Prabodhanm Weekly

Pages

Search

2016 ജനുവരി 08

അനുസ്മരണം

ടി. അലവി ബാഖവി, പൂളമണ്ണ

രണം മുന്‍കൂട്ടി കണ്ട് മയ്യിത്ത് നമസ്‌കരിക്കേണ്ടതാരെന്നും ഖബ്‌റടക്കം പ്രശ്‌നമായാല്‍ എന്ത് ചെയ്യണമെന്നും സ്വത്ത് എങ്ങനെ ഭാഗിക്കണമെന്നുമെല്ലാം വിശദീകരിച്ച് വസ്വിയ്യത്ത് ചെയ്തു വെച്ചിട്ടായിരുന്നു പാണ്ടിക്കാട് പൂളമണ്ണ ടി. അലവി ബാഖവിയുടെ മരണം. അലവി ബാഖവി  പൊന്നാനിയില്‍ കെ.കെ അബ്ദുല്ല മുസ്‌ലിയാരുടെ കീഴിലെ പഠനശേഷം വെല്ലൂര്‍ ബാഖിയാതില്‍ നിന്ന് ബിരുദമെടുത്തു. കുറച്ച് കാലം കാസര്‍കോഡ് അറബി അധ്യാപകനായി ജോലി ചെയ്തു. ശേഷം ഇരുപത്തഞ്ച് വര്‍ഷക്കാലം ജിദ്ദയില്‍ ഒരു കമ്പനിയില്‍ സെക്രട്ടറിയായി ജോലി ചെയ്തു. ജിദ്ദയിലായിരിക്കുമ്പോഴാണ് അദ്ദേഹം പ്രസ്ഥാനവുമായി അടുക്കുന്നത്. തുടര്‍ന്ന് തന്റെ താമസ സ്ഥലത്ത് ഒരു ഖുര്‍ആന്‍ ക്ലാസിന് തുടക്കമിട്ടു. അതിന് നേതൃത്വം നല്‍കിപ്പോന്നു. ഖുര്‍ആന്‍ വിജ്ഞാനീയങ്ങളിലും തജ്‌വീദ് അനുസരിച്ചുള്ള പാരായണത്തിലുമുള്ള അദ്ദേഹത്തിന്റെ കഴിവ് മികച്ചതായിരുന്നു. വളരെ ഗഹനവും ആകര്‍ഷകവുമായിരുന്നു ക്ലാസുകള്‍. ഖുര്‍ആന്‍ പഠിപ്പിക്കാനും പ്രചരിപ്പിക്കാനും പ്രവാസ കാലത്തും നാട്ടിലും അദ്ദേഹം ഏറെ ഉത്സാഹിച്ചു. 

ജിദ്ദയില്‍ ഹല്‍ഖാ നാസിം, ഏരിയാ ഓര്‍ഗനൈസര്‍, മേഖലാ ദഅ്‌വത്ത് ഓര്‍ഗനൈസര്‍, ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കോര്‍ഡിനേറ്റര്‍ എന്നീ രംഗങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

നാട്ടിലെത്തിയ ശേഷവും അദ്ദേഹം ഖുര്‍ആന്‍ പ്രചാരണ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. തുവ്വൂരിലും പാണ്ടിക്കാടും ഖുര്‍ആന്‍ സ്റ്റഡി ക്ലാസ് നടത്തിയിരുന്നു. ജമാഅത്തെ ഇസ്‌ലാമി അംഗമായിരുന്ന അദ്ദേഹം പൂളമണ്ണ ഹല്‍ഖാ നാസിമായിരുന്നു.  ഗള്‍ഫിലും നാട്ടിലും സര്‍വരുടെയും ആദരവും ബഹുമാനവും ഏറ്റു വാങ്ങിയ അദ്ദേഹം പൊതുസ്വീകാര്യനായിരുന്നു. ഭാര്യയും രണ്ട് ആണ്‍മക്കളും മൂന്ന് പെണ്‍മക്കളുമുണ്ട്. 

കെ. അബ്ദുര്‍റഹ്മാന്‍ ഉമരി 

പി.പി മമ്മുട്ടി വീരാജ്‌പേട്ട

കുടഗ് ജില്ലയിലെ വീരാജ്‌പേട്ട പ്രാദേശിക ഹല്‍ഖയിലെ മുതിര്‍ന്ന കാര്‍കൂനായിരുന്നു പി.പി മമ്മുട്ടി സാഹിബ് (63). 1980 കളില്‍ വീരാജ്‌പേട്ടയിലും കുടഗ് ജില്ലയില്‍ തന്നെയും പ്രസ്ഥാനത്തിന് മേല്‍വിലാസം ഉണ്ടാക്കിത്തന്ന ചുരുക്കം ചിലരില്‍ പ്രമുഖനായിരുന്നു അദ്ദേഹം. 

