Prabodhanm Weekly

Pages

Search

2013 സെപ്റ്റംബര്‍ 13

അടിമത്തത്തിന്റെ നിലവാരത്തകര്‍ച്ച

ഇഹ്‌സാന്‍

ഴിഞ്ഞ കുറെക്കാലമായി ഇന്ത്യയുടെ വിദേശനയം സഞ്ചരിച്ചു കൊണ്ടിരിക്കുന്നത് അന്ധമായ അമേരിക്കന്‍ അടിമത്തത്തിന്റെ വഴിയിലൂടെയാണെന്നും രാജ്യത്തെ അടിസ്ഥാനപരമായി ബാധിക്കുന്ന വിഷയങ്ങളില്‍ പോലും സ്വന്തം താല്‍പര്യത്തേക്കാളേറെ അമേരിക്കന്‍ താല്‍പര്യമാണ് സംരക്ഷിക്കപ്പെടുന്നതെന്നും പകല്‍പോലെ വ്യക്തമായി വരികയാണ്. ആഗോളതലത്തില്‍ അമേരിക്കന്‍ ഡോളറിന്റെ മൂല്യം ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് വൈറ്റ് ഹൗസ് ചുട്ടെടുക്കുന്ന യുദ്ധങ്ങളിലും ഉപരോധങ്ങളിലും നിര്‍ബന്ധിത സഖ്യകക്ഷിയായി മാറി സ്വന്തം നാട്ടിന്റെ സാമ്പത്തിക സുസ്ഥിതി പണയം വെക്കുന്ന ഭരണാധികാരികളാണ് നമ്മുടേത്. നാടു ഭരിക്കുന്നവരും അവരെ എതിര്‍ക്കുന്ന ്രപതിപക്ഷവും അടിസ്ഥാനപരമായ ഈ വിധേയത്വത്തിന്റെ കാര്യത്തില്‍ ഞാനാണോ നീയാണോ കേമന്‍ എന്ന മട്ടിലാണ് മത്സരിക്കുന്നത്. സാമ്പത്തികമായി രാജ്യം നിലംപൊത്തുമ്പോഴും പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നു കാണാതായ 2ജി ഫയലാണ് ബി.ജെ.പിയുടെ വിഷയം. പാര്‍ലമെന്റ് നിരന്തരമായി സ്തംഭിപ്പിച്ച് തങ്ങള്‍ അഴിമതി വിരുദ്ധന്മാരാണെന്ന് സ്ഥാപിച്ചെടുക്കാന്‍ എന്‍.ഡി.എ ഉത്സാഹിക്കുമ്പോള്‍ അടിമത്തത്തിന്റെ അന്താരാഷ്്രട തിട്ടൂരങ്ങളെ പാര്‍ലമെന്റില്‍ ചര്‍ച്ചക്കെടുക്കാതെ യു.പി.എയും രക്ഷപ്പെടുന്നു. മോഡിക്ക് അമേരിക്കന്‍ വിസ തരപ്പെടുവോളം കോണ്‍ഗ്രസിന്റെ അമേരിക്കന്‍ അനുകൂല സാമ്പത്തിക വൈദേശിക നയങ്ങളില്‍ ഒന്നിനെ പോലും ബി.ജെ.പിയും കൂട്ടരും പാര്‍ലമെന്റില്‍ എതിര്‍ക്കാന്‍ പോകുന്നില്ല. ഇരുവരുടെയും ഈ ഒളിച്ചുകളി ഇന്ത്യ എന്ന രാജ്യത്തിന്റെ നട്ടെല്ലൊടിക്കുമ്പോള്‍ മന്‍മോഹന്‍ പോയി മോഡി വന്നാല്‍ മാത്രം മതിയെന്ന 'ചുക്കുെവള്ള' ചികിത്സയുമായി വിഷയത്തെ സമീപിക്കുന്ന മാധ്യമങ്ങളും രാജ്യത്തെ ഒറ്റുകൊടുക്കുന്നതില്‍ തങ്ങളാലായ പങ്ക് 'സ്തുത്യര്‍ഹമായി' നിര്‍വഹിക്കുന്നു.
ചില്ലറ വില്‍പ്പന ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇടക്കാലത്ത് വിദേശ നിക്ഷേപത്തിന് ഇന്ത്യ അനുവാദം നല്‍കിയപ്പോള്‍ രാജ്യത്തിന്റെ സാമ്പത്തിക മേഖലയില്‍ ഈ പരിഷ്‌കരണങ്ങള്‍ നിര്‍ണായകമായ മാറ്റം കൊണ്ടുവരുമെന്നാണ് പ്രധാനമന്ത്രി പാര്‍ലമെന്റിനെ അറിയിച്ചത്. പക്ഷേ പിടിപ്പുകേടും അഴിമതിയും മുഖമു്രദയായ യു.പി.എ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തന ശൈലി മൂലം എടുത്തു പറയാവുന്ന ഒറ്റ വിദേശകമ്പനി പോലും പുതിയ നയങ്ങളില്‍ വിശ്വസിച്ച് ഇന്ത്യയിലേക്ക് പുറപ്പെട്ടിട്ടില്ല.  