Prabodhanm Weekly

Pages

Search

2011 ആഗസ്റ്റ് 20

തിരുമൊഴികളിലെ റമദാന്‍ നിലാവ്

പുസ്തക പരിചയം

ലളിത മധുരമായ ഭാഷയിലും ശൈലിയിലും വിശുദ്ധ റമദാനിന്റെ ചൈതന്യം വിവരിക്കുന്ന കൃതിയാണ് ജഅ്ഫര്‍ എളമ്പിലാക്കോടിന്റെ തിരുമൊഴികളിലെ റമദാന്‍ നിലാവ്. പേര് സൂചിപ്പിക്കുന്നതുപോലെ, പ്രവാചക വചനങ്ങളിലെ റമദാന്‍ പാഠങ്ങളാണ് 32 അധ്യായങ്ങളിലായി ക്രോഡീകരിച്ചിട്ടുള്ളത്. റമദാനിന്റെ ആരംഭം മുതല്‍ അവസാനം വരെയുള്ള അനുഷ്ഠാനകര്‍മങ്ങളെക്കുറിച്ച് നബി(സ) നടത്തിയ സംസ്കരണ പാഠങ്ങള്‍ക്കും ഊന്നല്‍ നല്‍കി അവതരിപ്പിച്ചിരിക്കുന്നു. നോമ്പ്, ഖുര്‍ആന്‍ പാരായണം, തറാവീഹ്, ഇഅ്തികാഫ്, ഇഫ്ത്വാര്‍, ലൈലത്തുല്‍ ഖദ്ര്‍ തുടങ്ങിയ വിഷയങ്ങള്‍ സാധാരണ വായനക്കാര്‍ക്ക് എളുപ്പം ഗ്രഹിക്കാവുന്നവിധം ലളിതമായി വിവരിക്കുന്നു എന്നതാണ് കൃതിയുടെ സവിശേഷത. ഗഹനമായ ചിന്തയും ആഴമുള്ള വര്‍ത്തമാനവുമൊന്നുമില്ലാത്ത ഈ കൃതി ഈ രംഗത്തെ ശൂന്യതക്ക് ചെറിയൊരു പരിഹാരം തന്നെ.

വചനം ബുക്സ്, കോഴിക്കോട്
ഫോണ്‍: 0495 2722424
പേജ്: 175 വില: 100

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം