച് ഒരു മൃഗത്തെ ബലിയറുക്കണം. അതിന്റെ മാംസം ഹറമിലെ ദരിദ്രര്‍ക്കിടയില്‍ വിതരണം ചെയ്യുകയും വേണം.

ഇഹ്‌റാമിന്റെ മുന്നൊരുക്കങ്ങള്‍
ഇഹ്‌റാമില്‍ പ്രവേശിക്കുന്നതിന് മുമ്പ് നഖം മുറിക്കുക, കക്ഷത്തിലെയും ഗുഹ്യ ഭാഗത്തെയും മുടി നീക്കുക, കുളിക്കുക, വുദൂ ചെയ്യുക എന്നീ കാര്യങ്ങള്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ സുന്നത്താണ്. എന്നാല്‍, മീശ വെട്ടുക, ശരീരത്തില്‍ സുഗന്ധം പൂശുക എന്നിവ പുരുഷന്മാര്‍ക്ക് മാത്രം സുന്നത്താകുന്നു.
പിന്നീട് പുരുഷന്മാര്‍ സാധാരണ വസ്ത്രങ്ങള്‍ ഒഴിവാക്കി ഒരു തുണിയുടുക്കുകയും ഒരു മേല്‍മുണ്ട് കൊണ്ട് ഇരു ചുമലുകളും മൂടുന്ന തരത്തില്‍ പുതക്കുകയും ചെയ്യേണ്ടതാണ്. തുണിയും മേല്‍മുണ്ടും വെള്ളയാവുന്നതാണ് ഉത്തമം. സ്ത്രീകള്‍ക്ക് ഇഹ്‌റാമില്‍ പ്രത്യേക വസ്ത്രമോ വസ്ത്രങ്ങള്‍ക്ക് പ്രത്യേക നിറമോ സുന്നത്തില്ല.

ഇഹ്‌റാമിന്റെ രൂപങ്ങള്‍
ഹജ്ജ് മാസങ്ങളില്‍ ഹജ്ജ് ഉദ്ദേശിച്ചുകൊണ്ട് മീഖാത്തിലെത്തിയ ആള്‍ക്ക് ഇഹ്‌റാമിന്റെ മൂന്ന് രൂപങ്ങളില്‍ ഒന്ന് സ്വീകരിക്കാവുന്നതാണ്. ഒന്ന്, ഉംറക്ക് മാത്രം ഇഹ്‌റാം ചെയ്യുക. രണ്ട്, ഹജ്ജിനു മാത്രം ഇഹ്‌റാം ചെയ്യുക. മൂന്ന്, ഹജ്ജിനും ഉംറക്കും ഒന്നായി ഇഹ്‌റാം ചെയ്യുക. ആദ്യത്തെ രൂപത്തിന് 'തമത്തുഅ്' എന്നും രണ്ടാമത്തേതിന് 'ഇഫ്‌റാദ്' എന്നും മൂന്നാമത്തേതിന് 'ഖിറാന്‍' എന്നും പറയുന്നു.
ഈ മൂന്ന് രൂപങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായതും നബി(സ) സ്വഹാബിമാരെ പ്രത്യേകം ഉപദേശിച്ചതും ഒന്നാമത്തെ രൂപമാണ്. ഹജ്ജിന്റെയും ഉംറയുടെയും കര്‍മങ്ങള്‍ വെവ്വേറെ നിര്‍വഹിക്കാന്‍ സാധിക്കുന്നതോടു കൂടി നിര്‍ബന്ധമായി ബലികര്‍മം അനുഷ്ഠിക്കപ്പെടുന്നു എന്നത് അതിന്റെ സവിശേഷതയാകുന്നു. ഇഫ്‌റാദില്‍ ഉംറയും ബലിയുമില്ല. ഖിറാനില്‍ അത് രണ്ടും ഉണ്ടെങ്കിലും ഹജ്ജിന്റെയും ഉംറയുടെയും കര്‍മങ്ങള്‍ ഒന്നായിട്ടാണ് നിര്‍വഹിക്കപ്പെടുന്നത്.

ഇഹ്‌റാം
ഹജ്ജിനോ ഉംറക്കോ വേണ്ടിയുള്ള നിയ്യത്തിനാണ് ഇഹ്‌റാം എന്നു പറയുന്നത്. നിഷിദ്ധമാക്കുക, നിരോധിക്കുക എന്നെല്ലാമാണ് ഇഹ്‌റാം എന്ന വാക്കിന്റെ അര്‍ഥം. ഹജ്ജിനും ഉംറക്കും നിയ്യത്ത് ചെയ്യുന്നതോടു കൂടി സാധാരണ അനുവദനീയമായ പലതും നിഷിദ്ധമാകുന്നതുകൊണ്ടാണ് ഇഹ്‌റാം എന്ന വാക്ക് ഉപയോഗിക്കുന്നത്.
