Prabodhanm Weekly

Pages

Search

2015 മെയ്‌ 15

കരിയര്‍

സുലൈമാന്‍ ഊരകം

+2 കാര്‍ക്ക് അധ്യാപകരാകാം

+2 പഠനം കഴിഞ്ഞ് അധ്യാപകനാകാനാണോ താല്‍പര്യം എങ്കില്‍ NCERT-ക്കു കീഴില്‍ മൈസൂരില്‍ പ്രവര്‍ത്തിക്കുന്ന Regional Institute of Education മുന്നോട്ടുവെക്കുന്നത് മികച്ച കോഴ്‌സുകളാണ്. നാലു വര്‍ഷത്തെ പഠനത്തില്‍ ഡിഗ്രി+ ബി.എഡ് അല്ലെങ്കില്‍ ആറു വര്‍ഷത്തെ പഠനത്തില്‍ ഡിഗ്രി + ബി.എഡ്+ പി.ജി നേടാം എന്നതാണ് പ്രത്യേകത. സയന്‍സില്‍ മാത്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജിയും, മാനവിക വിഷയങ്ങളില്‍ ചരിത്രം, രാഷ്ട്ര മീമാംസ, സാമ്പത്തിക ശാസ്ത്രം, ഭൂമിശാസ്ത്രം എന്നിവയും പഠിക്കാം. കൂടെ പ്രാദേശിക ഭാഷയായി മലയാളവും പഠിക്കാന്‍ അവസരമുണ്ട്. പഠനം പൂര്‍ത്തിയായവര്‍ക്ക് മികച്ച സ്ഥാപനങ്ങളില്‍ നിയമനവും സ്ഥാപനം നല്‍കുന്നുണ്ട്. www.riemysore.ac.in/images/latest-newsadis-16-pdf. അവസാന തീയതി മെയ് 11

പോണ്ടിച്ചേരിയില്‍ പി.ജി/പിഎച്ച്ഡി പഠനം

കേന്ദ്ര സര്‍ക്കാര്‍ സര്‍വകലാശാലയായ പോണ്ടിച്ചേരി സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയില്‍ വിവിധ പി.ജി പ്രോഗ്രാമുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വിഷയങ്ങളിലെ MA/MSc/M.Com/MCA/ MBA/ M.Tech/MLIS/ MEd/MPEd/MSW/MPA/LLM എന്നിവയിലേക്കും വിവിധ വിഭാഗങ്ങളിലെ ഗവേഷണ (Mphil/Phd) പ്രോഗ്രാമുകളിലേക്കും അപേക്ഷിക്കാം. കൂടാതെ പ്ലസ്ടുകാര്‍ക്ക് അഞ്ചു വര്‍ഷത്തെ പി.ജിക്കും അപേക്ഷിക്കാം. കേരളത്തില്‍ കണ്ണൂരിലെ മാഹി പരീക്ഷാ കേന്ദ്രമാണ്.  www.pondiuni.edu.in/ 07598728769

ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് Google Science Fair

മിടുക്കരായ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് (വയസ്സ് 13-15) ഓണ്‍ലൈനില്‍ ഗൂഗ്‌ളിന്റെ സയന്‍സ് ഫെയറില്‍ പങ്കെടുക്കാം. Health, Environment, Resource change എന്നീ പ്രോജക്ടുകളുടെ പ്രായോഗിക ലക്ഷ്യം മുന്‍നിര്‍ത്തിയാണ് മത്സരം. അമ്പതിനായിരം ഡോളറാണ് സ്‌കോളര്‍ഷിപ്പ് അവാര്‍ഡ്. അവസാന തീയതി മെയ് 19. www.b4s.in/plus/GSF158

Oxford-ലും Cambridge-ലും സ്‌കോളര്‍ഷിപ്പോടെ പഠനം

ലണ്ടനില്‍ പഠിക്കാന്‍ തല്‍പരരായ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ലോക പ്രശസ്തമായ ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയിലും കാംബ്രിഡ്ജ് യൂനിവേഴ്‌സിറ്റിയിലും സ്‌കോളര്‍ഷിപ്പോടെ പഠിക്കാനായി Oxford and Cambridge Society of India (ocsi) സൗകര്യമൊരുക്കുന്നു. ഡിഗ്രി, പി.ജി, എംഫില്‍, പി.എച്ച്.ഡി, മറ്റു മാനേജ്‌മെന്റ്, സയന്‍സ്, നിയമ ഡിപ്ലോമ കോഴ്‌സുകള്‍ എന്നിവക്കാണ് സ്‌കോളര്‍ഷിപ്പോടെ പഠിക്കാന്‍ അവസരം. www.oxbridgeindia.com/support/scholorship.html

MBBS തമിഴ്‌നാട് അപേക്ഷ 28 വരെ

തമിഴ്‌നാട്ടിലെ ഗവണ്‍മെന്റ്, എയ്ഡഡ്, മെഡിക്കല്‍ കോളേജുകളിലെ MBBS/BDS കോഴ്‌സുകളിലേക്കുള്ള അപേക്ഷ ഫോറം മെയ് 11 മുതല്‍ 28 വരെ തമിഴ്‌നാട്ടിലെ 19 ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകള്‍ വഴി വിതരണം ചെയ്യും. www.tn.health.org, www.tn.gov.in

AFMC-ല്‍ MBBS

സൈന്യത്തിന്റെ നേതൃത്വത്തിലുള്ള ഏഷ്യയിലെ ആദ്യ (1948) മെഡിക്കല്‍ കോളേജായ Armed Force Medical College എം.ബി.ബി.എസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. AIPMTക്കു പുറമെ Test of English, Logic and Reasoning ടെസ്റ്റും എഴുതണം. അവസാന തീയതി മെയ് 18. www.afmc.nic.in, www.afmcdgld.gov.in

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷാ പരിശീലനം

സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയില്‍ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷക്കുള്ള പരിശീലനത്തിന് മെയ് 29 വരെ അപേക്ഷിക്കാം. www.ccek.org. 04712313065, 2311654

സുലൈമാന്‍ ഊരകം / 9446481000

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /19-24
എ.വൈ.ആര്‍