എം.പി കൊച്ചു മുഹമ്മദു സാര്‍
നാല് പതിറ്റാണ്ടു കാലം ഇസ്‌ലാമിക പ്രസ്ഥാനത്തിനു വേണ്ടി സജീവമായി പ്രവര്‍ത്തിച്ച ഉന്നത വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു എം.പി കൊച്ചുമുഹമ്മദുസാര്‍(67). വളരെ ചെറുപ്പത്തില്‍ സ്വദേശമായ വടുതലയില്‍ നിന്ന് കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ഏരിയയിലെ കങ്ങഴ എന്ന ഗ്രാമത്തില്‍ എത്തുകയും പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു.
അന്ധവിശ്വാസങ്ങളിലും 'ബിദ്അത്തു'കളിലും ആണ്ടിരുന്ന ഒരു പ്രദേശത്തെ നിരന്തരമായ പ്രവര്‍ത്തനം കൊണ്ട് യഥാര്‍ഥ പരിഷ്‌കരണത്തിലേക്ക് കൊണ്ടുവരാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പരേതനായ എം.എ മുഹ്‌യിദ്ദീന്‍ മൗലവി(ആലുവ)യോടൊപ്പം മഹല്ലിലും പരിസര പ്രദേശത്തും പ്രവര്‍ത്തിക്കുകയും ഇസ്‌ലാമിക പ്രസ്ഥാനത്തിന് അടിത്തറയിടുകയും ചെയ്തു.
മുപ്പതില്‍പരം വര്‍ഷം കങ്ങഴ മുസ്‌ലിം ഹയര്‍ സെക്കന്ററി സ്‌കൂളിലെ അറബി അധ്യാപകനായിരുന്നു. യുവാക്കളെയും മറ്റു ഇസ്‌ലാമിക പ്രവര്‍ത്തകരെയും സംഘടിപ്പിച്ച് ഇസ്‌ലാമിക് കള്‍ച്ചറല്‍ അസോസിയേഷന്‍ (ഐ.സി.എ) എന്ന സാംസ്‌കാരിക സംഘടന ഉണ്ടാക്കുന്നതില്‍ നേതൃത്വപരമായ പങ്കു വഹിച്ചു. സമീപത്തുള്ള മുണ്ടത്താനം മുസ്‌ലിം ജമാഅത്തു പള്ളിയിലെ ഇമാമായിരുന്നു. മരിക്കുമ്പോള്‍ ഹല്‍ഖാ നാസിമായിരുന്നു. ഭാര്യ നഫീസാബീവി (റിട്ട: ടീച്ചര്‍). മക്കള്‍: എ.കെ അനീസ്, എ.കെ ഫവാസ്, എ.കെ ഫാസില്‍.
എന്‍.കെ കുഞ്ഞിപ്പ മാസ്റ്റര്‍
ജമാഅത്തെ ഇസ്‌ലാമി പടിഞ്ഞാറ്റംമുറി (മലപ്പുറം) ഘടകത്തിലെ പ്രവര്‍ത്തകനായിരുന്നു എന്‍.കെ മുഹമ്മദ് എന്ന കുഞ്ഞിപ്പ മാസ്റ്റര്‍. പടിഞ്ഞാറ്റുംമുറി ഘടകം സജീവ പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ മരണം വരെ പല ചുമതലകളും വഹിച്ച് പോന്ന അദ്ദേഹം പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന രണ്ട് ട്രസ്റ്റുകളിലും അംഗമായിരുന്നു. പ്രായഭേദമന്യേ എല്ലാവരോടും ഉറ്റ സൗഹൃദം പുലര്‍ത്തി. പലിശരഹിതനിധി കാര്യക്ഷമമാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചു.
ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ഏരിയ പ്രസിഡന്റ് എന്‍.കെ അബ്ദുല്‍ അസീസ് അടക്കം സന്താനങ്ങളും ഭാര്യയും സജീവ പ്രസ്ഥാന പ്രവര്‍ത്തകരാണ്.
വി.കെ അബ്ദുസ്സലാം
കെ.പി മുഹമ്മദ് കുട്ടി
താനൂര്‍ കോര്‍മന്‍ കടപ്പുറം ഹല്‍ഖ നാസിം കെ.പി. മുഹമ്മദ് കുട്ടി അല്ലാഹുവിങ്കലേക്ക് യാത്രയായി. ബന്ധം മുറിച്ചവരോട് അങ്ങോട്ട് ബന്ധം ചേര്‍ത്തു, ദീന്‍ ഗുണകാംക്ഷയാണെന്ന് മനസ്സാ വാചാ കര്‍മണാ തെളിയിച്ച ആദര്‍ശ വ്യക്തിയായിരുന്നു അദ്ദേഹം. തീരുമാനങ്ങളില്‍ മനോദാര്‍ഢ്യം, നന്മയില്‍ വിട്ടുവീഴ്ച, അനീതികളോട് കടുത്ത വിരോധം എന്നിവ അദ്ദേഹത്തിന്റെ സ്വഭാവ വിശേഷങ്ങളായിരുന്നു.
രോഗം ശരീരത്തില്‍ അവശത തീര്‍ത്തപ്പോഴും പ്രാസ്ഥാനിക പ്രവര്‍ത്തനങ്ങളും ആരാധനാ കാര്യങ്ങളും മുടങ്ങാതിരിക്കാന്‍ അതീവ ശുഷ്‌കാന്തി പുലര്‍ത്തി. ഭാര്യയും രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമുണ്ട്.
വി.കെ സൈദലവി
Comments