ഇഹ്‌റാമില്‍ പ്രവേശിക്കല്‍ ഏതെങ്കിലും നമസ്‌കാരത്തിനു ശേഷം ആയിരിക്കല്‍ ഉത്തമമാണ്. ഇഹ്‌റാം ഉദ്ദേശിച്ചുകൊണ്ട് രണ്ട് റക്അത്ത് നമസ്‌കരിക്കല്‍ സുന്നത്താണെന്ന് ഭൂരിപക്ഷം ഇമാമുകളും അഭിപ്രായപ്പെടുന്നു. അതിനു ശേഷം ഉംറക്ക് ഇഹ്‌റാം ചെയ്യുന്നവര്‍ 'അല്ലാഹുമ്മ ലബ്ബൈക്ക ഉംറത്തന്‍' (അല്ലാഹുവേ! ഉംറക്ക് ഇഹ്‌റാം ചെയ്തുകൊണ്ട് ഞാന്‍ നിന്റെ വിളിക്ക് ഉത്തരം ചെയ്യുന്നു) എന്നും, ഹജ്ജിന് ഇഹ്‌റാം ചെയ്യുന്നവര്‍ 'അല്ലാഹുമ്മ ലബ്ബൈക്ക ഹജ്ജന്‍' (അല്ലാഹുവേ! ഹജ്ജിന് ഇഹ്‌റാം ചെയ്തുകൊണ്ട് നിന്റെ വിളിക്ക് ഉത്തരം ചെയ്യുന്നു) എന്നും, ഹജ്ജിനും ഉംറക്കും ഒന്നായി ഇഹ്‌റാം ചെയ്യുന്നവര്‍ 'അല്ലാഹുമ്മ ലബ്ബൈക്ക ഹജ്ജന്‍ വ ഉംറത്തന്‍' (അല്ലാഹുവേ! ഹജ്ജിനും ഉംറക്കും ഇഹ്‌റാം ചെയ്തുകൊണ്ട് നിന്റെ വിളിക്ക് ഉത്തരം ചെയ്യുന്നു)എന്നും പറയല്‍ സുന്നത്താണ്.
ഇഹ്‌റാമില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ താഴെ പറയുംവിധം ധാരാളമായി 'തല്‍ബിയത്ത്' ചൊല്ലല്‍ ഉത്തമമാകുന്നു:
¶d ¶j™n¡T Õ ¶¸oÙGnh ¶d ‡»©¾dGnh ~r»n×G sÀEG n¶rÇs„nd ¶nd ¶j™¡T Õn n¶rÇs„nd ¶rÇs„nd s¼oÁ¸qdG n¶rÇs„nd
(അല്ലാഹുവേ! ഞാനിതാ നിന്റെ വിളിക്ക് ഉത്തരം ചെയ്തിരിക്കുന്നു. ഞാനിതാ ഉത്തരം ചെയ്തിരിക്കുന്നു. ഞാനിതാ ഉത്തരം ചെയ്തിരിക്കുന്നു. നിനക്ക് ഒരു പങ്കുകാരനുമില്ല. ഞാനിതാ ഉത്തരം ചെയ്തിരിക്കുന്നു. സര്‍വസ്തുതിയും നിനക്ക് അവകാശപ്പെട്ടതാണ്. എല്ലാ അനുഗ്രഹവും നിന്റേതാണ്. എല്ലാ അധികാരവും നിനക്ക് മാത്രമാണ്. നിനക്ക് ഒരു പങ്കുകാരനുമില്ല).
ഇഹ്‌റാമില്‍ പ്രവേശിച്ച സ്ത്രീ-പുരുഷന്മാര്‍ക്ക് താഴെ പറയുന്ന കാര്യങ്ങള്‍ നിഷിദ്ധമാകുന്നു:
1. മുടിയെടുക്കുക, നഖം മുറിക്കുക, സുഗന്ധദ്രവ്യം ഉപയോഗിക്കുക.
2. കുങ്കുമച്ചായം മുക്കിയ വസ്ത്രം ഉപയോഗിക്കുക.
3. സംഭോഗം, വിഷയാസക്തിയോടു കൂടിയ സംസാരവും സ്പര്‍ശനവും, വിവാഹം, വിവാഹാന്വേഷണം എന്നിവ.
4. പക്ഷി മൃഗാദികളെ വേട്ടയാടുകയോ, വേട്ടയാടാന്‍ സഹായിക്കുകയോ ചെയ്യുക.
5. നിഷിദ്ധമായ വാക്ക്, പ്രവൃത്തി, അനാവശ്യമായ തര്‍ക്ക വിതര്‍ക്കങ്ങള്‍ എന്നിവയില്‍ ഏര്‍പ്പെടുക. ഈ കാര്യങ്ങളിലെല്ലാം സ്ത്രീകളും പുരുഷന്മാരും സമമാണ്. എന്നാല്‍, ഇഹ്‌റാമില്‍ പ്രവേശിച്ച പുരുഷന്മാര്‍ക്ക് മാത്രം നിഷിദ്ധമായ മറ്റു ചില കാര്യങ്ങളുണ്ട്:
1. ശരീരത്തിന്റെ ഒന്നായിട്ടുള്ള ആകൃതിയിലോ അവയവങ്ങളുടെ ആകൃതിയിലോ തുന്നിയ വസ്ത്രങ്ങള്‍ ധരിക്കല്‍ പുരുഷന്മാര്‍ക്ക് നിഷിദ്ധമാണ്. ഷര്‍ട്ട്, ബനിയന്‍, പൈജാമ, പാന്റ്‌സ്, അണ്ടര്‍വെയര്‍, മൂട്ടിയ തുണി, സോക്‌സ് എന്നിവ ഉദാഹരണം.
2. തൊപ്പി, മുണ്ട്, തലപ്പാവ്, ടവ്വല്‍ മുതലായ തലയോട് ചേര്‍ന്നു നില്‍ക്കുന്ന വസ്ത്രങ്ങള്‍ കൊണ്ട് തലമറയ്ക്കാന്‍ പാടില്ല.
