Prabodhanm Weekly

Pages

Search

2015 ജൂലൈ 17

കരിയര്‍

സുലൈമാന്‍ ഊരകം

വിദേശ സ്‌കോളര്‍ഷിപ്പുകള്‍

  Oxford ല്‍ സ്‌കോളര്‍ഷിപ്പോടെ PG പഠനം

ഭാവിയില്‍ പൊതുരംഗത്ത് പ്രവര്‍ത്തിക്കാന്‍ സന്നദ്ധതയുള്ള നേതാക്കളെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ലോകപ്രസിദ്ധമായ Oxford University സമര്‍ഥരായ വിദ്യാര്‍ഥികളില്‍ നിന്ന് ബിരുദാനന്തര ബിരുദ പഠനത്തിന് അപേക്ഷ ക്ഷണിച്ചു. ബൗദ്ധിക നിലവാരം, സ്വഭാവം, നേതൃപാടവം, സേവന പ്രതിബദ്ധത എന്നിവ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്. യാത്ര, പഠനം, താമസം, ഭക്ഷണം തുടങ്ങിയ ചെലവുകള്‍ ഈ സ്‌കോളര്‍ഷിപ്പില്‍ ലഭിക്കും. Social Science, Law, Medical Science എന്നിവയില്‍ ഒന്നാം ക്ലാസോടെ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. www.rhodeshouse.ox.ac.uk/india

  മെക്‌സിക്കോയില്‍ സ്‌കോളര്‍ഷിപ്പോടെ പഠനം

മെക്‌സിക്കോയിലെ 71 സുപ്രധാന സ്ഥാപനങ്ങളില്‍ ബിരുദാനന്തര ബിരുദം, ഗവേഷണം, ഫെലോഷിപ്പ്, ചില പ്രത്യേക വിഷയങ്ങളില്‍ ഒരു വര്‍ഷം സവിശേഷപഠനം എന്നിവ ചെയ്യുന്നതിന് മെക്‌സിക്കന്‍ ഗവണ്‍മെന്റ് സ്‌കോളര്‍ഷിപ്പോടെ അവസരം നല്‍കുന്നു. യാത്ര, താമസം, ഭക്ഷണം തുടങ്ങിയ ചെലവുകള്‍ ലഭിക്കും. BTech കഴിഞ്ഞവര്‍ക്ക് MTech നും BSc കഴിഞ്ഞവര്‍ക്ക് MSc ക്കും ധാരാളം മികച്ച സ്ഥാപനങ്ങള്‍ വലിയ തുകയാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. അവസാന തീയതി: ഓഗസ്റ്റ് 4. www.amexcid-gob.mx/index.php/oferta-de-becas-para-extranjeros

 UK യില്‍ സ്‌കോളര്‍ഷിപ്പോടെ MBA പഠനം

ബ്രിട്ടനിലെ പ്രസിദ്ധമായ UCLAN യൂനിവേഴ്‌സിറ്റിയില്‍ സ്‌കോളര്‍ഷിപ്പോടെ MBA പഠനം. IELTS ന് 6.5 സ്‌കോറും ബിരുദത്തിന് ഫസ്റ്റ് ക്ലാസ് മാര്‍ക്കും ശേഷം രണ്ട് വര്‍ഷം പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.  Skype/ Telephone മുഖാന്തരമായിരിക്കും അഭിമുഖം. www.uclan.ac.uk/scholarship

UGC സ്‌കോളര്‍ഷിപ്പുകള്‍

മൈനോറിറ്റി സ്‌കോളര്‍ഷിപ്പ്

സയന്‍സ്, ഹ്യൂമാനിറ്റീസ്, സോഷ്യല്‍ സയന്‍സ്, എന്‍ജിനീയറിങ്, ടെക്‌നോളജി, എന്നീ ഏതെങ്കിലും വിഷയത്തില്‍ ഗവേഷണം നടത്തുന്ന ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവര്‍ക്ക് മൗലാനാ ആസാദ് നാഷനല്‍ ഫെലോഷിപ്പിന് അപേക്ഷിക്കാം. www.ugc.ac.in/manf

  OBC ക്കാര്‍ക്ക് 

PhD/MPhil ചെയ്യുന്ന OBC വിഭാഗത്തില്‍ പെട്ട, കുടുംബ വാര്‍ഷിക വരുമാനം ആറ് ലക്ഷം രൂപയില്‍ കവിയാത്തവര്‍ക്ക് www.ugc.ac.in/nfobc  Ministry of Social Justice യു.ജി.സി. മുഖേന നല്‍കുന്ന സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. 

  ശാരീരിക വൈകല്യം നേരിടുന്നവര്‍ക്ക്

ശാരീരികമായി വെല്ലുവിളികള്‍ നേരിടുന്ന MPhil, PhD ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് രാജീവ് ഗാന്ധി നാഷനല്‍ ഫെല്ലോഷിപ്പ് ഫോര്‍ സ്റ്റുഡന്റ്‌സ് വിത്ത് ഡിസെബിലിറ്റീസിന് അപേക്ഷിക്കാം.

  ഡിഗ്രി വിദ്യാര്‍ഥികള്‍ക്ക് MAGMA സ്‌കോളര്‍ഷിപ്പ്

+2 വിന് 80 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടി ഈ വര്‍ഷം ബിരുദ പഠനത്തിന് ചേര്‍ന്ന വിദ്യാര്‍ഥികള്‍ക്ക് Magma Fincorp Ltd മൂന്ന് വര്‍ഷത്തേക്ക് പ്രതിമാസം 5000 രൂപ സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. മാസാന്ത വരുമാനം പതിനായിരരം രൂപയില്‍ കൂടരുത്. www.magma.co.in, 09903978518, [email protected]

  Central Sector Scholarship

ഈ വര്‍ഷം ഡിഗ്രി പഠനത്തിന് മെരിറ്റ് അടിസ്ഥാനത്തില്‍ യോഗ്യത നേടിയ മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് Central Sector Scholarship ന് സെപ്തംബര്‍ 16 മുതല്‍ അപേക്ഷിക്കാം. മെഡിക്കല്‍, പാരാ മെഡിക്കല്‍, എന്‍ജിനീയറിംഗ് കോഴ്‌സുകള്‍ക്ക് മുന്‍ഗണനയുണ്ട്. പ്രതിമാസം 1000 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക.

www.dcesholarship.kerala.gov.in

[email protected]  / 9446481000

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /40,41
എ.വൈ.ആര്‍