പണ്ഡിതോജ്ജ്വലം ആ ക്ലാസ്സുകള്‍
ഉസ്താദ് കെ. അബ്ദുല്ലാ ഹസന്‍ സാഹിബ്, ഒറ്റവാക്കില്‍ പറഞ്ഞാല്‍ പണ്ഡിതോജ്ജ്വലമായി ഖുര്‍ആന്റെ വ്യാഖ്യാനം പകര്‍ന്നുനല്‍കിയ ആദ്യ ഗുരുനാഥന്‍. തഫ്‌സീറുകളിലെ അഭിപ്രായങ്ങള്‍ തൊണ്ട തൊടാതെ വിഴുങ്ങിയ കാലത്ത് അവയെ കീറിമുറിച്ച് പരിശോധിക്കാനുള്ള ധൈര്യം ഉസ്താദിനോളം മറ്റാരും നല്‍കിയിട്ടില്ല. വൈജ്ഞാനിക സംവാദങ്ങള്‍ അതിരുകള്‍ ഭേദിച്ച് ആകാശത്തോളം ഉയര്‍ന്ന തഫ്‌സീര്‍ ക്ലാസുകള്‍. ദഅ്‌വാ കോളേജ് ഉള്‍പ്പെടെ ആറു വര്‍ഷത്തെ ഗുരു-ശിഷ്യ ബന്ധം. തുടര്‍ന്ന് രണ്ട് വര്‍ഷം റിസര്‍ച്ച് സെന്ററില്‍ പഠനഗവേഷണങ്ങളുടെ മൂര്‍ച്ച കൂട്ടി, പ്രിയ ശിഷ്യനായി ചേര്‍ത്തു പിടിച്ചു. വളരെ കരുതലോടുകൂടി പലപ്പോഴും വിലപ്പെട്ട ഉപദേശനിര്‍ദേശങ്ങള്‍ നല്‍കി. ഉസ്താദിന്റെ വീട്ടില്‍നിന്ന് കെ.എം അശ്‌റഫ് സാഹിബുമൊന്നിച്ച് പ്രാതല്‍ കഴിച്ച് പണ്ഡിത സഭയുടെ മീറ്റിംഗിന് പോയതാണ് അവസാന കൂടിക്കാഴ്ച. വൈജ്ഞാനിക ചര്‍ച്ചകളാല്‍ മുഖരിതമായ 18 വര്‍ഷത്തെ ഗുരുശിഷ്യ ബന്ധത്തിനിടയില്‍ തോളിലും കൂടെ മനസ്സിലും ഒരുപോലെ സ്പര്‍ശിക്കുന്ന 'എടോ' വിളികള്‍ ഇപ്പോള്‍ കണ്ണ് നിറക്കുന്നു. നാഥാ, ഞങ്ങളുടെ പ്രിയങ്കരനായ ഉസ്താദിനെ സ്വര്‍ഗം നല്‍കി സ്വീകരിക്കണേ...
Comments