Prabodhanm Weekly

Pages

Search

2015 സെപ്റ്റംബര്‍ 11

കത്തുകള്‍

അന്‍വര്‍ കോഡൂര്‍

കത്തുകള്‍

വേരുകള്‍ 
പൂമ്പാറ്റകള്‍ക്കയച്ച
പ്രണയ ലേഖനങ്ങളാണ്
പൂവുകള്‍.
നനഞ്ഞ ചുംബനങ്ങളില്‍
ഹൃദയ മന്ത്രണങ്ങളെഴുതി
പൂമ്പാറ്റകള്‍
വേരുകള്‍ക്കയക്കുന്നുണ്ട്
മറുപടി.
പൂക്കള്‍ ഇറുത്ത് മാറ്റുമ്പോള്‍
നിലച്ചു പോകുന്നു
പ്രകൃതിയുടെ
നിഗൂഢ സമ്പര്‍ക്കങ്ങള്‍
പൗരാണികമായ കത്തിടപാട് 

അന്‍വര്‍ കോഡൂര്‍

 

ജനിതകമാറ്റം

ഇണകളില്‍ ഒന്ന് പിടഞ്ഞുതാഴെ!
മാനിഷാദ ചൊല്ലി 
ഏറ്റവും നല്ല കവിതക്കുള്ള 
അവാര്‍ഡുമായി വേടന്‍!  

നെജീര്‍ വെള്ളാങ്കല്ലൂര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /67-71
എ.വൈ.ആര്‍