Prabodhanm Weekly

Pages

Search

2020 മാര്‍ച്ച്‌ 13

3143

1441 റജബ് 18

എന്തിനായിരുന്നു...? 

ഫായിസ് അബ്ദുല്ല തരിയേരി

കൈ പിടിച്ചപ്പോള്‍ അവള്‍ക്ക് 
അഛനായിരുന്നു. 
തോളിലെ കൈയിടലുകളില്‍ 
കൂട്ടുകാരനായിരുന്നു. 
ഒരുമിച്ചിരുന്നപ്പോള്‍ 
ചേട്ടനായിരുന്നു. 
ഒന്നുമല്ല. 
ചോര തിരിച്ചറിയാത്തവര്‍ 
കുപ്പായക്കുടുക്ക് പൊട്ടിച്ചതിനിടയിലെപ്പോഴോ 
കുട്ടിത്തം കട്ടുപോയതറിയാത്ത 
അവളുടെ വലിയ മിഴികള്‍ 
കരുണ അര്‍ഥിച്ചു; 
എന്തിനായിരുന്നു എന്നോടിത്..? 
വെള്ള പുതപ്പിച്ച ശരീരം മണ്ണോടടുക്കുമ്പോള്‍
ആരുമുണ്ടായിരുന്നില്ല 
സമ്മതം ചൊല്ലാന്‍ 
ചിതറിത്തെറിച്ച സ്വപ്‌നങ്ങളും 
കുപ്പിവളകളുമല്ലാതെ. 
ഏതിലാണ് രമിക്കേണ്ടതെന്നറിയാതെ 
മാനവന്റെ കാമന ചിതറിത്തെറിക്കുകയാണ്. 
പുതിയ മണ്ണില്‍ അശുദ്ധിയുടെ
രക്തമൊഴുക്കിക്കൊണ്ട്. 
എന്നു നന്നാവുമീ 
നാടും മനുഷ്യരും..!

Comments

Other Post

ഹദീസ്‌

സമുന്നത ചിന്തയുടെ ആള്‍രൂപങ്ങള്‍
അബ്ദുര്‍റശീദ് നദ്‌വി

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (13)
ടി.കെ ഉബൈദ്‌