Prabodhanm Weekly

Pages

Search

2014 ഡിസംബര്‍ 12

ഡി.എസ്.സി പ്രൈസ്

ദേശീയം

ഡി.എസ്.സി പ്രൈസ്

ന്ത്യന്‍ എഴുത്തുകാരായ ശംസുര്‍റഹ്മാന്‍ ഫാറൂഖിയും ജുംബാലാഹിരിയും ഡി.എസ്.സി പ്രൈസ് ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടു. ദക്ഷിണേഷ്യന്‍ സാഹിത്യത്തിന് നല്‍കുന്ന അവാര്‍ഡാണിത്. ജുംബ ലാഹിരിയുടെ The Lawland എന്ന നോവല്‍ 2013-ലെ ബുക്കര്‍ പ്രൈസ് ഷോര്‍ട്ട് ലിസ്റ്റിലും ഉള്‍പ്പെട്ടിരുന്നു. മുഗള്‍ സാമ്രാജ്യത്തിന്റെ ഉദയത്തെപ്പറ്റിയുള്ള  The Mirror of Beauty എന്ന നോവലിന്റെ ബലത്തിലാണ് ഫാറൂഖി ഷോര്‍ട്ട് ലിസ്റ്റില്‍ ഇടം പിടിച്ചത്. 50,000 യു.എസ് ഡോളറാണ് അവാര്‍ഡ് തുക. പാകിസ്താനി എഴുത്തുകാരായ ബിലാല്‍ തന്‍വീറും കാമിലാ ശംസിയും ശ്രീലങ്കന്‍ എഴുത്തുകാരനായ റോമെഷ് ഗുണശേഖരയും ഷോര്‍ട്ട് ലിസ്റ്റിലുണ്ട്. ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ വിജയിയെ പ്രഖ്യാപിക്കും.  

ബര്‍ദ്വാന്‍ സ്‌ഫോടനം പിന്നെയും അന്വേഷിക്കുമ്പോള്‍

ഴിഞ്ഞ ഗാന്ധിജയന്തി ദിവസമാണ് ബര്‍ദ്വാന്‍ സ്‌ഫോടനം നടന്നത്. ഒക്‌ടോബര്‍ 9-ന് എന്‍.ഐ.എ കേസ് ഏറ്റെടുക്കുകയും ചെയ്തു. ബംഗ്ലാദേശുമായി ലിങ്കുള്ള ജമാഅത്തുല്‍ മുജാഹിദീനുമായി സ്‌ഫോടനത്തിന് ബന്ധമുണ്ടെന്ന് അങ്ങനെ അവര്‍ എളുപ്പം കണ്ടെത്തി! ഈ സ്‌ഫോടന തിരക്കഥയില്‍ എവിടെയെല്ലാമോ ചില പാകപ്പിഴകളില്ലേ എന്ന് പലരും നിരീക്ഷിച്ചിരുന്നു. ഇതേപ്പറ്റി പുതിയ ലക്കം ഔട്ട്‌ലുക്കില്‍ (ഡിസംബര്‍ 8) ഉത്തരം കിട്ടേണ്ട ഒട്ടേറെ ചോദ്യങ്ങള്‍ ചോദിക്കുന്നു അജിത് സാഹി.

* സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു എന്ന് പറയുന്ന കരീം ശൈഖിന്റെ മൃതശരീരം ഉപ്പ ജംഷിദ് ശൈഖ് തിരിച്ചറിഞ്ഞു എന്നായിരുന്നു എന്‍.ഐ.എ പറഞ്ഞത്. എന്നാല്‍ ഇക്കാര്യം ജംഷിദ് ശൈഖ് നിഷേധിക്കുന്നു. എന്തുകൊണ്ട് എന്‍.ഐ.എ ഒരു ഡി.എന്‍.എ ടെസ്റ്റിന് മുതിര്‍ന്നില്ല?

* കൊല്ലപ്പെട്ട മറ്റൊരാളാണ് ഷക്കീല്‍ അഹ്മദ്. സ്‌ഫോടനം നടന്ന കെട്ടിടം വാടകക്കെടുത്ത ആള്‍. കെട്ടിട ഉടമ മുഹമ്മദ് ഹസന്‍ ചൗധരിയെ ഷക്കീലിന്റെ ബോഡി തിരിച്ചറിയാന്‍ എന്തുകൊണ്ട് എന്‍.ഐ.എ വിളിച്ചില്ല?

* സ്‌ഫോടനം നടന്ന കെട്ടിടത്തില്‍ ഉണ്ടായിരുന്ന മൂന്നാമത്തെ ആളാണ് ഇപ്പോള്‍ എന്‍.ഐ.എ കസ്റ്റഡിയിലുള്ള അബ്ദുല്‍ ഹകീം. ഇയാളെയും തിരിച്ചറിയാന്‍ ചൗധരിയെ വിളിക്കാത്തതെന്ത്? ഹകീമിന്റെ ഉപ്പ ഷാഹ് ജമാലിനെയും എന്‍.ഐ.എ വിളിച്ചിട്ടില്ല.

