Prabodhanm Weekly

Pages

Search

2016 ഫെബ്രുവരി 19

2939

1437 ജമാദുല്‍ അവ്വല്‍ 10

കൊമേഴ്‌സിലെ വിദേശ സാധ്യതകള്‍

സുലൈമാന്‍ ഊരകം

 Certified Internal Auditor( CIA)

ആഗോള ഓഡിറ്റിംഗ് ഏജന്‍സിയായ International Standards for the Professional practice of Internal Auditing (IPPF)ന്റെ നേരിട്ടുള്ള ഗൈഡന്‍സില്‍ നടത്തുന്ന കോഴ്‌സാണ് Certified Internal Auditor അഥവാ CIA. യു.എന്‍ ഏജന്‍സികള്‍ അടക്കമുള്ള ആഗോള ഏജന്‍സികളുടെ ഇന്റേണല്‍ ഓഡിറ്റിംഗ് ഇത്തരം ഏജന്‍സികളാണ് നടത്താറ്. CIAക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള യോഗ്യത ഹയര്‍ സെക്കന്ററിയാണെങ്കിലും ഇന്ത്യയിലെ എല്ലാ ഹയര്‍ സെക്കന്ററിയും IPPF അംഗീകരിച്ചിട്ടില്ല. കൊമേഴ്‌സിലെ മറ്റു പ്രഫഷണല്‍ കോഴ്‌സുകളെ പോലെ തന്നെ മൂന്ന് ഘട്ടങ്ങളിലായിട്ടാണ് (Part 1, Part 2 and Part 3) ഇവിടെയും യോഗ്യത പൂര്‍ത്തീകരിക്കാനാവുക. പാര്‍ട്ട് ഒന്നില്‍ Mandatory Guidance, Code of Ethics, International Standards, Internal & Management Control Techniques, Conducting Internal Audit Engagements, Data Analysis and Reporting, Documentations, Process Mapping എന്നിവയും, പാര്‍ട്ട് 2-ല്‍ Strategic Role of Audit, Operational Role of IA, Establish Risk, Managing Individual Engagements, Fraud Risks and Controls എന്നിവയും, അവസാന ഘട്ടമായ പാര്‍ട്ട് മൂന്നില്‍ Governance, Risk Management, Organizational Structure Business Ethics, Risk Management, Organizational Structure, Communication, Leadership Principles, Financial Management, Global Business Environment എന്നിവയുമാണ് പഠിക്കാനുണ്ടാവുക. പൂര്‍ണമായും ഓണ്‍ലൈന്‍ രീതിയിലാണ് പഠനം. സ്വന്തമായി പഠിക്കാന്‍ ആവശ്യമായ പുസ്തകങ്ങള്‍, സീഡികള്‍, ട്യൂഷന്‍ ക്ലാസ്സുകള്‍ എന്നിവയെല്ലാം ഓണ്‍ലൈന്‍ വഴി ലഭ്യമാണ്. കൂടാതെ കഴിഞ്ഞ വര്‍ഷ ചോദ്യ പേപ്പറുകളും ലഭിക്കും. 250 യു.എസ് ഡോളറാണ് രജിസ്‌ട്രേഷന്‍ ഫീസ്. അപേക്ഷാ ഫീസ് 100 ഡോളര്‍. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് International Internal Audit (IIA) മെമ്പര്‍ഷിപ്പും ലഭിക്കും. www.na.theiia.org

 

 IIFT-MBA

കേന്ദ്ര ഗവണ്‍മെന്റിനു കീഴില്‍ 1963-ല്‍ സ്ഥാപിതമായ Indian  Institute of Foreign Trade (IIFT) നടത്തുന്ന MBA അടക്കമുള്ള നാല് പ്രോഗ്രാമുകള്‍ ആഗോള നിലവാരം പുലര്‍ത്തുന്ന മാനേജ്‌മെന്റ്, കൊമേഴ്‌സ് കോഴ്‌സുകളാണ്. രണ്ട് വര്‍ഷത്തെ International Businessല്‍ MBA, മൂന്ന് വര്‍ഷത്തെ International Business-ല്‍þExecutive MBA, 18 മാസത്തെ International Businessല്‍ എക്‌സിക്യൂട്ടീവ് മാസ്റ്റര്‍ പ്രോഗ്രാം, നാല് മാസത്തെ Export Management Certificate പ്രോഗ്രാം എന്നിവയാണത്. ന്യൂദല്‍ഹിയിലും കൊല്‍ക്കത്തയിലുമാണ് IIFT സ്ഥാപനങ്ങള്‍. www.iift.ac.in

 

 സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി പ്രവേശനം

മുന്‍നിരയില്‍ നില്‍ക്കുന്ന കേന്ദ്ര സര്‍വകലാശാലയായ ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി 2016-2017 വര്‍ഷത്തെ ബിരുദ, ബിരുദാനന്തര ഗവേഷണ പ്രോഗ്രാമുകള്‍ക്ക് അപേക്ഷ ആരംഭിച്ചു. പന്ത്രണ്ട് ഡിപ്പാര്‍ട്ട്‌മെന്റുകളിലായി വിവിധ പ്രോഗ്രാമുകളാണ് ജെ.എന്‍.യു നല്‍കുന്നത്. കേരളത്തില്‍ മൂന്ന് പ്രവേശന പരീക്ഷാ കേന്ദ്രങ്ങളുമുണ്ട്. www.admissions.jnu.ac.in അവസാന തീയതി മാര്‍ച്ച് 10.

 

 South Asian University

ദല്‍ഹിയിലെ സൗത്ത് ഏഷ്യന്‍ യൂനിവേഴ്‌സിറ്റി 2016-2017 അക്കാദമിക വര്‍ഷത്തെ വിവിധ PG, PhD, Part time PhD എന്നിവക്ക് അപേക്ഷ ആരംഭിച്ചു. www.sau.ac.in 

സുലൈമാന്‍ ഊരകം / 9446481000

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /96-100
എ.വൈ.ആര്‍

ഹദീസ്‌

സംതൃപ്ത ജീവിതത്തിന്റെ അടിസ്ഥാനം
അഷ്ഫാഖ് കക്കിടിപ്പുറം