Prabodhanm Weekly

Pages

Search

2016 ജനുവരി 08

ഉമര്‍ സ്മൃതികള്‍

പി.കെ.ജെ

          ഉമര്‍ (റ) തന്റെ ഭരണാധികാരികളെ കുറിച്ച അന്വേഷണാര്‍ഥം പര്യടനത്തിലാണ്. സിറിയയിലെ ഹിംസിലെത്തി.

''എന്തൊക്കെയാണ് വിശേഷങ്ങള്‍? നിങ്ങളുടെ അമീര്‍ എങ്ങനെ?''

''അമീറുല്‍ മുഅ്മിനീന്‍, നല്ലവനാണദ്ദേഹം. പക്ഷെ ഇപ്പോള്‍ അദ്ദേഹം ഒരു മാളിക പണിതിട്ടുണ്ട്.''

മാളിക ചുട്ടെരിക്കാന്‍ ഉമര്‍ ദൂതനെ നിയോഗിച്ചു. സന്ദേശവുമായി ആളെയയച്ചു. ദൂതന്‍ മാളിക വാതില്‍ എരിച്ചു തുടങ്ങിയത് ശ്രദ്ധയില്‍പെട്ട ജനങ്ങള്‍: ''ഇതാ നിങ്ങളുടെ വീട് ഒരാള്‍ തീ വെക്കുന്നു.''

''അയാളെ വിട്ടേക്കൂ. അയാള്‍ അമീറുല്‍ മുഅ്മിനീന്‍ ഉമറിന്റെ ദൂതനാണ്.'' 

തുടര്‍ന്ന് ദൂതന്‍ കത്ത് കൈമാറി. കത്ത് കിട്ടിയപാടെ ഒട്ടകപ്പുറത്തേറി മദീനയിലെത്തി. ഹിംസിലെ അമീറിനെ കണ്ടപാടെ ഉമര്‍ (റ): ''അയാളെ മൂന്ന് ദിവസം വെയിലത്ത് നിര്‍ത്തുക.''

മൂന്ന് ദിവസം പിന്നിട്ട് ഉമറിന്റെ സന്നിധിയില്‍ എത്തിയ ഹിംസ് ഭരണാധികാരിയോട്: ''അബ്ദുല്ലാഹിബ്‌നു ഖുറത്! എന്റെ കൂടെ വെളിപ്രദേശത്ത് പുറപ്പെടൂ.'' 

അവിടെയാണ് സ്വദഖയുടെ ആടുകളും ഒട്ടകങ്ങളും മേയുന്നത്. മൈതാനത്തെത്തിയപ്പോള്‍ ഉമര്‍ തന്റെ കൈയില്‍ കരുതിയ വസ്ത്രം അയാള്‍ക്ക് നേരെ നീട്ടി: ''നിങ്ങള്‍ നിങ്ങളുടെ വസ്ത്രം ഉരിഞ്ഞ് ഇത് ഉടുക്കുക.'' (വെള്ളപ്പാത്രം നല്‍കിയിട്ട്): ''ഇതില്‍ വെള്ളമൊഴിച്ച് ഒട്ടകങ്ങള്‍ക്ക് നല്‍കുക.'' ഉമറിന്റെ കല്‍പന ശിരസാവഹിച്ച ഇബ്‌നു ഖുറത്ത് ജോലിചെയ്ത് ക്ഷീണിച്ചു. തന്റെ സന്നിധിയില്‍ തിരിച്ചെത്തിയ ഇബ്‌നു ഖുറതിനോട് ഉമര്‍: ''ഇബ്‌നു ഖുറത്! ഈ ജീവിതം തുടങ്ങിയിട്ട് കുറെ കാലമായോ?'' 

''കുറച്ചായി.''

''എന്തിനായിരുന്നു ഈ മാളികയൊക്കെ? അനാഥകള്‍ക്കും വിധവകള്‍ക്കും സാധുക്കള്‍ക്കും അപ്രാപ്യമായ ഒരു വസതി വേണമോ നിങ്ങള്‍ക്ക്?''

''ശരി. ജോലിയില്‍ പ്രവേശിക്കുക. ഇനി ഇതാവര്‍ത്തിക്കരുത്.'' 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /62-67
എ.വൈ.ആര്‍