Prabodhanm Weekly

Pages

Search

2018 നവംബര്‍ 16

3076

1440 റബീഉല്‍ അവ്വല്‍ 07

ടിസ്സ് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

റഹീം ചേന്ദമംഗല്ലൂര്‍

ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് (ടിസ്സ്) മുംബൈ, തുള്‍ജാപുര്‍ (മഹാരാഷ്ട്ര), ഗുവാഹത്തി, ഹൈദരാബാദ് ഉള്‍പ്പെടെയുള്ള വിവിധ കാമ്പസുകളിലേക്ക് ബി.എ (ഹോണേഴ്‌സ്) ഇന്‍ സോഷ്യല്‍ വര്‍ക്ക്, ബി.എ ഇന്‍ സോഷ്യല്‍ സയന്‍സസ്, അമ്പതോളം മാസ്റ്റര്‍ പ്രോഗ്രാമുകള്‍, എം.ഫില്‍, പി.എച്ച്.ഡി, ഷോര്‍ട്ട് ടേം സര്‍ട്ടിഫിക്കറ്റ് & ഡിപ്ലോമ പ്രോഗ്രാമുകള്‍ എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത, തെരഞ്ഞെടുപ്പു രീതി, സംവരണം, ഓണ്‍ലൈന്‍ അപേക്ഷാ ഫോം, അഡ്മിഷന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍  എന്നിവക്ക് http://www.admissions.tiss.edu/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. മാസ്റ്റേഴ്‌സ് പ്രോഗ്രാമുകള്‍ക്കുള്ള ടിസ്സ് നാഷ്‌നല്‍ എന്‍ട്രന്‍സ് ടെസ്റ്റ് (TISS - NET) 2019 ജനുവരി 13-നും, എം.ഫില്‍, പി.എച്ച്.ഡി പ്രോഗ്രാമുകള്‍ക്കുള്ള റിസര്‍ച്ച് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (RAT) ഫെബ്രുവരി 8-നും, ബി.എ പ്രോഗ്രാമുകള്‍ക്കുള്ള ബാച്ച്ലേഴ്സ് അഡ്മിഷന്‍ ടെസ്റ്റ് (TISS - BAT)  മെയ് 11-നുമാണ് നടക്കുക. മാസ്റ്റേഴ്‌സ് പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ 10. ഷോര്‍ട്ട് ടേം സര്‍ട്ടിഫിക്കറ്റ് & ഡിപ്ലോമ പ്രോഗ്രാമുകള്‍ക്ക് നവംബര്‍ 20 മുതല്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. ഹെല്‍പ്പ് ലൈന്‍: 022 2552 5252

 

 

കമ്യൂണിക്കേഷന്‍ മാനേജ്‌മെന്റ് കോഴ്‌സ്

മുദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ അഹ്മദാബാദ് (മൈക്ക) പി.ജി ഡിപ്ലോമ ഇന്‍ മാനേജ്മെന്റ് (കമ്യൂണിക്കേഷന്‍) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് വര്‍ഷം നീണ്ടു നില്‍ക്കുന്നതാണ് ഡിപ്ലോമ കോഴ്‌സ്. ബിരുദ യോഗ്യത ഉള്ളവര്‍ക്കും, അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് സെലക്ഷന്‍ നടക്കുക. ഇതു സംബന്ധിച്ച വിവരങ്ങള്‍ക്ക് https://www.mica.ac.in/postgraduate-programme/selection-process-and-timelines സന്ദര്‍ശിക്കുക. അപേക്ഷ നല്‍കേണ്ട അവസാന തീയതി നവംബര്‍ 20. ഡിപ്ലോമക്കു പുറമെ ഫെലോ പ്രോഗ്രാം ഇന്‍ മാനേജ്മെന്റ് കമ്യൂണിക്കേഷന്‍സ്, പി.ജി സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ക്രാഫ്റ്റിംഗ് ക്രിയേറ്റിവ് കമ്യൂണിക്കേഷന്‍സ് എന്നീ പി.ജി പ്രോഗ്രാമുകള്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.mica.ac.in/

 

 

ദല്‍ഹി സര്‍വകലാശാലയില്‍ എം.ബി.എ

ദല്‍ഹി സര്‍വകലാശാലാ മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം  എം.ബി.എ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ നല്‍കേണ്ട അവസാന തീയതി നവംബര്‍ 20. യോഗ്യത, സെലക്ഷന്‍, വയസ്സ്, ഓണ്‍ലൈന്‍ അപേക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്: http://www.fms.edu/.  