സ്ത്രീകള്‍ക്ക് തുന്നിയ വസ്ത്രങ്ങള്‍ ഉപയോഗിക്കാമെങ്കിലും കൈയുറയോ മുഖംമൂടുന്ന ബുര്‍ഖയോ ധരിക്കാന്‍ പാടില്ല.

ത്വവാഫ്
ഹാജിമാര്‍ മക്കയില്‍ എത്തിക്കഴിഞ്ഞാല്‍ ആദ്യമായി നിര്‍വഹിക്കുന്ന കര്‍മമാണ് ത്വവാഫ്. കഅ്ബയെ ഇടതുവശമാക്കി ഏഴു പ്രാവശ്യം ചുറ്റുന്നതിനാണ് ത്വവാഫ് എന്ന് പറയുന്നത്.
ഉംറക്ക് വേണ്ടി ഇഹ്‌റാം ചെയ്തവര്‍ ആദ്യമായി നിര്‍വഹിക്കുന്ന ത്വവാഫ് ഉംറയുടെ നിര്‍ബന്ധ ത്വവാഫാണ്. ഹജ്ജിനു മാത്രമോ ഹജ്ജിനും ഉംറക്കും ഒന്നിച്ചോ ഇഹ്‌റാം ചെയ്തവര്‍ നിര്‍വഹിക്കുന്നത് ഹജ്ജിലെ സുന്നത്തായ 'ത്വവാഫുല്‍ ഖുദൂം' ആയിരിക്കും.
മക്കയില്‍ എത്തിയ ഉടനെ നിര്‍വഹിക്കുന്ന ത്വവാഫിനു മുമ്പ് പുരുഷന്മാരുടെ മേല്‍മുണ്ട് വലത്തേ ചുമല്‍ പുറത്തുകാണുംവിധം വലത്തേ കക്ഷത്തിലൂടെ എടുത്ത് ഇടത്തേ ചുമലിനു മുകളില്‍ ഇടുന്നത് സുന്നത്താണ്. ആദ്യത്തെ മൂന്ന് ചുറ്റലില്‍ കാലടികള്‍ അടുത്തടുത്ത് വെച്ച് വേഗത്തില്‍ നടക്കലും സുന്നത്താണ്.
കഅ്ബയുടെ ഹജറുല്‍ അസ്‌വദ് സ്ഥിതിചെയ്യുന്ന മൂലയില്‍ നിന്നാണ് ത്വവാഫ് ആരംഭിക്കേണ്ടത്. സാധിക്കുമെങ്കില്‍ ഹജറുല്‍ അസ്‌വദ് ചുംബിക്കല്‍ സുന്നത്താണ്. സാധ്യമായില്ലെങ്കില്‍ കൈകൊണ്ടോ മറ്റോ അതിനെ തൊട്ടു മുത്തുക. അതിനും സാധിച്ചില്ലെങ്കില്‍ അതിനു നേരെ കൈയുയര്‍ത്തി 'ബിസ്മില്ലാഹി അല്ലാഹു അക്ബര്‍' (അല്ലാഹുവിന്റെ നാമത്തില്‍ ഞാന്‍ ആരംഭിക്കുന്നു. അല്ലാഹു വലിയവനാണ്) എന്ന് പറഞ്ഞ് ത്വവാഫ് ആരംഭിച്ചാല്‍ മതി. തുടര്‍ന്ന്
p‡q¾o¡pd kkƒYƒ„uJ Gh ·p~rÁ©pH Aƒnanhnh n¶pHƒnˆpµpH kƒ²jp~r¡ŸJnh n¶pH kƒfƒçEG s¼oÁ¸qdnG
¼q¸¡Sh ÂǸY öG Åq¸¡U m~q»n‘oe ¶qÇp„nf
(അല്ലാഹുവേ! നിന്നില്‍ വിശ്വസിച്ചുകൊണ്ടും നിന്റെ ഗ്രന്ഥത്തെ സത്യപ്പെടുത്തിക്കൊണ്ടും നിന്നോടുള്ള കരാര്‍ പാലിച്ചുകൊണ്ടും നിന്റെ ദൂതനായ മുഹമ്മദ് നബിയുടെ ചര്യ പിന്തുടര്‍ന്നുകൊണ്ടും ഞാന്‍ ആരംഭിക്കുന്നു) എന്ന് പറയലും സുന്നത്താണ്.
ഹജറുല്‍ അസ്‌വദിനു മുമ്പുള്ള 'റുക്‌നുല്‍ യമാനി' എന്ന മൂലയിലെത്തിയാല്‍ സാധ്യമായെങ്കില്‍ അതിനെ വലതു കൈകൊണ്ട് സ്പര്‍ശിക്കുകയും 'അല്ലാഹു അക്ബര്‍' എന്ന് പറയുകയും ചെയ്യല്‍ സുന്നത്താണ്. സാധിച്ചില്ലെങ്കില്‍ ആഗ്യം കാണിക്കുകയോ തക്ബീര്‍ ചൊല്ലുകയോ വേണ്ടതില്ല. റുക്‌നുല്‍ യമാനിയുടെയും ഹജറുല്‍ അസ്‌വദിന്റെയും ഇടയില്‍
Qƒq¾dG †G˜kY ƒ¾pbh ‡¾¡M I™NBÕG Åanh ‡¾¡nM ƒÇfq~dG Ô ƒ¾pJBG nƒ¾sHnQ (ഞങ്ങളുടെ നാഥാ, നീ ഞങ്ങള്‍ക്ക് ഇഹത്തിലും പരത്തിലും നന്മ പ്രദാനം ചെയ്യേണമേ. ഞങ്ങളെ നരകശിക്ഷയില്‍നിന്ന് രക്ഷിക്കുകയും ചെയ്യേണമേ) എന്ന് പ്രാര്‍ഥിക്കലും സുന്നത്താണ്.
