Prabodhanm Weekly

Pages

Search

2015 ജൂലൈ 03

കരിയര്‍

സുലൈമാന്‍ ഊരകം

  LSAT

വര്‍ഷത്തില്‍ നാല് തവണ (ഫെബ്രുവരി, ജൂണ്‍ ഒക്‌ടോബര്‍, ഡിസംബര്‍) യായിട്ടാണ് അമേരിക്കയിലും കാനഡയിലുമുള്ള ഇരുനൂറിലധികം ലോകോത്തര നിലവാരം പുലര്‍ത്തുന്ന പ്രധാന സ്ഥാപനങ്ങളില്‍ നിയമ പഠനം നടത്തുന്നതിന് വേണ്ടിയുള്ള പ്രവേശന പരീക്ഷയായ Law School of Admission Test (LSAT) നടത്താറുള്ളത്. ഓരോ വര്‍ഷവും ഒന്നര ലക്ഷത്തോളം വിദ്യാര്‍ഥികളാണ് LSAT എഴുതുന്നത്. നിര്‍ണ്ണിത സ്‌കോര്‍ ലഭിക്കാത്തവര്‍ക്ക് നിയമ പഠനം അസാധ്യമാണ്. ബംഗളൂരു, ഹൈദരാബാദ്, ഗുഡ്ഗാവ്, പൂനെ എന്നീ ഇന്ത്യന്‍ നഗരങ്ങളിലാണ് പ്രസ്തുത പരീക്ഷ എഴുതാനുള്ള ഇന്ത്യയിലെ കേന്ദ്രങ്ങള്‍. ജൂണിലോ സെപ്റ്റംബറിലോ ടെസ്റ്റ് എഴുതുകയാണ് മികച്ച സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ ലഭിക്കുന്നതിന് നന്നാവുക. നിയമ പഠനത്തിന് വിദ്യാര്‍ഥികളുടെ താല്‍പര്യം അളക്കുന്നതിന് റീഡിംഗ് കോംപ്രിഹെന്‍ഷന്‍, അനലറ്റിക്കല്‍ റീസണിംഗ്, ലോജിക്കല്‍ റീസണിംഗ് തുടങ്ങിയ മേഖലകളില്‍ നിന്നായിരിക്കും ചോദ്യങ്ങള്‍. കൂടുതല്‍ വിവരങ്ങള്‍ www.lsat.org  എന്ന വെബില്‍ അക്കൗണ്ട് തുടങ്ങിയാല്‍ ലഭിക്കും.

 +2 കാര്‍ക്ക് അലിഗഢില്‍ വിദേശഭാഷാ പഠനം

+2 വിന് (ഏതു ഗ്രൂപ്പിലും) 45 ശതമാനം മാര്‍ക്കോടെ പാസ്സായവര്‍ക്ക് അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയില്‍ വിദേശ ഭാഷകളായ ഫ്രഞ്ച്, സ്പാനിഷ്, ജര്‍മന്‍, ചൈനീസ്, റഷ്യന്‍ എന്നിവയില്‍ ബിരുദം നേടാന്‍ അവസരം. ജൂലൈ 27 ന് അലീഗഢില്‍ നടക്കുന്ന പ്രവേശന പരീക്ഷക്ക് ഇംഗ്ലീഷ്, ഇന്‍ഡോ ഇസ്‌ലാമിക് കള്‍ച്ചര്‍, അലീഗഢ് മൂവ്‌മെന്റ്, കറന്റ് അഫയേഴ്‌സ്, റീസണിങ് എന്നിവയാണ് സിലബസ്. ഉടന്‍ അപേക്ഷിക്കണം. 0941 2453323 www.amu.ac.in

  പാര്‍ലമെന്ററി പ്രാക്ടീസ് പഠനം

കേരള നിയമസഭയുടെ പാര്‍ലമെന്ററി പഠന പരിശീലന കേന്ദ്രം വിദൂരവിദ്യാഭ്യാസ സമ്പ്രദായത്തില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴിസിന്റെ (Certificate Course in Parliamentary Practice and Procedure) രണ്ടാമത് ബാച്ചിലേക്കുള്ള പ്രവേശനത്തിന് +2 അടിസ്ഥാന യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായം പ്രശ്‌നമില്ല. www.niyamasabha.org / 0471 2512662

 പെണ്‍കുട്ടികള്‍ക്ക് L'Oreal സ്‌കോളര്‍ഷിപ്പ്

+2 സയന്‍സിന് 85 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടി മെഡിസിന്‍, എഞ്ചിനീയറിംഗ്, ഐ.ടി., ഫാര്‍മസി, ബയോ ടെക്‌നോളജി, മറ്റു സയന്‍സ് വിഷയങ്ങള്‍ എന്നീ ബിരുദങ്ങള്‍ക്ക് ആദ്യ വര്‍ഷത്തിന് പഠിക്കുന്ന 19 വയസ്സ് തികയാത്ത മിടുക്കികളായ പെണ്‍കുട്ടികള്‍ക്ക് L'Oreal  സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. രണ്ടര ലക്ഷം രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക. കുടുംബ വാര്‍ഷിക വരുമാനം 4 ലക്ഷത്തില്‍ കവിയരുത്. അവസാന തീയതി: ജൂലൈ 10. www.foryoungwomeninscience.com

 B.Tech കാര്‍ക്ക് ISRO യില്‍ അവസരം

Electronics, Mechanical, Computer Science എന്നീ ബ്രാഞ്ചുകളില്‍ 65 ശതമാനം മാര്‍ക്കില്‍ കുറയാതെ B.Tech/ BE നേടിയവര്‍ക്ക് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ISRO യില്‍ എഞ്ചിനീയര്‍/സയന്റിസ്റ്റ് ആയിട്ട് അപേക്ഷിക്കാം. ഈ വര്‍ഷം ഫൈനല്‍ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. അവസാന തീയതി: ജൂലൈ 17. www.isro.gov.in

 [email protected]  / 9446481000     

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /38
എ.വൈ.ആര്‍