Prabodhanm Weekly

Pages

Search

2015 ജൂലൈ 03

പ്രബോധനം പ്രശ്‌നോത്തരി - 3

വിശുദ്ധ റമദാനില്‍ വായനക്കാര്‍ക്കായി പ്രബോധനം വാരിക പ്രശ്‌നോത്തരി സംഘടിപ്പിക്കുകയാണ്. പ്രബോധനം 71-ാം വാള്യം (2014 മെയ് 30 മുതല്‍ 2015 മെയ് 22 വരെയുള്ള ലക്കങ്ങള്‍) മുഖ്യാവലംബമാക്കിയാണ് ചോദ്യങ്ങള്‍ തയാറാക്കിയിരിക്കുന്നത്. നാലു ലക്കങ്ങളിലായി പ്രസിദ്ധീകരിക്കുന്ന ചോദ്യങ്ങള്‍ക്ക് ഒരുമിച്ച് ഉത്തരമെഴുതി കവറിലിട്ടാണ് അയക്കേണ്ടത്. ഓരോന്നായി അയക്കുന്നവ സ്വീകരിക്കുന്നതല്ല. ഉത്തരങ്ങള്‍ അയക്കുന്ന കവറിന് പുറത്ത് 'പ്രശ്‌നോത്തരി' എന്ന് പ്രത്യേകം എഴുതിയിരിക്കണം. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും 10 പേര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും നല്‍കുന്നതാണ്. ശരിയുത്തരമെഴുതിയ കൂടുതല്‍ പേരുണ്ടെങ്കില്‍ വിജയികളെ നറുക്കെടുപ്പിലൂടെ കണ്ടെത്തുന്നതാണ്.

ചോദ്യങ്ങള്‍

51. യമനില്‍ കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്ന ശീഈ അവാന്തര വിഭാഗം?

52. ഖുര്‍ആനെ ഭീകരവാദ സ്രോതസ്സായി ചിത്രീകരിക്കുന്ന 'ഫിത്‌ന' എന്ന സിനിമയുടെ നിര്‍മാതാവും ഡെന്‍മാര്‍ക്കിലെ തീവ്ര വലതുപക്ഷ ഫ്രീഡം പാര്‍ട്ടിയുടെ നേതാവുമായിരുന്ന വ്യക്തി 2013-ല്‍ ഇസ്‌ലാം സ്വീകരിച്ചു. ആരാണിദ്ദേഹം?

53. ഖുര്‍ആന്റെ മാസ്മരിക സംഗീതത്തെക്കുറിച്ച് പഠനം നടത്തിയ, ഇസ്മാഈല്‍ റാജി ഫാറൂഖിയുടെ പത്‌നി കൂടിയായ എഴുത്തുകാരി ആരാണ്?

54. ഇബ്‌റാഹീം നബിയുടെ പിതാവിന്റെ പേര്?

55. ഇസ്ഹാഖ്, സുലൈമാന്‍, യൂസുഫ് എന്നിവരില്‍ സൂറ അല്‍അമ്പിയാഇല്‍ പരാമര്‍ശിക്കാത്ത പ്രവാചകനാര്?

56. അബ്ബാസിയാ കാലഘട്ടത്തില്‍ ഭരണകൂടത്തിനെതിരെ നീക്കം നടത്തിയ ഇസ്മാഈലിയ ശീഈകളില്‍ പെട്ട ഗൂഢസംഘം ഏതായിരുന്നു?

57. പരിണാമവാദം വിശദീകരിക്കുന്ന ചാള്‍സ് ഡാര്‍വിന്റെ കൃതിയുടെ പേര്?

58. ഗസ്സയില്‍ 2014 ജൂലൈ-ആഗസ്റ്റ് മാസങ്ങളില്‍ ഇസ്രയേല്‍ നടത്തിയ കൂട്ടക്കൊലക്ക് നല്‍കിയിരുന്ന പേര്?

59. ''ഇന്ന് ബാങ്ക് വിളികേള്‍ക്കാനുണ്ട്. പക്ഷേ, അതില്‍ ബിലാലിന്റെ ആത്മാവില്ല. നംറൂദിന്റെ അഗ്നികുണ്ഡങ്ങളുണ്ട്. പക്ഷേ, ഇബ്‌റാഹീമില്ല.''- ആരുടെ വാക്കുകള്‍?

