കരിയര്‍
CAT
മാനേജ്‌മെന്റ് കോഴ്‌സുകള്‍ക്ക് പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്ക് പ്രത്യേകമായി പരിഗണിക്കേണ്ട മാനദണ്ഡങ്ങളില്‍ ഒന്നാണ് സ്ഥാപനങ്ങളുടെ ഗുണനിലവാരം. അതായത് IIM, IIT കളില്‍ പ്രവേശനം നേടുക എന്നത്. അത് കിട്ടിയില്ലെങ്കില്‍ മാത്രം റാങ്കിംഗില്‍ മുന്നില്‍ നില്‍ക്കുന്ന മറ്റേതെങ്കിലും സ്ഥാപനം അന്വേഷിക്കും. അധ്യാപകരുടെ ഗുണനിലവാരം, പ്ലേസ്‌മെന്റ്, വിദ്യാര്‍ഥികളുടെ നിലവാരം, അടിസ്ഥാന സൗകര്യങ്ങള്‍, ബ്രാന്റ് വാല്യൂ തുടങ്ങിയ വിവിധ ഘടകങ്ങള്‍ കണക്കിലെടുത്താണ് ബിസിനസ് സ്‌കൂളുകളുടെ റാങ്കിംഗ് നിര്‍ണയിക്കുക. ഇന്ത്യയില്‍ മാനേജ്‌മെന്റ് പഠനത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്നത് Indian Institute of Management കള്‍ തന്നെയാണ്. ഇവിടങ്ങളില്‍ പ്രവേശനം നേടണമെങ്കില്‍ Common Admission Test (CAT) എന്ന പ്രവേശന പരീക്ഷ പാസ്സാവേണ്ടതുണ്ട്. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡിജിറ്റല്‍ കംപ്യൂട്ടര്‍ ടെസ്റ്റാണ് CAT. ഐ.ഐ.എമ്മുകള്‍ക്ക് പുറമേ 90 സ്ഥാപനങ്ങള്‍ മാനേജ്‌മെന്റ് പഠനത്തിനായി ക്യാറ്റ് സ്‌കോര്‍ പരിഗണിക്കുന്നുണ്ട്. 50 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും ഫൈനല്‍ പരീക്ഷ ഈ വര്‍ഷം എഴുതാനിരിക്കുന്നവര്‍ക്കും ക്യാറ്റിന് അപേക്ഷിക്കാം. www.cat.com
കരസേനയില്‍ B.Tech
+2 സയന്‍സില്‍ 70 ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്ക് ടെക്‌നിക്കല്‍ എന്‍ട്രി സ്‌കീമിലൂടെ സൗജന്യ ബി.ടെക് പഠനത്തിനും തുടര്‍ന്ന് കമീഷന്‍ഡ് ഓഫീസര്‍ പദവിയില്‍ ലഫ്റ്റനന്റായി ജോലി ചെയ്യാനും അവസരം. മുഴുവന്‍ പഠന പരിശീലന ചെലവുകളും കരസേന വഹിക്കും. സൗജന്യ താമസ സൗകര്യവും ഭക്ഷണവും പ്രതിമാസം 21000 രൂപ സ്റ്റൈപ്പന്റും ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അഞ്ചു വര്‍ഷത്തെ മിലിട്ടറി ടെക്‌നിക്കല്‍ പരിശീലനങ്ങള്‍ നേടണം. ഇതിനോടു കൂടെയായിരിക്കും നാലു വര്‍ഷത്തെ എഞ്ചിനീയറിംഗ് പഠനം. അപേക്ഷയുടെ ഷോര്‍ട്ട് ലിസ്റ്റ് തയാറാക്കി 2015 ആഗസ്റ്റ് മുതല്‍ ബംഗളൂരു, ഭോപ്പാല്‍, അഹ്മദാബാദ് എന്നിവിടങ്ങളിലായി എസ്.എസ്.ബി ഇന്റര്‍വ്യൂ നടത്തും. അഞ്ചു ദിവസം നീളുന്ന ഇന്റര്‍വ്യൂവില്‍ സൈക്കോളജിക്കല്‍ ടെസ്റ്റ്, ഗ്രൂപ്പ് ടെസ്റ്റ്, മെഡിക്കല്‍ ടെസ്റ്റ് എന്നിവ ഉണ്ടാകും. അവസാന തീയതി ജൂലൈ 15. www.joinindianarmy.nic.in
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സിവില്‍ സര്‍വീസ് പരിശീലനം
നൂറുല്‍ ഇസ്‌ലാം സിവില്‍ സര്‍വീസ് അക്കാദമി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന സൗജന്യ സിവില്‍ സര്‍വീസ് പരിശീലനത്തിന് എട്ടു മുതല്‍ 12 വരെ ക്ലാസ്സിലെ കുട്ടികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അവധി ദിവസങ്ങളിലായിരിക്കും ക്ലാസ്സുകള്‍. 9744048814/9961721244
LLB
ബിരുദത്തിന് 45 ശതമാനം മാര്‍ക്ക് നേടിയവര്‍ക്ക് തിരുവനന്തപുരത്തെ ലോ അക്കാദമി കോളേജില്‍ മൂന്ന് വര്‍ഷത്തെ നിയമ പഠനത്തിന് അപേക്ഷിക്കാം. www.keralalawacademy.in 04712433166
മലയാളം സര്‍വകലാശാലയില്‍ പി.ജി
തിരൂരിലെ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്ന വിവിധ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഭാഷാ ശാസ്ത്രം, മലയാള സാഹിത്യ പഠനം, മലയാള സാഹിത്യ രചന, സംസ്‌കാര പൈതൃക പഠനം, ജേര്‍ണലിസം, തദ്ദേശ വികസന പഠനം, ഹിസ്റ്ററി, സോഷ്യോളജി, ചലച്ചിത്ര രചന എന്നീ വിഷയങ്ങളിലാണ് പഠനം. അവസാന തീയതി ജൂലൈ 15.
www.malayalamuniversity.edu.in
[email protected] / 9446481000
Comments