ത്വവാഫിനിടയില്‍ ഏത് ദിക്‌റും ദുആയും ഖുര്‍ആന്‍ പാരായണവും ആകാവുന്നതാണ്. ത്വവാഫിനു ശേഷം മഖാമു ഇബ്‌റാഹീമിനു പിന്നില്‍ രണ്ട് റക്അത്ത് സുന്നത്ത് നമസ്‌കരിക്കേണ്ടതാണ്. അതില്‍ ആദ്യ റക്അത്തില്‍ ഫാത്തിഹക്കു ശേഷം സൂറത്തുല്‍ കാഫിറൂനും രണ്ടാമത്തെ റക്അത്തില്‍ സൂറത്തുല്‍ ഇഖ്‌ലാസും ഓതല്‍ സുന്നത്താണ്. മഖാമു ഇബ്‌റാഹീമിനു പിന്നില്‍ സൗകര്യമില്ലെങ്കില്‍ ഹറമിന്റെ ഏതു ഭാഗത്തുവെച്ചും പ്രസ്തുത രണ്ട് റക്അത്ത് നമസ്‌കരിക്കാവുന്നതാണ്.
ത്വവാഫിനും നമസ്‌കാരത്തിനും ശേഷം സംസം വെള്ളം കുടിക്കല്‍ സുന്നത്താണ്.

സഅ്‌യ്
ഉംറക്ക് ഇഹ്‌റാം ചെയ്തവര്‍ പിന്നീട് സ്വഫാ-മര്‍വാക്കിടയില്‍ സഅ്‌യ് നടത്തുന്നു. ഹജ്ജിന് ഇഹ്‌റാം ചെയ്തവര്‍ ദുല്‍ഹജ്ജ് പത്തിനോ ശേഷമോ ത്വവാഫുല്‍ ഇഫാദക്കു ശേഷമാണ് സഅ്‌യ് നടത്തുക.
സ്വഫായും മര്‍വായും മക്കയിലെ രണ്ട് കുന്നുകളാകുന്നു. അത് രണ്ടിനുമിടയില്‍ വേഗത്തില്‍ നടക്കുന്നതിനാണ് സഅ്‌യ് എന്ന് പറയുന്നത്. സ്വഫായില്‍ നിന്നാണ് സഅ്‌യ് ആരംഭിക്കേണ്ടത്. സ്വഫായില്‍ കയറുമ്പോള്‍
öG ™Fƒ©¡T ¿e Ih™ÙGh ƒ¯q¡ŸdƒqfEG (നിശ്ചയം സ്വഫായും മര്‍വായും അല്ലാഹുവിന്റെ ചിഹ്നങ്ങളില്‍ പെട്ടതാണ്) എന്ന ആയത്ത് ഓതല്‍ സുന്നത്താണ്. പിന്നീട് ഖിബ്‌ലയുടെ നേരെ തിരിഞ്ഞ് മൂന്നു പ്രാവശ്യം തക്ബീര്‍ ചൊല്ലുകയും അല്ലാഹുവെ വാഴ്ത്തുകയും കൈയുയര്‍ത്തി പ്രാര്‍ഥിക്കുകയും ചെയ്യേണ്ടതാണ്. താഴെ പറയുന്ന ദിക്‌റിന് പ്രത്യേക പ്രാധാന്യമുണ്ട്.
™j~b mÇ¡T u¹oc ŸY Äogh o‰Ç»ojh ÅÇr‘oj ~r»×G oÂdnh o¶¸oÙG oÂd oÂd ¶j™¡T Õ oÃo~rMnh öGqÕEG ÂdEG Õ
oÃ~rMh n†G›rMCÕG n½›gnh oÃn~r„nY n™n¡Ÿqfnh oÃ~rYh ›âCG Ã~rMh öGqÕEG ÂdEG Õ
(അല്ലാഹു അല്ലാതെ ഒരു ഇലാഹുമില്ല. അവന്‍ ഏകനാണ്. അവന് ഒരു പങ്കുകാരനുമില്ല. എല്ലാ അധികാരവും അവന് മാത്രം. എല്ലാ സ്തുതിയും അവന് അവകാശപ്പെട്ടതാണ്. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അവന്‍ എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്. അല്ലാഹു അല്ലാതെ ഒരു ഇലാഹുമില്ല. അവന്‍ ഏകനാണ്. അവന്‍ അവന്റെ വാഗ്ദത്തം പാലിക്കുകയും അവന്റെ അടിമയെ സഹായിക്കുകയും സഖ്യകക്ഷികളെ ഒറ്റക്ക് പരാജയപ്പെടുത്തുകയും ചെയ്തിരിക്കുന്നു).