1970-കളുടെ അവസാനത്തോടെയാണ് കുടഗിലുളള സഹോദരന്റെ കച്ചവട സ്ഥാപനത്തിലേക്ക് മമ്മുട്ടി സാഹിബ് വരുന്നത്. പഠനകാലത്തും മറ്റും ഇടത് വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുമായായിരുന്നു അടുപ്പം. 1983-ല്‍ നടന്ന ജമാഅത്ത് കേരള സമ്മേളനവും, തുടര്‍ന്ന് നടത്തിയ പ്രസ്ഥാന സാഹിത്യ പഠനങ്ങളും, വീരാജ് പേട്ടയിലെ പ്രസ്ഥാന അനുഭാവികളുമായുള്ള സഹവാസവും അദ്ദേഹത്തെ പ്രസ്ഥാന മാര്‍ഗത്തില്‍ എത്തിക്കുകയായിരുന്നു. 

കഴിഞ്ഞ 33 വര്‍ഷമായി കുടഗ് ജില്ലയിലെ, പ്രസ്ഥാനത്തിന്റെ നിശ്ശബ്ദ പ്രവര്‍ത്തകനായിരുന്നു മമ്മുട്ടി സാഹിബ്. നേതൃ നിരയിലൊന്നും ഇല്ലായിരുന്നുവെങ്കിലും പ്രസ്ഥാനത്തിന്റെ മുഴുമേഖലകളിലും ശാരീരികമായും, സാമ്പത്തികമായും മറ്റുള്ളവര്‍ക്ക് ധൈര്യം നല്‍കിക്കൊണ്ട് അദ്ദേഹം ഉറച്ചുനിന്നു. കുടഗ് ജില്ലയില്‍ പ്രസ്ഥാനത്തിന് ലഭിച്ച നേട്ടങ്ങളുടെയെല്ലാം പിന്നില്‍ മമ്മുട്ടി സാഹിബിന്റെ സംഭാവന കാണാവുന്നതാണ്. മരിക്കുമ്പോള്‍ വീരാജ് പേട്ട ഇസ്‌ലാമിക് സര്‍വീസ് ട്രസ്റ്റിന്റെ വൈസ് ചെയര്‍മാനായിരുന്നു. 

നൈര്‍മല്യവും, ഗുണകാംക്ഷയും, സ്‌നേഹവും നിറഞ്ഞ കാര്‍ക്കശ്യത്തിനുടമയായിരുന്നു മമ്മുട്ടി സാഹിബ്. ഒരു ഉത്തമ സമുദായ സ്‌നേഹിയുമായിരുന്നു അദ്ദേഹം. ജില്ലയില്‍ ഈയിടെയുണ്ടായ അനിഷ്ട സംഭവങ്ങളിലും, തുടര്‍ന്നുണ്ടായ സാമുദായിക സ്പര്‍ധകളിലും ഉത്കണ്ഠാകുലനായിരുന്നു അദ്ദേഹം. അവ തീര്‍ക്കുന്നതില്‍ സാമുദായിക നേതൃത്വവുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു. ഈ ശ്രമം മരണം വരെ തുടര്‍ന്നു. 

മാഹി പള്ളൂരിലെ ജമാഅത്ത് കാര്‍ക്കൂനായ ബലാറത്ത് ഖദീജയാണ് ഭാര്യ. മൂന്ന് ആണ്‍മക്കളും ഒരു മകളുമുണ്ട്.  

അബ്ദുര്‍റഹ്മാന്‍ വീരാജ്‌പേട്ട 

ചൊക്ലി അസ്സൈന്‍കുട്ടി

റമ്പില്‍പീടികയില്‍ ഹല്‍ഖാ രൂപീകരണ കാലം മുതല്‍ പറമ്പില്‍പീടികയിലും ശേഷം കാടപ്പടിയില്‍ പള്ളിയും ഹല്‍ഖയും നിലവില്‍ വന്നപ്പോള്‍ കാടപ്പടിയിലും സജീവ പ്രവര്‍ത്തകനായിരുന്നു ചൊക്ലി അസൈന്‍കുട്ടി. കാടപ്പടിയില്‍ മസ്ജിദുല്‍ ഈമാന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലും അതേ കാലഘട്ടത്തില്‍ നടന്ന ഹിറാ സമ്മേളന പ്രവര്‍ത്തനങ്ങളിലും രാപ്പകലില്ലാതെ അദ്ദേഹം സേവനനിരതനായി. ദീര്‍ഘകാലം അല്‍ ഇഹ്‌സാന്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് സെക്രട്ടറിയായിരുന്നു. കാടപ്പടിയില്‍ മദ്‌റസത്തുന്നൂര്‍ സ്ഥാപിക്കുന്നതിലും മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. മദ്‌റസാ ബില്‍ഡിംഗ് പണി ഫണ്ട് തികയാതെ കമ്മിറ്റിക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വന്നപ്പോള്‍ സ്വന്തം പൈസ മുടക്കി പണി പൂര്‍ത്തീകരിച്ചു മാതൃക കാണിക്കുകയും ചെയ്തു. തിരക്കു പിടിച്ച ചുറ്റുപാടുകള്‍ക്കിടയിലും മക്കളെ പ്രസ്ഥാന പാതയിലൂടെ വളര്‍ത്താന്‍ ശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു. 

സി.പി കാടപ്പടി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /62-67
എ.വൈ.ആര്‍