ഖലീഫ ഉസ്മാന്‍
സ്വര്‍ഗം കൊണ്ട് സന്തോഷവാര്‍ത്ത ലഭിച്ച പത്ത് പേരില്‍ ഒരാളാണ് ഉസ്മാന്‍(റ). സാമ്പത്തികമായി ഇസ്‌ലാമിനെ ഉസ്മാന്‍(റ) എത്രമാത്രം സഹായിച്ചു എന്നത് ചരിത്രത്തില്‍ ലിഖിതമാണ്. ഉമറി(റ)നു ശേഷം ഖലീഫയായ അദ്ദേഹത്തിന്റെ ഭരണകാലം സൈനിക വിജയത്തിന്റെ കാര്യത്തിലും അവിസ്മരണീയമായിരുന്നു. എന്നാല്‍ ആദ്യ രണ്ട് ഖലീഫമാരില്‍ നിന്ന് വ്യത്യസ്തമായി വിവാദവും സംഘര്‍ഷവും നിറഞ്ഞത് കൂടിയായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം. മൂന്നാം ഖലീഫ ഉസ്മാന്റെ മലയാളത്തിലെ ആദ്യത്തെ വസ്തുനിഷ്ഠ ജീവചരിത്രമാണ് പ്രഫ. കെ.പി കമാലുദ്ദീന്‍ എഴുതിയ 'ഖലീഫ ഉസ്മാന്‍' (പ്രസാധനം: ഐ.പി.എച്ച്, വില 230).
പാവങ്ങള്‍ക്ക് ഒരു വേദി
ഉമ്മാച്ചുവിന്റെ ചെറുകഥകളുടെ സമാഹാരമാണ് ഈ കൃതി. ഈ കഥകളിലുടനീളം അവതരണത്തിലെ ലാളിത്യം കണ്ടെത്താന്‍ കഴിയുമെന്ന് അവതാരികയില്‍ ശ്രീകുമാരന്‍ തമ്പി. 'ജീവിതത്തിലെ പ്രതിസന്ധികളെ പോസിറ്റീവ് ആയി കാണാന്‍ ഈ ചെറുകഥകള്‍ നമ്മെ പഠിപ്പിക്കുന്നു. അതുതന്നെ, തകര്‍ച്ചയുടേതായ കാഴ്ചകള്‍ക്കിടയില്‍ നമുക്ക് കിട്ടാവുന്ന ഒരു അപൂര്‍വ സമ്മാനമാണല്ലോ' എന്നും എഴുതുന്നു അദ്ദേഹം. കെ.എം ശിവാനന്ദന്റെ തൂലികാ നാമമാണ് ഉമ്മാച്ചു. പ്രസാധനം: ഉമ്മാച്ചു ബുക്‌സ്. വില 60 രൂപ.
ഇസ്‌ലാംമത വിശ്വാസം
ഇമാം അബൂഹനീഫ(റ)യുടെ അല്‍ ഫിഖ്ഹുല്‍ അക്ബര്‍, ശൈഖ് ഉമര്‍ നസഫിയുടെ അല്‍ അഖാഇദുന്നസഫിയ, ശൈഖ് സ്വാലിഹ് ഉഥൈമീന്റെ അഖീദത്തു അഹ്‌ലിസ്സുന്ന വല്‍ ജമാഅ എന്നീ പ്രസിദ്ധ കൃതികളുടെ വിവര്‍ത്തനം. മുഹമ്മദ് ശമീം ഉമരിയാണ് വിവര്‍ത്തകന്‍. പ്രസാധനം: ഗസ്സാലി ബുക്‌സ്. വില 55 രൂപ.
Comments