അതിനു ശേഷം മര്‍വായുടെ നേരെ വേഗത്തില്‍ നടക്കേണ്ടതാണ്. ഇടക്കുള്ള പച്ച അടയാളങ്ങള്‍ക്കിടയില്‍ ഓടല്‍ പുരുഷന്മാര്‍ക്ക് സുന്നത്താണ്. മര്‍വായിലേക്ക് കയറുമ്പോള്‍, സ്വഫായിലേക്ക് കയറുമ്പോള്‍ ചെയ്തതുപോലെ ആയത്ത് ഓതലും മുകളില്‍ എത്തിയാല്‍ കഅ്ബക്ക് നേരെ തിരിഞ്ഞ് ദിക്‌റും ദുആയും ചെയ്യലും സുന്നത്താണ്. പിന്നീട് സ്വഫായിലേക്കുതന്നെ മടങ്ങണം. അങ്ങനെ ഏഴു പ്രാവശ്യമാണ് സഅ്‌യ് നടത്തേണ്ടത്. സ്വഫായില്‍ നിന്ന് മര്‍വായിലേക്കുള്ള നടത്തം ഒരു സഅ്‌യ് ആയും മര്‍വായില്‍ നിന്ന് സ്വഫായിലേക്കുള്ള തിരിച്ചുപോക്ക് രണ്ടാമത്തെ സഅ്‌യ് ആയുമാണ് പരിഗണിക്കപ്പെടുക.
അനന്തരം ഉംറക്ക് ഇഹ്‌റാം ചെയ്തവര്‍ മുടി കളയുകയോ വെട്ടുകയോ ചെയ്തുകൊണ്ട് ഇഹ്‌റാമില്‍ നിന്ന് ഒഴിവാകുന്നു.

ദുല്‍ഹജ്ജ് എട്ടിലെ കര്‍മങ്ങള്‍
ദുല്‍ഹജ്ജ് എട്ട് മുതല്‍ പതിമൂന്ന് വരെയുള്ള ദിവസങ്ങളിലാണ് ഹജ്ജിലെ പ്രധാന കര്‍മങ്ങള്‍ തുടര്‍ച്ചയായി നിര്‍വഹിക്കപ്പെടുന്നത്.
ഹജ്ജിന് ഇഹ്‌റാം ചെയ്തവര്‍ ദുല്‍ഹജ്ജ് എട്ടിന് മിനായിലേക്ക് പുറപ്പെടുന്നു. ഉംറ കഴിഞ്ഞ് ഇഹ്‌റാമില്‍ നിന്ന് ഒഴിവായവരും മക്കാ നിവാസികളും അന്നാണ് ഹജ്ജിന് ഇഹ്‌റാം ചെയ്യുന്നത്. ഓരോരുത്തരും അവരവരുടെ താമസസ്ഥലത്തുനിന്നാണ് ഇഹ്‌റാം ചെയ്യേണ്ടത്. അന്ന് ളുഹ്ര്‍, അസ്വ്ര്‍, മഗ്‌രിബ്, ഇശാഅ് എന്നീ നമസ്‌കാരങ്ങളും പിറ്റേന്ന് സ്വുബ്ഹി നമസ്‌കാരവും മിനായില്‍ വെച്ച് നിര്‍വഹിക്കലും അന്ന് രാത്രി അവിടെ താമസിക്കലും സുന്നത്താണ്.
ദുല്‍ഹജ്ജ് എട്ടിനു തന്നെ മിനായിലേക്ക് പോവല്‍ ഹജ്ജിന്റെ നിര്‍ബന്ധ കര്‍മമല്ല. ഒരാള്‍ ദുല്‍ഹജ്ജ് ഒമ്പതിന് മക്കയില്‍നിന്ന് ഇഹ്‌റാം ചെയ്ത് നേരെ അറഫയിലേക്ക് പുറപ്പെടുകയാണെങ്കില്‍ ഹജ്ജിന് ദോഷമൊന്നും സംഭവിക്കുന്നില്ല. സുന്നത്തുകള്‍ നഷ്ടപ്പെടുന്നു എന്നേയുള്ളൂ. മിനായില്‍ താമസിക്കുന്ന ദിവസങ്ങളിലെല്ലാം ഓരോ നമസ്‌കാരവും അതിന്റെ സമയത്താണ് നിര്‍വഹിക്കേണ്ടത്. എന്നാല്‍ ളുഹ്ര്‍, അസ്വ്ര്‍, ഇശാഅ് എന്നീ നമസ്‌കാരങ്ങള്‍ ഖസ്വ്‌റാക്കി രണ്ട് റക്അത്ത് വീതമാണ് നമസ്‌കരിക്കേണ്ടത്.

ദുല്‍ഹജ്ജ് ഒമ്പതിലെ കര്‍മങ്ങള്‍
ഹജ്ജിലെ സുപ്രധാന ദിനമാണ് ദുല്‍ഹജ്ജ് ഒമ്പത് (അറഫാ ദിനം). അന്ന് സൂര്യോദയത്തിനു ശേഷം ഹാജിമാര്‍ മിനായില്‍നിന്ന് അറഫയിലേക്ക് പുറപ്പെടുന്നു. 'ഹജ്ജ് അറഫയാണ്' എന്ന് നബി(സ) പറയുകയുണ്ടായി.
സൗകര്യപ്പെടുമെങ്കില്‍ ഉച്ചവരെ അറഫയുടെ അതിര്‍ത്തിയിലുള്ള നമിറയില്‍ കഴിച്ചുകൂട്ടലും ളുഹ്‌റും അസ്‌റും അവിടെ വെച്ച് നമസ്‌കരിക്കലും സുന്നത്താണ്. അതിനു സൗകര്യപ്പെടാത്തവര്‍ അറഫയില്‍ ഇറങ്ങുകയും അവിടെ വെച്ച് ളുഹ്‌റും അസറും നമസ്‌കരിക്കുകയും ചെയ്യുന്നതിന് വിരോധമില്ല. ളുഹ്‌റും അസ്വ്‌റും ളുഹ്‌റിന്റെ സമയത്ത് ഒരു ബാങ്കോടും രണ്ട് ഇഖാമത്തോടും കൂടി ജംഉം ഖസ്വ്‌റുമായി നമസ്‌കരിക്കുകയാണ് വേണ്ടത്. സുന്നത്ത് നമസ്‌കരിക്കേണ്ടതില്ല.
