Prabodhanm Weekly

Pages

Search

2013 ജനുവരി 05

കെ.കെ അബ്ദുല്‍ ഖാദര്‍

കെ.കെ അബ്ദുല്‍ ഖാദര്‍
കേരളത്തിലെ ഏറെക്കുറെ എല്ലാ ജമാഅത്തു സ്ഥാപനങ്ങളുടെയും, പലിശരഹിത നിധികളുടെയും കണക്കുകളില്‍ ചുവന്നമഷി കൊണ്ട് അബ്ദുല്‍ ഖാദര്‍ സാഹിബിന്റെ കൈയൊപ്പും ഫോണ്‍ നമ്പറും ഉണ്ടാകും. ജമാഅത്തിന്റെ കീഴിലുള്ള ഇന്റേണല്‍ ഓഡിറ്റ് ബ്യൂറോ അംഗമായിരുന്നു അദ്ദേഹം. ആകസ്മികമായ മരണമായിരുന്നു അദ്ദേഹത്തിന്റേത്. രാത്രി 8 മണിക്ക് എനിക്ക് ഫോണ്‍ വന്നു. "ആശുപത്രിയിലാണ്. നെഞ്ചുവേദന. അഡ്മിറ്റ് ചെയ്യണമെന്ന് പറയുന്നു. പിന്നെ വിളിക്കാം.'' രാത്രി 9 മണിക്കു വീണ്ടും വിളി വന്നു. എന്‍.എ മുഹമ്മദാണ് വിളിച്ചത്. ഖാദര്‍ സാഹിബ് മരിച്ചു.
തൃശൂരിലെ പ്രസ്ഥാന പ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നു അദ്ദേഹം. ശാരീരികാദ്ധ്വാനത്തിലായിരുന്നു താല്‍പര്യം. 63 വയസായിട്ടും ഒരു യുവാവിന്റെ ചുറുചുറുക്കായിരുന്നു. ജോലിയാവശ്യാര്‍ഥം കേരളമൊട്ടാകെ സഞ്ചരിച്ചു. അതിരാവിലെ യാത്ര പുറപ്പെടും. യാത്രയില്‍ പുസ്തക പാരായണമാണ് ഹോബി. കോഴിക്കോട് നിന്നുള്ള അവസാന മടക്കയാത്രയില്‍ കൂടെയുണ്ടായിരുന്ന ഹമീദ് മനക്കൊടിക്ക് നല്‍കിയ പുസ്തകം 'മരണാനന്തര ജീവിതം' ആയിരുന്നു.
സ്ഥാപനങ്ങളുടെ കണക്കു പരിശോധനയില്‍ വളരെ സൂക്ഷ്മതയും കണിശതയും പുലര്‍ത്തിയിരുന്നു. ആ മേഖലയിലെ വലിയ നഷ്ടമാണ് ഖാദര്‍ സാഹിബിന്റെ വിയോഗം. ഭാര്യ മറിയം എന്ന ബേബി. മക്കള്‍ ഷാനിബ, ഷഹീന്‍, ഷഫ്ന.
പി.കെ റഹീം


കരുവാടന്‍ മുഹമ്മദ്
ജീവിത വിശുദ്ധിയുടെ ആള്‍രൂപവും, വിനയത്തിന്റെയും സ്നേഹത്തിന്റേയും സൌമ്യതയുടേയും പ്രതീകവുമായ കരുവാടന്‍ മുഹമ്മദ് എന്ന നാണ്യാക്ക അല്ലാഹുവിങ്കലേക്ക് യാത്രയായി. വണ്ടൂര്‍ ഏരിയയില്‍ ചെറുകോട് കാര്‍ക്കൂന്‍ ഹല്‍ഖയിലെ അംഗമായിരുന്നു. നല്ലൊരു കര്‍ഷകനായിരുന്നു അദ്ദേഹം. ഇനി പഠിക്കാനൊന്നും വയ്യ എന്ന് കരുതുന്നവര്‍ക്കുള്ള മറുപടിയായിരുന്നു അദ്ദേഹത്തിന്റെ വായനയും പഠനവും. സുഹൃദ് ബന്ധങ്ങളത്രയും സജീവമായി കാത്ത് സൂക്ഷിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു എന്നതിന് തെളിവാണ് അദ്ദേഹത്തിന്റെ ജനാസ നമസ്കാരത്തിലെ പങ്കാളിത്തം.
എന്‍. മെഹബൂബ്



ടി.പി ഉസ്മാന്‍
ജമാഅത്തെ ഇസ്ലാമി അലനല്ലൂര്‍ ഏരിയയിലെ മലയോര പ്രദേശമായ ഉപ്പുക്കുളം കാര്‍ക്കൂന്‍ ഹല്‍ഖയുടെ ദീര്‍ഘകാല നാസിം ആയിരുന്നു ടി.പി ഉസ്മാന്‍ സാഹിബ്. മസ്ജിദ് ഉമറുല്‍ ഫാറൂഖിന്റെ പ്രസിഡന്റ്, എടത്തനാട്ടുകര ജംഇയത്തുല്‍ ഇസ്ലാഹ് ട്രസ്റ്, എടത്തനാട്ടുകര ഓര്‍ഫനേജ് കമ്മിറ്റി, പിലാചോല മസ്ജിദ് മനാറുല്‍ ഹുദാ കമ്മിറ്റി എന്നിവയില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രദേശത്തെ പ്രബലമായ ഒരു കുടുംബത്തില്‍നിന്ന് പ്രസ്ഥാന മാര്‍ഗത്തിലേക്ക് ആദ്യകാലത്ത് തന്നെ കടന്നുവന്ന വ്യക്തിയാണ്. കാളമഠം, പിലാചോല എന്നിവിടങ്ങളിലെ പള്ളികളുടെ നിര്‍മാണത്തില്‍ സാമ്പത്തികവും നേതൃത്വപരവുമായ പങ്കുവഹിച്ചു. ഇബാദത്തുകളില്‍ അങ്ങേയറ്റം ജാഗ്രത പാലിച്ചു. ട്രസ്റിന്റെ കീഴില്‍ പണിതുകൊണ്ടിരിക്കുന്ന ഇസ്ലാമിക് സെന്റര്‍ പൂര്‍ത്തീകരിച്ചു കാണാന്‍ അതിയായ ആഗ്രഹമുണ്ടായിരുന്നു. ട്രസ്റിലേക്ക് അദ്ദേഹം വഖ്ഫ് ചെയ്ത സ്ഥലം രജിസ്റര്‍ ചെയ്യുന്ന കാര്യത്തെക്കുറിച്ച് ട്രസ്റ് ചെയര്‍മാനുമായി മരിക്കുന്നതിന് രണ്ടാഴ്ച മുമ്പ് സംസാരിച്ച് തീരുമാനിച്ചതായിരുന്നു. മക്കള്‍ പ്രസ്ഥാന മാര്‍ഗത്തിലെ സഹകാരികളാണ്. ഭാര്യ ആഇശ. മക്കള്‍: ത്വല്‍ഹത്ത്, ഫക്രുദ്ദീന്‍, ഷറഫുന്നിസ, റംല, സൌദ.
ടി. അബ്ദുല്‍ റഷീദ് മാസ്റര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖര്ആന് ബോധനം