Prabodhanm Weekly

Pages

Search

2015 ഡിസംബര്‍ 11

+2 കാര്‍ക്ക് മികച്ച മാനേജ്‌മെന്റ് പഠന സ്ഥാപനങ്ങള്‍

സുലൈമാന്‍ ഊരകം /കരിയര്‍

 IIM ല്‍ Integrated MBA

മാനേജ്‌മെന്റ് പഠനം ആഗ്രഹിക്കുന്ന ഏതൊരാളുടെയും സ്വപ്നമാണ് Indian Institute of Management ല്‍ MBA പഠനത്തിന് പ്രവേശനം നേടുക എന്നത്. എന്നാല്‍ ഇതിന് ബിരുദ പഠനത്തോടൊപ്പം CAT എന്ന പ്രവേശന കടമ്പയും കടക്കണം. വിദേശത്തെ മുന്‍നിര ബിസിനസ് സ്‌കൂളുകളെ മാതൃകയാക്കിക്കൊണ്ട് മധ്യപ്രദേശിലെ ഇന്‍ഡോറിലെ ഐ.ഐ.എം +2 വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് 2011 മുതല്‍ തുടക്കമിട്ട പ്രോഗ്രാമാണ് അഞ്ച് വര്‍ഷത്തെ Integrated Pragramme in Management (IPM). ആദ്യ മൂന്ന് വര്‍ഷം BBA പഠനവും പിന്നീട് പ്രവേശന പരീക്ഷയൊന്നുമില്ലാതെ രണ്ട് വര്‍ഷത്തെ MBA പഠനവുമാണ് ഇവിടെ നല്‍കുന്നത്. അവസാനത്തെ രണ്ടു വര്‍ഷം മാനേജ്‌മെന്റ് ലീഡര്‍ഷിപ്പില്‍ മികച്ച രീതിയില്‍ പരിശീലിപ്പിച്ച് വിടുന്ന രീതിയിലാണ് കരിക്കുലം. മാനേജ്‌മെന്റ്, ഇക്കണോമിക്‌സ്, കൊമേഴ്‌സ്, ടെക്‌നോളജി എന്നീ മേഖലകളിലെ നൂതന മാറ്റം ഭാഗികമായി അനാവരണം ചെയ്യുന്നതാണ് സിലബസ്. മൂന്നാം വര്‍ഷാവസാനവും, അഞ്ചാം വര്‍ഷവും മികച്ച കോര്‍പ്പറേറ്റ് കമ്പനികളില്‍ മാനേജ്‌മെന്റ് ട്രെയിനിംഗും നേടണം. പ്രവേശന പരീക്ഷ വിജയിച്ചവരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് അഭിമുഖം നടത്തിയാണ് ആകെയുളള 20 സീറ്റിലേക്കുള്ള ഭാവി മാനേജമാര്‍മാരെ തെരഞ്ഞെടുക്കുക. General Aptitude, Logical Reasoning and Proficiency in English എന്നിവയാണ് പ്രവേശന പരീക്ഷയുടെ സിലബസ്. കഴിഞ്ഞ വര്‍ഷങ്ങളിലെ ചോദ്യ പേപ്പറുകള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. General Awareness, Confidence, Communication Skills, Persuasion Skill and Knowledge എന്നിവയാണ് അഭിമുഖത്തില്‍ പരിശോധിക്കുക. എല്ലാ മാര്‍ച്ച് മാസത്തിലും ആദ്യവാരത്തിലാണ് സാധാരണയായി അപേക്ഷ ക്ഷണിക്കാറുള്ളത്. ഈ വര്‍ഷം +2 പരീക്ഷ എഴുതുന്ന ഏതു ഗ്രൂപ്പില്‍ പെട്ട വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്. www.iimidr.ac.in

 Indian School of Business & Finance

1836-ല്‍ ലണ്ടനില്‍ സ്ഥാപിതമായ The Prestigious University of London (UoL) ന്റെ പരിഷ്‌കരിച്ച രൂപമായ University of London ന്റെ ഇന്ത്യയിലെ അംഗീകൃത സ്ഥാപനമാണ് Indian School of Business & Finance (ISBF) കൂടാതെ London School of Economics and Political Science (LSE) യുടെയും അംഗീകാരമുണ്ട്. ഇന്ത്യയില്‍ നിന്ന് തന്നെ ലോകത്തെ മികച്ച ബിസിന്സ്സ് സ്‌കൂളിന്റെ മാനേജ്‌മെന്റ് പഠനം നടത്താന്‍ പറ്റും എന്നതാണ് ISBF ന്റെ പ്രത്യേകത. പ്രധാനമായും നാല് കോഴ്‌സുകളാണ് ഡിഗ്രി തലത്തില്‍ ഇവിടെ നല്‍കുന്നത്. BSc Economics, BSc Economics and Finance, BSc Economics and Management, BSc Business and Management. വേള്‍ഡ് ഇകണോമിയുടെ അവലോകന ക്ലാസുകള്‍, ഫൈനാന്‍സ് മേഖലയിലെ നൂതന മാറ്റം സംബന്ധമായ സെമിനാറുകള്‍, മാനേജ്‌മെന്റ് ബിസിനസ് രംഗത്തെ മികച്ച ട്രെയിനിംഗുകള്‍ എന്നിവയെല്ലാം കരിക്കുലത്തിന്റെ ഭാഗമായി സ്ഥാപനത്തിലും സ്ഥാപനത്തിന് പുറത്തുമായി ഓരോ ആഴ്ചയിലും നടത്തപ്പെടും. ലോകത്തിലെ മികച്ച വിദേശ ബിസിനസ് സ്ഥാപനങ്ങളില്‍ നിന്ന് ഗവേഷണം പൂര്‍ത്തീകരിച്ച അധ്യാപകരാണ് ഇവിടെയുള്ളത് എന്നതാണ് മറ്റൊരു പ്രത്യേകത. 70 ശതമാനം മാര്‍ക്കോടെ +2 പാസ്സായ ഏത് ഗ്രൂപ്പ് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും, ഈ വര്‍ഷം +2 പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്. General English, General Maths, Business Maths, Statistics എന്നിവയില്‍ നിന്നായിരിക്കും പ്രവേശന പരീക്ഷാ ചോദ്യങ്ങള്‍. അതിന് ശേഷം അഭിമുഖത്തിലൂടെയാണ് പ്രവേശനം. ആറ് മാസത്തിന് ഒന്നര ലക്ഷത്തോളം ഫീസ് വരുമെങ്കിലും പ്രവേശനം നേടിയ വിദ്യാര്‍ഥിക്ക് സ്ഥാപനം തന്നെ സ്‌കോളര്‍ഷിപ്പിനുള്ള സൗകര്യം നല്‍കുന്നതാണ്. എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തിലാണ് സാധാരണ അപേക്ഷ ക്ഷണിക്കാറുള്ളത്.  www.isbf.edu.in 

 സുലൈമാന്‍ ഊരകം / 9446481000

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /39-44
എ.വൈ.ആര്‍