ളുഹ്ര്‍-അസ്വ്ര്‍ നമസ്‌കാരങ്ങള്‍ക്ക് ശേഷമാണ് അറഫയിലെ നിറുത്തം ആരംഭിക്കുന്നത്. തദവസരത്തില്‍ ഖിബ്‌ലക്ക് നേരെ തിരിഞ്ഞു നിന്നുകൊണ്ട് കൈയുയര്‍ത്തി ധാരാളമായി ദിക്‌റും ദുആയും ചെയ്യല്‍ സുന്നത്താണ്. തല്‍ബിയത്തും ഖുര്‍ആന്‍ പാരായണവും ഉത്തമമാകുന്നു.
സൂര്യാസ്തമയം വരെയാണ് അറഫയില്‍ നില്‍ക്കേണ്ടത്. അതിന് മുമ്പ് അറഫയുടെ അതിര്‍ത്തി വിടാന്‍ പാടില്ല. സൂര്യാസ്തമയത്തിനു ശേഷം ഹാജിമാര്‍ മുസ്ദലിഫയിലേക്ക് പോവുന്നു. മഗ്‌രിബും ഇശാഉം മുസ്ദലിഫയിലെത്തിയ ശേഷമാണ് നമസ്‌കരിക്കേണ്ടത്. മഗ്‌രിബ് മൂന്ന് റക്അത്തും ഇശാഅ് രണ്ട് റക്അത്തും ജംഉം ഖസ്വ്‌റുമായി ഒരു ബാങ്കും രണ്ട് ഇഖാമത്തും കൊടുത്തുകൊണ്ട് നിര്‍വഹിക്കണം.
ഹാജിമാര്‍ മുസ്ദലിഫയിലാണ് അന്ന് രാത്രി കഴിച്ചുകൂട്ടേണ്ടത്. പക്ഷേ സ്ത്രീകള്‍, കുട്ടികള്‍, രോഗികള്‍ മുതലായ ദുര്‍ബലരും അവരുടെ കൂടെ പോകുന്നവര്‍ക്കും അര്‍ധരാത്രിക്കു ശേഷം മിനായിലേക്ക് പുറപ്പെടാവുന്നതാണ്. മറ്റുള്ളവര്‍ സ്വുബ്ഹ് നമസ്‌കാരം കഴിഞ്ഞ് നേരം വെളുത്ത ശേഷമാണ് മുസ്ദലിഫയില്‍ നിന്ന് പുറപ്പെടേണ്ടത്. സ്വുബ്ഹ് നമസ്‌കാരാനന്തരം ഖിബ്‌ലക്ക് നേരെ നിന്ന് കൈയുയര്‍ത്തി ധാരാളം ദിക്‌റും ദുആയും ചെയ്യുന്നത് സുന്നത്താണ്.
ജംറത്തുല്‍ അഖബയില്‍ എറിയാനുള്ള ഏഴ് കല്ലുകള്‍ മുസ്ദലിഫയില്‍നിന്ന് എടുക്കാവുന്നതാണ്. മിനായില്‍ നിന്നും എടുക്കാം. മറ്റു ദിവസങ്ങളില്‍ എറിയാനുള്ള കല്ലുകള്‍ മുഴുവന്‍ നബി(സ) മിനായില്‍നിന്നാണ് എടുത്തത്.

ദുല്‍ഹജ്ജ് പത്തിലെ കര്‍മങ്ങള്‍
ഹജ്ജിലെ ഏറ്റവും തിരക്കു പിടിച്ച ദിവസമാണ് ദുല്‍ഹജ്ജ് പത്ത്. അന്ന് താഴെ പറയുന്ന കര്‍മങ്ങള്‍ അനുഷ്ഠിക്കപ്പെടുന്നു.
1. ജംറത്തുല്‍ അഖബയില്‍ കല്ലേറ്: ഹാജിമാര്‍ മുസ്ദലിഫയില്‍നിന്ന് മിനായില്‍ എത്തിക്കഴിഞ്ഞാല്‍ ആദ്യമായി ചെയ്യുന്ന കര്‍മമാണ് ജംറത്തുല്‍ അഖബയിലെ കല്ലേറ്. ജംറയുടെ അടുത്തെത്തിയാല്‍ തല്‍ബിയത്ത് നിര്‍ത്തുകയും ഏഴ് കല്ലുകള്‍ കൊണ്ട് ജംറയില്‍ എറിയുകയും വേണം. ഓരോ കല്ല് വീതമാണ് എറിയേണ്ടത്. ഓരോ കല്ല് എറിയുമ്പോഴും 'അല്ലാഹു അക്ബര്‍' എന്ന് പറയല്‍ സുന്നത്താണ്.
