Prabodhanm Weekly

Pages

Search

2015 ജൂലൈ 17

നന്മ മരം

ഹരികുമാര്‍ ഇളയിടത്ത്

നന്മ മരം

വേരും തണ്ടും ഇലയും 
കരിയുമ്പോഴും 
എരിവെയിലില്‍ , വേനലില്‍
അടിമുടി വേവുമ്പോഴും
കണി കണ്ടുണരാന്‍
സ്വര്‍ണ്ണപ്പൂങ്കുല വിരിയും 
നന്‍മ മരമാവണം
കൊന്നമരമാവണം... 

ഹരികുമാര്‍ ഇളയിടത്ത്

വസന്തം

കരിഞ്ഞുണങ്ങിയ
മൈലാഞ്ചി ചെടികളില്‍ 
വീണ്ടുമിതാ 
ശവ്വാലിന്റെ പൊന്നമ്പിളി
വിരുന്നു വരുന്നു 
വാടിയുണങ്ങിയ
തെച്ചിപ്പൂക്കളില്‍ 
വീണ്ടുമിതാ 
വസന്തങ്ങള്‍ ചുവക്കുന്നു 
വേരറ്റുപോയ 
അസര്‍മുല്ലയില്‍
വീണ്ടുമിതാ 
ഹേമന്തങ്ങള്‍ 
തളിര്‍ക്കുന്നു
യാ അല്ലാഹ് 
ഇശ്ഖിന്റെ പൊന്നരുവികളില്‍ 
ഞാനിതാ 
നനഞ്ഞു നില്‍ക്കുന്നു 
യാ റസൂലല്ലാഹ് 
ഹുബ്ബിന്റെ താരകങ്ങള്‍ 
കിനാവുകളില്‍ 
പുഞ്ചിരിക്കുന്നു.

ജസീല ഒ

വേരുകള്‍

മരം 
മാനം മുട്ടേ വളരുന്നതും 
ചില്ലകള്‍ വിടരുന്നതും 
വേരുകള്‍ക്കറിയില്ലായിരുന്നു.
ചില്ലയില്‍ കൂടുകൂട്ടിയ പക്ഷികളെയും 
അവ പാടും പാട്ടും
വേരുകള്‍ക്കറിയില്ലായിരുന്നു.
വിരിയുന്ന പൂക്കള്‍ 
പൂവിന്‍ഗന്ധം 
മധുനുകരാനെത്തും ശലഭങ്ങള്‍..
ഒന്നും വേരുകള്‍ക്കറിയില്ലായിരുന്നു.
ഇടയ്ക്ക് മണ്ണിലേക്ക് തിരികെ വരുന്ന
കരിയിലകളെ മാത്രം വേരുകളറിഞ്ഞു.
അപ്പോഴും അവയൊന്നും 
അന്വേഷിക്കുകയുണ്ടായില്ല.
മരമെത്ര വളര്‍ന്നുവെന്ന് 
മുകളിലെ വിശേഷങ്ങളെന്തെന്ന്..
ഒന്നും അപ്പോഴും വേരുകളന്വേഷിച്ചില്ല.
ഒന്നുമുരിയാടാതെ കരിയിലകള്‍ 
വേരുകള്‍ക്കിടയിലേക്ക്
അലിഞ്ഞു ചേര്‍ന്നു.

എം കുഞ്ഞാപ്പ

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /40,41
എ.വൈ.ആര്‍