നവ ചിഹ്നം
ദേശീയ വികാരം
പേടി
ദേശീയ വിചാരം
ഗോയിറച്ചി
ദേശീയ വിനോദം
മനുഷ്യയിറച്ചി
ദേശീയ കല
കോഴ
ദേശീയ വ്യക്തിത്വം
വിരോധാഭാസം.
നവ മുദ്രാവാക്യം
'ജാതിഭക്ത പൗരന്‍
നീതിമുക്ത രാഷ്ട്രം'
'വോട്ടുപെട്ടി
ജനകോടികളുടെ അവിശ്വസ്ത യന്ത്രം'
'പാര്‍ട്ടി ഏതായാലും കൂറ്
കാവിയോടായാല്‍ മതി'
'ഓരോ തെരഞ്ഞെടുപ്പും
ഓരോ ദുരന്തങ്ങളാണ്.
വോട്ടര്‍മാര്‍ ഇരകളും'
'മതമുള്ളതു കൊണ്ടു മാത്രം
നിങ്ങള്‍ മതാനുയായിയാകുന്നില്ല;
സ്വന്തം മതത്തില്‍ തീവ്രതയും
അന്യമതസ്ഥരോട്
അനിഷ്ടവും കൂടി വേണം'
******************************************************
മരിക്കാത്ത ജീവിതങ്ങള്‍
ഇഖ്ബാല്‍ മുള്ളുങ്ങല്‍
ഉദിച്ചുയരും മുമ്പേ
അസ്തമിച്ചിട്ടും
ഉച്ചയാകും മുമ്പേ
ഉച്ചിയിലെത്തുന്നവര്‍,
സായാഹ്നമറിയാത്ത
സ്വപ്‌ന സഞ്ചാരത്തില്‍
ഇരുള്‍ പരക്കും മുമ്പേ
കൂരിരുള്‍ മറയ്ക്കുന്നവര്‍
ചിലര്‍ അങ്ങനെയാണ്;
കൂട്ടം തെറ്റാത്ത
ജീവിതത്തിന്
ഏകാന്തമായി
മറുപടി നല്‍കുന്ന,
ജീവന്‍ മരിച്ചാലും
ജീവിതം മരിക്കാത്തവര്‍!
Comments