2. ബലിയറുക്കല്‍: ജംറത്തുല്‍ അഖബയിലെ കല്ലേറ് കഴിഞ്ഞാല്‍ ബലിയറുക്കാനുള്ളവര്‍ അത് നിര്‍വഹിക്കുകയാണ് വേണ്ടത്. ഹജ്ജ് മാസങ്ങളില്‍ ഉംറ നിര്‍വഹിച്ച് അതേ വര്‍ഷം ഹജ്ജ് ചെയ്യുന്നവര്‍ക്കും ഹജ്ജും ഉംറയും ഒന്നായി നിര്‍വഹിക്കുന്നവര്‍ക്കും ബലി നിര്‍ബന്ധമാണ്. ഹജ്ജ് മാത്രം നിര്‍വഹിക്കുന്നവര്‍ക്ക് ബലി നിര്‍ബന്ധമില്ല.
ആട്, മാട്, ഒട്ടകം എന്നിവയാണ് ബലി മൃഗങ്ങള്‍. ആടാണെങ്കില്‍ ഒരാള്‍ക്ക് ഒന്ന് തന്നെ നിര്‍ബന്ധമാണ്. മാടോ ഒട്ടകമോ ആണെങ്കില്‍ ഒരു മൃഗത്തില്‍ ഏഴു പേര്‍ വരെ പങ്കുകാരാവാം. ബലി മൃഗങ്ങളുടെ മാംസം സാധിക്കുമെങ്കില്‍ സ്വയം ഭക്ഷിക്കുകയും മറ്റുള്ളവര്‍ക്ക് ദാനം ചെയ്യുകയുമാണ് വേണ്ടത്. ബലി കര്‍മം ദുല്‍ഹജ്ജ് പത്തിനു തന്നെ നിര്‍വഹിക്കണമെന്ന് നിര്‍ബന്ധമില്ല. ബലിയുടെ സമയം ദുല്‍ഹജ്ജ് പതിമൂന്നിന്റെ സൂര്യാസ്തമയം വരെ നീണ്ടുനില്‍ക്കുന്നു.
ബലി സ്വന്തമായി നിര്‍വഹിക്കാന്‍ സാധിക്കാത്തവര്‍ക്ക് വര്‍ഷങ്ങളായി സുഊദി ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ കൂപ്പണ്‍ സംവിധാനം ഉപയോഗപ്പെടുത്താവുന്നതാണ്. ഹാജിമാര്‍ പണമടച്ച് കൂപ്പണ്‍ വാങ്ങുന്നതോടെ ബലി കര്‍മത്തിന് നിശ്ചിത കമ്മിറ്റിയെ വക്കാലത്ത് ഏല്‍പിക്കുകയാണ് ചെയ്യുന്നത്. അതോടു കൂടി അവരുടെ ബാധ്യത അവസാനിച്ചു.
ബലികര്‍മത്തിന് ഒരാള്‍ക്ക് സാധിക്കാതെ വരികയാണെങ്കില്‍ പത്തു ദിവസം നോമ്പനുഷ്ഠിക്കേണ്ടതാണ്. മൂന്ന് നോമ്പ് ഹജ്ജ് കാലത്തും ഏഴ് നോമ്പ് നാട്ടില്‍ തിരിച്ചെത്തിയ ശേഷവും അനുഷ്ഠിച്ചാല്‍ മതി.
3. മുടിയെടുക്കല്‍: പിന്നീട് ഹാജിമാര്‍ തലമുടി എടുക്കുന്നു. മുടി മുഴുവനായി കളയുകയോ വെട്ടുകയോ ആവാം. മുഴുവനായി കളയുന്നതാണ് ഉത്തമം. സ്ത്രീകള്‍ മുടിയുടെ അറ്റത്ത് നിന്ന് ഒരു വിരല്‍ തുമ്പിന്റെ അത്ര വെട്ടുകയാണ് വേണ്ടത്.
4. ത്വവാഫുല്‍ ഇഫാദ: ഹജ്ജിന്റെ നിര്‍ബന്ധ ത്വവാഫായ ത്വവാഫുല്‍ ഇഫാദ അന്നു തന്നെ നിര്‍വഹിക്കുകയാണ് നല്ലത്. അത് പിന്തിക്കുന്നതിനും വിരോധമില്ല. പക്ഷേ, അത് പ്രായശ്ചിത്തം കൊണ്ട് പരിഹരിക്കപ്പെടാത്ത, ഹജ്ജിന്റെ റുക്ന്‍ ആയതുകൊണ്ടും ഇഹ്‌റാമില്‍ നിന്ന് പൂര്‍ണമായി ഒഴിവാകാന്‍ അത് ഉപാധിയായതുകൊണ്ടും കഴിവതും നേരത്തെ തന്നെ നിര്‍വഹിക്കുന്നതാണ് ഉത്തമം.
5. സഅ്‌യ്: ഹജ്ജിന്റെ മറ്റൊരു നിര്‍ബന്ധ കര്‍മമാണ് സ്വഫാ-മര്‍വാക്കിടയിലെ സഅ്‌യ്. ത്വവാഫുല്‍ ഇഫാദക്കു ശേഷമാണ് അത് നിര്‍വഹിക്കേണ്ടത്.
ജംറത്തുല്‍ അഖബയിലെ കല്ലേറും മുടിയെടുക്കലും കഴിഞ്ഞാല്‍ ഹാജിമാര്‍ക്ക് ഇഹ്‌റാമില്‍നിന്ന് ഭാഗികമായി ഒഴിവാകാവുന്നതാണ്. സ്ത്രീ-പുരുഷ സംസര്‍ഗം ഒഴികെ ഇഹ്‌റാം കൊണ്ട് നിഷിദ്ധമായ എല്ലാ കാര്യങ്ങളും അവര്‍ക്ക് അനുവദനീയമായിരിക്കും. ത്വവാഫുല്‍ ഇഫാദ കൂടി നിര്‍വഹിച്ചു കഴിഞ്ഞാല്‍ സ്ത്രീ-പുരുഷ സംസര്‍ഗവും അനുവദനീയമാണ്.

