Prabodhanm Weekly

Pages

Search

2019 ജനുവരി 11

3084

1440 ജമാദുല്‍ അവ്വല്‍ 4

സയന്റിഫിക് ഓഫിസറാവാം

റഹീം ചേന്ദമംഗല്ലൂര്‍

മുംബൈ ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ (ബാര്‍ക്ക്) സയന്റിഫിക് ഓഫീസര്‍ ആവാന്‍ അവസരം. ബാര്‍ക്ക് നല്‍കുന്ന രണ്ട് തരത്തിലുള്ള പരിശീലന സ്‌കീമുകളിലേക്കും, സയന്റിഫിക് ഓഫീസര്‍ നിയമനത്തിനും ജനുവരി 31 വരെ അപേക്ഷ സമര്‍പ്പിക്കാം. http://www.barconlineexam.in/ എന്ന പോര്‍ട്ടലിലൂടെയാണ് അപേക്ഷ നല്‍കേണ്ടത്. യോഗ്യതാ മാനദണ്ഡങ്ങള്‍, സെലക്ഷന്‍, പ്രായം സംബന്ധിച്ച വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പരീക്ഷക്ക് കേരളത്തിലും സെന്ററുകളുണ്ട്.

 

 

ഫുട്‌വെയര്‍ ടെക്‌നോളജി കോഴ്‌സുകള്‍

ആഗ്ര ആസ്ഥാനമായ സെന്‍ട്രല്‍ ഫുട്വെയര്‍ ട്രെയ്‌നിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.ജി ഹയര്‍ ഡിപ്ലോമ ഇന്‍ ഫുട്വെയര്‍ ടെക്‌നോളജി, പി.ജി ഡിപ്ലോമ ഇന്‍ ഫുട്വെയര്‍ ടെക്‌നോളജി, അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫുട്വെയര്‍ മാനുഫാക്ചറിംഗ് ടെക്‌നോളജി, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫുട്വെയര്‍ ഡിസൈന്‍ പ്രൊഡക്ഷന്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഷൂ കാര്‍ഡ് തുടങ്ങിയ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അവസാന തീയതി ജനുവരി 15. വിവരങ്ങള്‍ക്ക് http://www.cftiagra.org.in/



 

എയിംസില്‍ പി.എച്ച്.ഡി, ഡെന്റല്‍ പ്രോഗ്രാമുകള്‍

ജോധ്പൂര്‍ എയിംസില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ റിസര്‍ച്ച് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്തോളം ഡിപ്പാര്‍ട്ട്‌മെന്റുകളിലായി പതിനഞ്ച് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. എന്‍ട്രന്‍സ് ടെസ്റ്റും ഇന്റര്‍വ്യൂവും ഉണ്ടാവും. അവസാന തീയതി ജനുവരി 10. വെബ്സൈറ്റ്: http://www.aiimsjodhpur.edu.in/index.php

ഋഷികേശ് എയിംസില്‍ ബി.എസ്.സി ഡെന്റല്‍ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി ഡെന്റല്‍ ഓപ്പറേറ്റിംഗ് റൂം അസിസ്റ്റന്റ്, ഡെന്റല്‍ ഹൈജിനിസ്റ്റ് കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ജനുവരി 20-ന് നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. 50% മാര്‍ക്കോടെ പ്ലസ് ടു സയന്‍സ്/തത്തുല്യ പരീക്ഷയിലെ വിജയമാണ് യോഗ്യത. അവസാന തീയതി ജനുവരി 15. വിവരങ്ങള്‍ക്ക് http://aiimsrishikesh.edu.in/

 

 

ആര്‍ക്കൈവ്‌സ് മാനേജ്‌മെന്റ്

നാഷ്‌നല്‍ ആര്‍ക്കൈവ്സ് ഓഫ് ഇന്ത്യ (എന്‍.എ.ഐ)ക്കു കീഴിലെ സ്‌കൂള്‍ ഓഫ് ആര്‍ക്കൈവല്‍ സ്റ്റഡീസ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. http://www.nationalarchives.nic.in/  എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.

 

 

ഇന്റഗ്രേറ്റഡ് ഹ്യുമാനിറ്റീസ്

ഐ.ഐ.ടി മദ്രാസ് ഹ്യുമാനിറ്റീസ് & സോഷ്യല്‍ സയന്‍സ് പ്രവേശന പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. www.iitm.ac.in എന്ന വെബ്‌സൈറ്റ് വഴി 2019 ജനുവരി 23 വരെ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമുണ്ട്. ഏപ്രില്‍ 21-ന് നടക്കുന്ന പ്രവേശന പരീക്ഷക്ക് കൊച്ചിയിലും തിരുവനന്തപുരത്തും കേന്ദ്രങ്ങളുണ്ട്. പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കും അപേക്ഷ നല്‍കാം.

 

IMIS-ല്‍ ഡിപ്ലോമ ഇന്‍ മാനേജ്‌മെന്റ്

ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ് ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (IMIS) പി.ജി ഡിപ്ലോമ ഇന്‍ മാനേജ്മെന്റ്, പി.ജി ഡിപ്ലോമ ഇന്‍ മാനേജ്മെന്റ് (ഫിനാന്‍സ്) പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷ നല്‍കാം. സെലക്ഷന്‍, സ്‌പെഷ്യലൈസേഷന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.imis.ac.in/index.php


 

പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പ്

സര്‍ക്കാര്‍/ സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ഡിഗ്രി/പി.ജി തലങ്ങളില്‍ പഠിച്ച് ഉന്നത വിജയം കൈവരിച്ച ന്യൂനപക്ഷ വിഭാഗങ്ങളിലെ ബി.പി.എല്‍ കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുള്ള പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2017-18 അധ്യയന വര്‍ഷം ഡിഗ്രിക്ക് 80% വും, പി.ജി ക്ക് 75%വും മാര്‍ക്ക് നേടിയവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ്. അവസാന തീയതി ജനുവരി 10. വിവരങ്ങള്‍ക്ക്: http://dcescholarship.kerala.gov.in

 

IITM-ല്‍ സയന്റിസ്റ്റ്

പൂനെ ആസ്ഥാനമായ Indian Institute of Tropical Meteorology (IITM) ല്‍ സയന്റിസ്റ്റ് ബി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.tropmet.res.in/careersഎന്ന വെബ്‌സൈറ്റ് വഴി 2019 ഫെബ്രുവരി 11 വരെ അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍  അപേക്ഷയുടെ പ്രിന്റും അനുബന്ധ രേഖകളും അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ക്ക് ഫെബ്രുവരി 21-ന് മുമ്പായി ലഭിക്കത്തക്ക രീതിയില്‍ അയച്ചുകൊടുക്കണം. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Comments

Other Post

ഹദീസ്‌

പരീക്ഷണങ്ങളെ നേരിടേണ്ട വിധം
ഫാത്വിമ കോയക്കുട്ടി

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (30-31)
എ.വൈ.ആര്‍