* ബോംബ് നിര്‍മാണത്തിനുള്ള കെമിക്കല്‍സ് എത്തിച്ചുവെന്ന് പറയുന്ന അംജദ് ശൈഖ് ഇല്യാസ് കാജോല്‍ ഒരു മാര്‍ക്‌സിസ്റ്റ് ചായ്‌വുള്ള ആളാണെന്ന് പറയുന്നു ഉപ്പ ഷുക്കൂര്‍ ശൈഖ്. കോളേജ് കാലത്ത് എസ്.എഫ്.ഐ ആക്ടിവിസ്റ്റായിരുന്നത്രെ കാജോല്‍.

* സ്‌ഫോടനം നടന്നതിന് തൊട്ടടുത്ത് താമസിക്കുന്നയാളാണ് പര്‍വേസ്  ഖാന്‍. പോലീസിനൊപ്പം ആദ്യം അവിടെ കടന്നതും പര്‍വേസ് ആണ്. പരിക്കേറ്റ ആളെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകും വഴി അയാള്‍ അയാളുടെ പേര് സ്വപാന്‍ മണ്ഡല്‍ എന്നോ സുബ്ഹാന്‍ മണ്ഡല്‍ എന്നോ ആണ് പറഞ്ഞതെന്ന് പറയുന്നു പര്‍വേസ്. എന്നാല്‍ ആ മൊഴി അവഗണിക്കുകയായിരുന്നു എന്‍.ഐ.എ.

ഇനിയും വ്യക്തമാകേണ്ട ഒരുപാട് കാര്യങ്ങളിലേക്ക് അജിത് സാഹിയുടെ എക്‌സ്‌ക്ലൂസീവ് കവര്‍‌സ്റ്റോറി വെളിച്ചം വീശുന്നു. റോ (RAW) ആസൂത്രണം ചെയ്തതാണ് ബര്‍ദ്വാന്‍ സ്‌ഫോടനം എന്നാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറയുന്നത്. 

ബി.ജെ.പിയുടെ കാലത്തെ 
ന്യൂനപക്ഷ ക്ഷേമം

ഭോപാല്‍ ജില്ലയിലെ പാണ്ഡകാലന്‍ ഗ്രാമത്തെയാണ് ന്യൂനപക്ഷ ക്ഷേമകാര്യ മന്ത്രി നജ്മ ഹിബത്തുല്ല 'പ്രധാന്‍മന്ത്രിസന്‍സദ് ആദര്‍ശ് ഗ്രാം യോജ്‌ന' പദ്ധതിക്കായി തെരഞ്ഞെടുത്തത്. ഇവിടെ നിന്ന് ഇരുപത്തിമൂന്ന് കിലോമീറ്റര്‍ മാത്രം അകലമുള്ള കോലുഖേദി ഗ്രാമം എങ്ങനെ അവസാന നിമിഷം തഴയപ്പെട്ടു എന്നതിനെപ്പറ്റി കോലുഖേദി ഗ്രാമത്തിലെ നജ്മ ഹിബത്തുല്ലയുടെ അനന്തരവന്‍ കൂടിയായ മുഹമ്മദ് റഈസ് പറയുന്നതിങ്ങനെ: ''നജ്മ അപ്പായുടെ ഓഫീസില്‍ നിന്ന് ഏതാനും പേര്‍ മാസങ്ങള്‍ക്ക് മുമ്പ് ഇവിടം സന്ദര്‍ശിച്ചിരുന്നു. ഇവിടത്തെ സഞ്ചാരയോഗ്യമല്ലാത്ത റോഡുകളും എല്ലാ വീടുകള്‍ക്ക് മുമ്പിലും ഒഴുകാന്‍ സംവിധാനങ്ങളില്ലാതെ കെട്ടിക്കിടക്കുന്ന മലിന ജലവുമെല്ലാം അവര്‍ കണ്ടു. നാടിന്റെ ശോചനീയാവസ്ഥ കണ്ട് 'ഗ്രാമ നവീകരണം'വാഗ്ദാനം ചെയ്താണവര്‍ മടങ്ങിയത്. എന്നാല്‍ പ്രാദേശിക ബി.ജെ.പി എം.എല്‍.എ ആയ രാമേശ്വര്‍ ശര്‍മ പ്രധാനമന്ത്രിയുടെ ഓഫീസ് മുഖേന ഇടപെട്ട് എല്ലാം അട്ടിമറിക്കുകയായിരുന്നു. മൂന്ന് മുസ്‌ലിം വീടുകള്‍ മാത്രമാണ് പാണ്ഡകാലന്‍ ഗ്രാമത്തിലുള്ളത്. കോലുഖേദിയില്‍ 35 ശതമാനം മുസ്‌ലിംകളുണ്ട്.''

നാല് പ്രൈമറി സ്‌കൂളുകളും ഒരു ഹൈസ്‌കൂളും ഹോസ്പിറ്റലുമൊക്കെയുള്ള പാണ്ഡകാലന്‍ ഗ്രാമത്തേക്കാള്‍ വളരെ താഴെയാണ് നല്ല റോഡുകളും ഡ്രയിനേജ് സംവിധാനങ്ങളുമൊന്നുമില്ലാത്ത കോലുഖേദി. ഒരൊറ്റ പ്രൈമറി സ്‌കൂള്‍ മാത്രമാണ് ഗ്രാമത്തിലുള്ളത്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /64-71
എ.വൈ.ആര്‍