അബൂദബിയിലെ ഇത്തിഹാദിനെയും ഖത്തറിലെ ക്യൂടെല്ലിനെയും പോലെ കോടികളുടെ നിക്ഷേപവുമായി വന്ന ചില കമ്പനികള്‍ ഉദ്യോഗസ്ഥ മേഖലയിലെ ദുഷിച്ച നിലപാടുകള്‍ മൂലം ഏതു സമയത്തും മടങ്ങിപ്പോകാന്‍ തയാറായാണ് നില്‍ക്കുന്നത്. അമേരിക്കന്‍ കമ്പനികളോടുള്ള ഔദാര്യമല്ല എല്ലാ വിദേശ കമ്പനികളോടും ഇന്ത്യക്കുള്ളതെന്ന് പകല്‍ പോലെ വ്യക്തം. വിദേശനിക്ഷേപ മേഖലയില്‍ എല്ലാ നിയന്ത്രണവും കെട്ടഴിച്ചുവിട്ട 2013-ലെ ഇന്ത്യ അതിനു മുമ്പുള്ള ഇന്ത്യയേക്കാള്‍ പലമടങ്ങ് ദുര്‍ബലമായതാണ് ചിത്രം. ആഗോളതലത്തില്‍ സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ 2008-2009-ല്‍ മുംബൈ ആക്രമണം പോലുള്ള അന്താരാഷ്ട്ര ഗൂഢാലോചനകളെ പോലും അതിജയിച്ച് പിടിച്ചുനിന്ന രാജ്യം ഇപ്പോള്‍ കനത്ത സാമ്പത്തിക മാന്ദ്യത്തിലേക്കാണ് അതിശീഘ്രം കൂപ്പുകുത്തുന്നത്. രൂപക്ക് 2007ല്‍ ഉണ്ടായിരുന്ന മൂല്യം ഇടിഞ്ഞ് അതിന്റെ നേര്‍പകുതിയായി മാറുന്നിടത്തേക്ക് കാര്യങ്ങള്‍ അധഃപതിച്ചു. 47 രൂപയായിരുന്നു അന്ന് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യമെങ്കില്‍ ഇപ്പോഴത് 70 രൂപയോളം കൂപ്പുകുത്തി. 2013-2014 കാലയളവില്‍ 5 ലക്ഷം പേര്‍ക്കെങ്കിലും ഇന്ത്യയിലെ സ്വകാര്യ മേഖലയില്‍ തൊഴില്‍ നഷ്ടപ്പെടുമെന്നാണ് കണക്കുകള്‍ പറയുന്നത്. വാഹന നിര്‍മാതാക്കള്‍, എഞ്ചിനീയറിംഗ്, ഇന്‍്രഫാസ്്രടക്ചര്‍, ബാങ്കിംഗ്, മീഡിയ മുതലായ മേഖലകളിലൊക്കെ ആയിരക്കണക്കിന് യുവാക്കള്‍ക്കാണ് നിത്യേനയെന്നോണം തൊഴില്‍ നഷ്ടപ്പെടുന്നത്. ഈ ദുരന്തങ്ങള്‍ക്കിടയിലും ആര്‍.ബി.ഐയുടെ തലപ്പത്ത് രഘുറാം രാജനെ പോലുള്ള ഐ.എം.എഫിന്റെ മുന്‍ ചീഫ് എക്കണോമിസ്റ്റിനെയാണ് ഇന്ത്യ കുടിയിരുത്തിയത് എന്നത് നാം എന്തുമാത്രം അടിമകളാണ് എന്നതിന്റെ ഞെട്ടിക്കുന്ന ഉദാഹരണമായി മാറുന്നു.
സിറിയയില്‍ ഇ്രസായേലും അമേരിക്കയും ബോംബു വര്‍ഷിക്കുമെന്ന ഒരു ചെറിയ കിംവദന്തി പോലും തകര്‍ക്കുന്ന സാമ്പത്തിക വ്യവസ്ഥയായി നമ്മുടെ രൂപ മാറിക്കഴിഞ്ഞു. ഇസ്രയേലിന്റെ മിസൈല്‍ ദമസ്‌കസിലേക്കു വീണുവെന്ന വാര്‍ത്ത പുറത്തുവന്ന ഒറ്റ മണിക്കുറില്‍ മാത്രം 631-ഓളം പോയന്റാണ് സെന്‍െസക്‌സില്‍ ഇടിഞ്ഞത്. രൂപയുടെ മൂല്യം ഡോളറിനെതിരെ 68.80 വരെയായി താഴ്ന്നു. വിദേശവ്യാപാര നയങ്ങളാണ് ഈ ദുരവസ്ഥയുടെ കാരണമെന്ന് ആരും മിണ്ടുന്നില്ല. ഇറാനുമായുള്ള എണ്ണ വ്യാപാരം അവസാനിപ്പിച്ചതിനുള്ള വിലയാണ് ഇന്ന് രൂപ കൊടുക്കേണ്ടി വരുന്നതെന്ന് പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലി പറയാതെ പറയുന്നുണ്ട്. ഇറാനില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി പുനഃസ്ഥാപിച്ചാല്‍ ഇന്ത്യക്ക് 58,000 കോടി രൂപയുടെ വിദേശനാണ്യം ലാഭിക്കാനാവുമെന്ന അദ്ദേഹത്തിന്റെ എഴുത്തില്‍ വിദേശനയത്തെ കുറിച്ച ഞെട്ടിക്കുന്ന ചില സന്ദേശങ്ങള്‍ അടങ്ങിയിരുന്നു. ്രപതിപക്ഷത്തെ ്രപബലകക്ഷികളോ രാജ്യത്തെ ്രപമുഖ മാധ്യമങ്ങളോ ഈ വിഷയം ഏറ്റുപിടിച്ചില്ല. അടിമകളാവാതെ ജീവിക്കാനാവില്ലെന്ന് സ്വന്തത്തെ ബോധ്യപ്പെടുത്തുകയാണ് ഇനി ഇന്ത്യക്കാരന് നന്ന്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/16-21
എ.വൈ.ആര്‍