60. 'ഹൈദരാബാദിന്റെ ചിത്രകാരന്‍' എന്നറിയപ്പെടുന്ന, അമേരിക്കയില്‍ ഒരു വാഹനാപകടത്തില്‍ മരണപ്പെട്ട എഴുത്തുകാരന്‍?

61. മൂന്ന് കാര്യങ്ങള്‍ ഒരാളെ നശിപ്പിക്കുമെന്ന് പ്രവാചകന്‍ താക്കീത് നല്‍കുകയുണ്ടായി. പിശുക്കിന് കീഴ്‌പ്പെടല്‍, ഇഛയെ പിന്തുടരല്‍,................

62. വല്ലവനും ജീവിതത്തില്‍ വിഭവ സമൃദ്ധിയും ദീര്‍ഘായുസ്സും ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ എന്ത് നിര്‍വഹിക്കട്ടെ എന്നാണ് പ്രവാചകന്‍ (ബുഖാരി, മുസ്‌ലിം) പറഞ്ഞത്?

63. 'പോസ്റ്റ് മോഡേണ്‍ കാലത്തെ ഇബ്‌നു ഖല്‍ദൂന്‍' എന്ന് പരിചയപ്പെടുത്തപ്പെടുന്ന വ്യക്തി?

64. 'ISNA'യുടെ പൂര്‍ണ രൂപം?

65. ഇമാം റാഗിബുല്‍ അസ്ഫഹാനിയുടെ ഖുര്‍ആന്‍ ഡിക്ഷനറിയുടെ പേര്?

66. ഒന്നാം ലോക യുദ്ധത്തിന് ശേഷം ബ്രിട്ടനും ഫ്രാന്‍സും തമ്മിലുണ്ടാക്കിയ രഹസ്യ ധാരണ ഏത് പേരിലാണ് അറിയപ്പെടുന്നത്?

67. 'ആഗ്രാ ബസാര്‍' എന്ന നാടകത്തിന്റെ  സംവിധായകനും ഇന്ത്യയിലെ പ്രമുഖ മുസ്‌ലിം നാടകകൃത്തുമായ വ്യക്തി?

68. പ്രപഞ്ചോല്‍പത്തിയെക്കുറിച്ച മഹാ വിസ്‌ഫോടന സിദ്ധാന്തത്തെ സാധൂകരിക്കുന്ന വാക്യം സൂറത്തുല്‍ അമ്പിയാഇലെ എത്രാമത്തെ വചനമാണ്?

69. ഖുര്‍ആന്‍ പാരായണ ശാസ്ത്രത്തിന് പറയുന്ന പേര്?

70. ഹലീം, അവ്വാഹ്, മുനീബ്, ഖലീല്‍, ഉമ്മത്ത്.. ഏത് പ്രവാചകന്റെ വിശേഷണങ്ങളാണിവ?

71. സിന്ധിലേക്ക് ഇസ്‌ലാമിന്റെ സന്ദേശം ആദ്യമായി എത്തിയത് ആരിലൂടെയായിരുന്നു?

72. ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ കഴിഞ്ഞ മൂന്ന് നൂറ്റാണ്ടിനിടയില്‍ നേരിട്ട ഏറ്റവും വലിയ ആക്രമണം ഒറീസയിലെ ഏത് സ്ഥലത്താണ് നടന്നത്?

73. സുന്നി-ശീഈ രമ്യതക്ക് വേണ്ടി രചിക്കപ്പെട്ട മിന്‍ഹാജുസ്സുന്ന എന്ന ബൃഹത് ഗ്രന്ഥം ആരുടെതാണ്?

74. ഹാജറിന്റെയും ഇസ്മാഈലിന്റെയും ചരിത്രം പരാമര്‍ശിക്കുന്ന സാറാ ജോസഫിന്റെ പ്രശസ്ത നോവല്‍?

75.സ്‌ക്രീനില്‍ കണ്ണും നട്ടിരിക്കുന്ന തലമുറയെ മനഃശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്ന പദം?

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /38
എ.വൈ.ആര്‍