Prabodhanm Weekly

Pages

Search

2015 ഡിസംബര്‍ 11

ഒപ്പന്തത്തിന്റെ പേരില്‍

അമൃത എം.എസ്‌

എഴുന്നേല്‍ക്കുമ്പോ
തന്നെ ഓര്‍ത്തെടുക്കാന്‍
പാകപ്പെടുത്തി
വെച്ചിരുന്നു...
മറക്കരുതെന്നു
പലവട്ടം ഉരുവിട്ടിട്ടാ
കിടന്നേ..,
എന്നിട്ടും മറന്നു.
മുറ്റത്ത് ചൂലുവരച്ച
ഒരേ ഛായയുള്ള
ചിത്രത്തില്‍.
അടുപ്പിലെ ചാരത്തില്‍
പൂഴ്ത്തി, 
ചുമരലമാരയിലെ
ഡപ്പികള്‍ക്കിടയില്‍, 
കോരി നിറച്ച
വട്ടകയില്‍, 
നീട്ടിയും കുറുക്കിയു-
മുള്ള വിളികള്‍ക്കിടയില്‍, 
അടിച്ചുടുത്ത
ചേലയില്‍,
ഏയ്..,
അല്ല, അല്ല.
എന്നാലും എന്തായിരുന്നു
അത്?
എല്ലാവരും ഉറങ്ങി..
ഞാനിതാ...
ആവലാതി ഉടുത്ത്,
എനിക്ക് പാകമില്ലാത്ത
വള്ളിച്ചെരുപ്പ് ധരിച്ച്,
മുഖം മെഴുകി, 
നടന്നു നടന്നിവിടെ,
ഈ വേലിക്കലോളം...
തിരിച്ചു വന്നപ്പളാ-
ണോര്‍മ്മ...
മറന്നതെന്റെ 
വയ്യായ്കയായിരുന്നു...
അലാറമിതാ ഇന്നും
നാലടിച്ചു... 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /39-44
എ.വൈ.ആര്‍