ഹൃദയതാളങ്ങളുടെ കടപ്പാട് പി.കെ. ഗോപി ചായുന്ന വെയിലിന്ഓര്മയുണ്ട്ഉച്ച സൂര്യന്റെ ഉഗ്രപ്രതാപം.ഉച്ച സൂര്യനെഴുതിയിട്ടുണ്ട്പിറവിയുടെമൃദുവായഇലയനക്കങ്ങള്.ഉദയരാശിയുടെപവിഴ രശ്മികള്മലകയറി, പുഴ കടന്ന്വിയര്ത്തു കുളിച്ച്വീരോചിതമായി വന്നതാണ്.ജപമണികള്ക്കിടയില്കനല് വാരിയെറിഞ്ഞ്തിരകളുടെ ചിറകു കത്തിച്ച്യാത്ര പറയുമ്പോള്അരയന്നങ്ങളുടെആത്മരാഗം മാത്രംഅലൗകികമായിഒഴുകിക്കൊണ്ടിരിക്കും.കാലുഷ്യങ്ങളുടെമുഖം പൂഴ്ത്തിശാന്തിയുടെ വചനങ്ങളില്നാവ് ചേര്ത്ത്സ്മരണയുടെ സാഗരത്തില്നങ്കൂരമിട്ട്ജ്ഞാന സ്വപ്നങ്ങളുടെയവനികയ്ക്കുള്ളില്ധ്യാനിച്ചിരിക്കുമ്പോള്ഹൃദയത്തെകെട്ടിപ്പുണര്ന്നതാരോഅവനോടല്ലാതെആരോടുമില്ല, കടപ്പാട്!
Comments