Prabodhanm Weekly

Pages

Search

2015 മെയ്‌ 15

നൊസ്റ്റാള്‍ജിയ

നാസര്‍ കാരക്കാട്

നൊസ്റ്റാള്‍ജിയ

പുഴയറുക്കാന്‍ പോയവന്‍
പുര പണിതു
കുന്നിടിക്കാന്‍ പോയവന്‍ കൊട്ടാരം കെട്ടി
വയല്‍ നികത്താന്‍ പോയവന്‍ 
വീടുണ്ടാക്കി
പിന്നെ മൂന്ന് പേരും അവരവര്‍ പണിതതില്‍
പുഴയുടെയും കുന്നിന്റെയും വയലിന്റെയും
ഫോട്ടോ വെച്ചു
അതിനടിയില്‍ എഴുതി വെച്ചു
'നൊസ്റ്റാള്‍ജിയ' 

നാസര്‍ കാരക്കാട്

കരുത്ത്

പുഴ ജന്മത്തില്‍ താണ്ടി തീര്‍ക്കേണ്ട
ദൂരങ്ങള്‍ കിനാവുകണ്ട് 
നമ്മള്‍ തീര്‍ത്ത തടക്കുള്ളില്‍ 
കഷ്ടം പേറി
നിശ്ശബ്ദം പഴിപാടി തീരുകയല്ല ഒരു പുഴയും
തടതകര്‍ത്ത് കിതച്ചെത്തി
അടക്കം ചെയ്ത അവകാശങ്ങള്‍ക്കായാര്‍ത്ത് 
വീണ്ടുമൊരു പുഴയാകുന്ന കാലത്തെ 
കാക്കുന്നുണ്ടത്.
കിനാവാണതിന്റെ കരുത്ത്. 

ഹന്ന സിതാര വാഹിദ്

വെളിച്ചം

വിളക്കുമരം
അതിനു ചുറ്റും
വെളിച്ചും തേവുന്നു.
എന്നിട്ടും
അതിനെ അള്ളിപ്പിടിച്ച്
ഇരുട്ടു ജീവിക്കുന്നു!

അശ്‌റഫ് കാവില്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /19-24
എ.വൈ.ആര്‍