Prabodhanm Weekly

Pages

Search

2016 ഫെബ്രുവരി 19

2939

1437 ജമാദുല്‍ അവ്വല്‍ 10

റീത്ത്

സി.കെ മുനവ്വിര്‍

ഉച്ചമയക്കത്തിനു വിരിച്ച കീറപ്പായയില്‍ 
പുളിച്ച ഛര്‍ദ്ദിലിന്റെ മണം
ശീതീകരിച്ച മുറിയില്‍ നിന്നു വന്ന ഏമ്പക്കത്തിന്
വേവിച്ചെടുത്ത മനുഷ്യമാംസത്തിന്റെ ഗന്ധം
നാടുചുറ്റി വരുന്ന രാജാവിനു കാണിക്കവെക്കാന്‍
വെടിയുണ്ടകള്‍ പിന്നെയും ശബ്ദിച്ചുകൊണ്ടിരുന്നു
കല്‍ബുര്‍ഗിയും ഗോവിന്ദ പന്‍സാരെയും
കൊല്ലപ്പെട്ടിട്ടില്ല
കാരണം
മോദിയുടെ ഇന്ത്യ കൂടുതല്‍ സ്വതന്ത്രമാണ്
എല്‍കെജി ക്ലാസിലെ കുട്ടികള്‍
ഇംപോസിഷന്‍ എഴുതിപ്പഠിച്ചു
ഹ്യൂമന്‍ പാര്‍ട്‌സ് എവൈലബ്ള്‍ ഹിയര്‍
ഇറച്ചി മാര്‍ക്കറ്റില്‍ തൂക്കിയിട്ട 
പുതിയ ബോര്‍ഡ് കണ്ട്
ഇസ്രയേലില്‍ കുടിയിരുത്തപ്പെട്ട പശുക്കുട്ടി ഊറിച്ചിരിച്ചു
സര്‍വ്വാധിപത്യത്തിന്റെ കൊലച്ചിരി
പരിണാമത്തിന്റെ പുതിയ സൂത്രവാക്യങ്ങളുമായി
ഡാര്‍വിന്‍ പുനര്‍ജനിക്കുന്നത്
കണ്ടിരിക്കാന്‍ നല്ല സുഖമുണ്ട്
കണ്ണോക്കിന്റെ ചോറു തിന്നാന്‍
കാത്തിരിക്കുന്നതിന്റെ സുഖം
ഉപ്പ കഴിച്ചത് ആട്ടിറച്ചിയാണെന്ന് തെളിഞ്ഞാല്‍
എന്റെ ഉപ്പയുടെ 
ജീവന്‍ തിരിച്ചു തരുമോ സാറേ
ദാദ്രിയിലെ അഖ്‌ലാഖിന്റെ മോളുടെ നിലവിളി
ഇന്നെന്റെ മൊബൈലിന്റെ റിംഗ്‌ടോണാണ്
പുതിയ പാട്ടുവരുമ്പോള്‍ അതും മാറും
ദയവു ചെയത് അല്‍പം മാറി നില്‍ക്ക്
കണ്ണും കാതും നാക്കും തുന്നിച്ചേര്‍ത്ത
ഈ റീത്തൊന്നു ഞാന്‍ സമര്‍പ്പിച്ചുകൊള്ളട്ടെ
ഗ്രാമസഭ നിയമസഭ ലോകസഭ
തെരഞ്ഞെടുപ്പുകള്‍ നിര്‍ബാധം തുടരട്ടെ,
ശവത്തിനു  കാവല്‍ നില്‍ക്കാനും വേണമല്ലോ
തെരഞ്ഞെടുത്തയക്കപ്പെടുന്ന കുറേയാളുകള്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /96-100
എ.വൈ.ആര്‍

ഹദീസ്‌

സംതൃപ്ത ജീവിതത്തിന്റെ അടിസ്ഥാനം
അഷ്ഫാഖ് കക്കിടിപ്പുറം