മിനായില്‍ താമസം
ഹാജിമാര്‍ പെരുന്നാള്‍ ദിവസം കൂടാതെ മൂന്ന് ദിവസമാണ് മിനായില്‍ താമസിക്കേണ്ടത്- ദുല്‍ഹജ്ജ് പതിനൊന്ന്, പന്ത്രണ്ട്, പതിമൂന്ന്. പ്രസ്തുത ദിനങ്ങളില്‍ മൂന്ന് ജംറകളില്‍ കല്ലെറിയേണ്ടതാണ്. ആദ്യം ജംറത്തുസ്സുഗ്‌റായിലും പിന്നീട് ജംറത്തുല്‍ വുസ്ത്വായിലും അവസാനം ജംറത്തുല്‍ അഖബയിലും. ഒന്നാമത്തെയും രണ്ടാമത്തെയും ജംറകളില്‍ കല്ലേറ് കഴിഞ്ഞ ശേഷം ഖിബ്‌ലക്കു നേരെ തിരിഞ്ഞു നിന്ന് പ്രാര്‍ഥിക്കല്‍ സുന്നത്താണ്.
ഒരു ദിവസം കല്ലെറിയാന്‍ സാധിക്കാതെ വന്നാല്‍ പിറ്റേ ദിവസം എറിയുമ്പോള്‍ അതു കൂടി കൂട്ടി എറിഞ്ഞാല്‍ മതി. അതിനു സാധിച്ചില്ലെങ്കില്‍ പ്രായശ്ചിത്തമായി ഒരാടിനെ ബലിയറുക്കേണ്ടതാണ്.
കല്ലെറിയാന്‍ ശാരീരിക ശേഷിയില്ലാത്തവര്‍ക്ക് എറിയുന്നതിന് മറ്റുള്ളവരെ വക്കാലത്ത് ഏല്‍പിക്കാം. ഏല്‍പിക്കപ്പെടുന്ന വ്യക്തി ആ വര്‍ഷം ഹജ്ജ് നിര്‍വഹിക്കുന്ന ആളായിരിക്കണം. മറ്റുള്ളവര്‍ക്ക് വേണ്ടി എറിയുന്ന ആള്‍ ഓരോ ജംറയിലും ആദ്യം സ്വന്തത്തിനു വേണ്ടി എറിഞ്ഞ ശേഷം അവിടെ നിന്നുകൊണ്ട് തന്നെ ഏല്‍പിച്ച ആള്‍ക്ക് എറിഞ്ഞാല്‍ മതി. മൂന്ന് ജംറകളിലും തനിക്കു വേണ്ടി എറിഞ്ഞ് തിരിച്ചു വന്ന ശേഷം ആയിക്കൊള്ളണമെന്നില്ല. ഇതാണ് ഈ വിഷയത്തിലെ പ്രബലമായ അഭിപ്രായം.
ജംറകളില്‍ കല്ലെറിയാന്‍ മറ്റുള്ളവരെ ഏല്‍പിച്ചവരും നിശ്ചിത ദിവസങ്ങളില്‍ മിനായില്‍ താമസിക്കല്‍ നിര്‍ബന്ധമാണ്.
ദുല്‍ഹജ്ജ് പന്ത്രണ്ടിന് ജംറകളിലെ കല്ലേറ് കഴിഞ്ഞ ശേഷം മിനാ വിടാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അങ്ങനെ ചെയ്യാം. പക്ഷേ, മിനാ വിടുന്നവര്‍ സൂര്യാസ്തമയത്തിനു മുമ്പ് മിനായില്‍ നിന്ന് പുറപ്പെട്ടിരിക്കേണ്ടതാണ്. ഇല്ലെങ്കില്‍ അന്നു രാത്രി കൂടി മിനായില്‍ താമസിക്കലും പിറ്റേ ദിവസം കല്ലെറിയലും നിര്‍ബന്ധമാണ്. ദുല്‍ഹജ്ജ് പന്ത്രണ്ടിന് മിനാ വിടുന്നവര്‍ പതിമൂന്നിന് എറിയേണ്ട കല്ലുകള്‍ കൂടി മുന്‍കൂട്ടി എറിയേണ്ടതില്ല.

ത്വവാഫുല്‍ വിദാഅ്
ഹജ്ജിലെ അവസാനത്തെ കര്‍മമാണ് ത്വവാഫുല്‍ വിദാഅ്. ഹാജിമാര്‍ മക്ക വിടുമ്പോള്‍ നിര്‍വഹിക്കുന്ന ത്വവാഫായതുകൊണ്ടാണ് അതിന് ത്വവാഫുല്‍ വിദാഅ് (വിടവാങ്ങുന്ന ത്വവാഫ്) എന്നു പറയുന്നത്. ആര്‍ത്തവം, പ്രസവം എന്നീ കാരണങ്ങളാല്‍ അശുദ്ധിയുള്ള സ്ത്രീകള്‍ ഒഴികെ എല്ലാ ഹാജിമാര്‍ക്കും അത് നിര്‍ബന്ധമാണ്.
9895802352

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