Prabodhanm Weekly

Pages

Search

2015 സെപ്റ്റംബര്‍ 11

കരിയര്‍

സുലൈമാന്‍ ഊരകം

വിദേശ ഓണ്‍ലൈന്‍ ഡിജിറ്റല്‍ ലൈബ്രറികള്‍

 World Public Library

അമേരിക്ക, ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളിലെ 300 വ്യത്യസ്ത ഭാഷകളിലെ ആയിരം വര്‍ഷത്തെ ഗവേഷണ പഠന സാമഗ്രികളുടെ വന്‍ശേഖരങ്ങളാണ് ഇവിടെയുള്ളത്. 8.95 അമേരിക്കന്‍ ഡോളറാണ് വാര്‍ഷിക ലൈബ്രറി ഫീസ്.www.worldlibrary.org

 ഗവേഷകര്‍ക്കായി E ലൈബ്രറി 

മെഡിസിന്‍, ടെക്‌നോളജി, സയന്‍സ്, സോഷ്യല്‍ സയന്‍സ് തുടങ്ങി വിവിധ മേഖലകളില്‍ ഗവേഷണം നടത്തുന്ന ഗവേഷകര്‍ക്കും അധ്യാപകര്‍ക്കും വേണ്ടി ഗവേഷണ രീതിശാസ്ത്രം സംബന്ധിച്ച വിവിധ പഠനങ്ങള്‍ക്കായി റഷ്യന്‍ ഗവണ്‍മെന്റ് പ്രത്യേകം തയാര്‍ ചെയ്ത പൊതു ലൈബ്രറികളാണിത്. ആധുനിക ഗവേഷണ രീതിശാസ്ത്രത്തെ സംബന്ധിച്ച ഗഹനമായ പഠന സാമഗ്രികളുടെ വന്‍ ശേഖരങ്ങളും ഇവിടെ ലഭ്യമാണ്. ഓഫീസ് സമയത്ത് മാത്രമേ ഈ ഗവേഷണ ലൈബ്രറികള്‍ പ്രവര്‍ത്തിക്കുകയുള്ളൂ.

www.libyen.info, www.en.bookfi.org

 ഗവേഷണ പ്രബന്ധങ്ങള്‍ക്കായി NDLTD

ഗവേഷണ പ്രബന്ധങ്ങളുടെ ലോകത്ത് ആദ്യത്തെ പ്രവിശാലമായ സൂക്ഷിപ്പ് കേന്ദ്രമാണ് Networked Digital Library of Thesis and Dissertations (NDLTD). 1987 ല്‍ തുടക്കം കുറിച്ച ഈ സ്ഥാപനം 2003-ലാണ് എല്ലാ അത്യാധുനിക സൗകര്യങ്ങളോടും കൂടിയ ഓണ്‍ലൈന്‍ ഡിജിറ്റല്‍ ഗവേഷണ പ്രബന്ധ ലൈബ്രറിയായി മാറുന്നത്. ലോകത്തെ മികച്ച 200 യൂനിവേഴ്‌സിറ്റികളിലെയും  നൂറില്‍ അധികം രാജ്യങ്ങളിലെ പ്രധാന സര്‍വകലാശാലകളിലെയും എല്ലാ വിഷയങ്ങളിലുമുള്ള പ്രബന്ധങ്ങള്‍ ഇവിടെ ലഭ്യമാണ്.  www. ndltd.org

 Bibliotheca Alexandria Library

പൗരാണിക സംസ്‌കാരങ്ങളുടെയും, നാഗരികതകളുടെയും വിവര വികസനത്തിനായി The New Library of Alexandria  രൂപ കല്‍പന ചെയ്തിട്ടുള്ളതാണ് New Bibliotheca Alexandria Digital Library. മെസപ്പെട്ടോമിയന്‍ സംസ്‌കാരം, ഗ്രീക്ക് സംസ്‌കാരം, ഈജിപ്ഷ്യന്‍ സംസ്‌കാരം തുടങ്ങിയ നാഗരിക സംസ്‌കാരങ്ങളുടെ അപൂര്‍വ ശേഖരമാണിവിടെ ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. ഏകദേശം 2300 വര്‍ഷത്തെ ചരിത്ര ശേഖരമാണിവിടെയുള്ളത്. www.bibalex.org

 Library of Congress

അമേരിക്കന്‍ ലൈബ്രറി ഓഫ് കോണ്‍ഗ്രസ് ഒട്ടുമിക്ക രാജ്യങ്ങളുടെയും ആദ്യകാല സ്വതന്ത്ര, സാംസ്‌കാരിക, ഗവേഷണങ്ങളുടെയും പുസ്തക ശേഖരങ്ങളുടെയും സമുച്ചയമാണ്. www.loc.gov

 ipl2

രാജ്യത്തെ എല്ലാവിധ വിജ്ഞാനങ്ങളെയും ഏകോപിപ്പിച്ച് വിരല്‍ തുമ്പില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ 2010-ല്‍ ആസ്‌ത്രേലിയന്‍ ഗവണ്‍മെന്റ് എല്ലാവിധ അത്യാധുനിക സൗകര്യങ്ങളോടെയും രൂപ കല്‍പന ചെയ്തിട്ടുള്ളതാണ് ipl2 എന്ന ഓണ്‍ലൈന്‍ ഡിജിറ്റല്‍ ലൈബ്രറി. വ്യത്യസ്ത വിഷയങ്ങളിലുള്ള ധാരാളം പുസ്തകങ്ങളുടെ ലോകം, ലോകത്തിലെ  പ്രധാന പത്രങ്ങള്‍, മാഗസിനുകള്‍, പ്രത്യേക കലക്ഷനുകള്‍ എന്നിവയെല്ലാം ഇവിടെ ലഭ്യമാണ്. www.ipl.org

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /67-71
എ.വൈ.ആര്‍