റീജ്യനല്‍ കാന്‍സര്‍ സെന്ററില്‍ ഒഴിവുകള്‍

തിരുവനന്തപുരം റീജ്യനല്‍ കാന്‍സര്‍ സെന്ററില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒഴിവുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ https://www.rcctvm.gov.in/careers.php എന്ന ലിങ്കില്‍ ലഭ്യമാണ്. പ്രായപരിധി 35 വയസ്സ് (ഒ.ബി.സി ക്കാര്‍ക്ക് ഇളവുണ്ട്). വിശദമായ ബയോഡാറ്റ ഉള്‍പ്പെടെ വെള്ളപ്പേപ്പറില്‍ അപേക്ഷയും രേഖകളും  THE DIRECTOR, POST BOX NO. 2417,REGIONAL CANCER CENTRE, MEDICAL COLLEGE P.O, THIRUVANANTHAPURAM 695 011 എന്ന അഡ്രസ്സിലേക്ക് നവംബര്‍ 17-ന് മുമ്പായി ലഭിക്കത്തക്ക രീതിയില്‍ അയക്കണം. 

Indian Council of Medical Research (ICMR), Department of Atomic Energy Board of Research in Nuclear Sciences (DAE-BRNS)  എന്നിവ ഫണ്ട് ചെയ്യുന്ന റിസര്‍ച്ച് പ്രോജക്റ്റുകളിലേക്കും കാന്‍സര്‍ സെന്റര്‍ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വിശദവിവരങ്ങള്‍ https://www.rcctvm.gov.in/ എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 15. 

 

 

കൊല്‍ക്കത്തയില്‍ മിഡ് ടേം പി.എച്ച്.ഡി പ്രോഗ്രാം

സയന്‍സ് & ടെക്‌നോളജി വകുപ്പിനു കീഴിലുള്ള കൊല്‍ക്കത്ത ആസ്ഥാനമായ എസ്.എന്‍ ബോസ് നാഷ്‌നല്‍ സെന്റര്‍ ഫോര്‍ ബേസിക് സയന്‍സസില്‍  മിഡ് ടേം പി.എച്ച്.ഡി പ്രോഗ്രാമുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. യോഗ്യത, അപേക്ഷ നല്‍കേണ്ട രീതി, വയസ്സ് സംബന്ധിച്ച വിവരങ്ങള്‍ http://newweb.bose.res.in/index_bk.jsp എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അവസാന തീയതി നവംബര്‍ 18.

 

 

 

സ്‌പേസ് സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗവേഷണം

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് തിരുവനന്തപുരം (ഐ.ഐ.എസ്.ടി) ഗവേഷണത്തിന് അപേക്ഷ ക്ഷണിച്ചു. ഏറോ സ്പേസ് എഞ്ചിനീയറിംഗ്, എവിയോണിക്‌സ്, കെമിസ്ട്രി, എര്‍ത്ത് ആന്റ് സ്‌പേസ് സയന്‍സ്, ഹ്യുമാനിറ്റീസ്, മാത്തമാറ്റിക്‌സ്, സയന്‍സ്, ഫിസിക്‌സ് എന്നിവയിലാണ് പ്രവേശനം. എഞ്ചിനീയറിംഗ്/ടെക്‌നോളജി/സയന്‍സ്/ഹ്യുമാനിറ്റീസ്/മാനേജ്മെന്റ്/സോഷ്യല്‍ സയന്‍സസ് എന്നിവയില്‍ ഒന്നില്‍ ബിരുദാനന്തര ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പരീക്ഷാ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷ നല്‍കാം. Http://admission.iist.ac.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‌ലൈനായിട്ടാണ് അപേക്ഷകള്‍ നല്‍കേണ്ടത്. അവസാന തീയതി നവംബര്‍ 14 രാത്രി 11.45 pm.

 

 

ഐ.ഐ.ടിയില്‍ ഒഴിവുകള്‍

ഐ.ഐ.ടി വാറങ്കലില്‍ വിവിധ തസ്തികകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 115 അധ്യാപക, 20 അനധ്യാപക പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 5. പോസ്റ്റുകള്‍, യോഗ്യത, വയസ്സ്, മുന്‍പരിചയം തുടങ്ങി കൂടുതല്‍ വിവരങ്ങള്‍ക്ക്: ംംംwww.nitw.ac.in

(അധ്യാപക പോസ്റ്റുകളില്‍ ചിലതില്‍ സംവരണം ബാധകമാണ്).

 

 

ആസ്പയര്‍ സ്‌കോളര്‍ഷിപ്പ്

ആസ്പയര്‍ സ്‌കോളര്‍ഷിപ്പിന് നവംബര്‍ 17 വരെ അപേക്ഷ സമര്‍പ്പിക്കാം. രണ്ടാം വര്‍ഷ പി.ജി വിദ്യാര്‍ഥികള്‍ക്കും എം.ഫില്‍, പി.എച്ച്.ഡി വിദ്യാര്‍ഥികള്‍ക്കും അപേക്ഷ നല്‍കാം. വിവരങ്ങള്‍ക്ക് 0471 2306580, ഓണ്‍ലൈന്‍ അപേക്ഷക്ക്: www.dcescholarship.kerala.gov.in

Comments

Other Post

ഹദീസ്‌

ബിദ്അത്തുകളെ കരുതിയിരിക്കുക
സുബൈര്‍ കുന്ദമംഗലം

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (61-64)
എ.വൈ.ആര്‍