Prabodhanm Weekly

Pages

Search

2012 ഡിസംബര്‍ 1

സുഡാനില്‍ 'ഇസ്‌ലാമിക പ്രസ്ഥാന'ങ്ങളുടെ ഏകീകരണ ശ്രമം

മൂസക്കുട്ടി വെട്ടിക്കാട്ടിരി

സുഡാനിലെ ഇസ്‌ലാമിക പ്രസ്ഥാനം അതിന്റെ എട്ടാം വാര്‍ഷിക സമ്മേളനം തലസ്ഥാനമായ ഖുര്‍ത്തൂമില്‍ ചേര്‍ന്നത് 'ഇസ്‌ലാമിക പ്രസ്ഥാന'ങ്ങളുടെ ഏകീകരണം ലക്ഷ്യം വെച്ചുകൂടിയായിരുന്നു. മൂന്നു ദിവസങ്ങളിലായി നടന്ന സമ്മേളനത്തില്‍ 4000 അംഗങ്ങള്‍ പങ്കെടുത്തു. വിവിധ ലോകരാജ്യങ്ങളിലെ ഇസ്‌ലാമിക പ്രസ്ഥാന നായകരും സംബന്ധിച്ചിരുന്നു. ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ സമ്മേളനം ചര്‍ച്ച ചെയ്തു.ഗസ്സയിലെ ഇസ്രയേല്‍ നരമേധം, ബംഗ്ലാദേശ്, മ്യാന്‍മര്‍ തുടങ്ങിയ രാജ്യങ്ങളിലെ പൗരാവകാശ ലംഘനങ്ങള്‍ തുടങ്ങിയവയും ചര്‍ച്ചക്ക് വിധേയമായി.
ലോക ഭൂപടത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് മുഖ്യ സ്ഥാനം ലഭിച്ചുവരുന്നത് പ്രത്യാശ നല്‍കുന്നതാണെന്നും ലോകത്ത് സാമൂഹിക നീതിയും പൗര സ്വാതന്ത്ര്യവും, ശാന്തിയിലും സമാധാനത്തിലും അധിഷ്ഠിതമായ സാമൂഹിക ക്രമവും പുലരുന്നതിന് ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ സാന്നിധ്യം കാരണമാകുമെന്നും വിവിധ രാജ്യങ്ങളിലെ പ്രസ്ഥാന നേതാക്കള്‍ അഭിപ്രായപ്പെട്ടു. ഇസ്‌ലാമിക പ്രസ്ഥാനങ്ങളുമായി സഹകരിച്ച് മുസ്‌ലിം ഉമ്മത്തിനെ കെട്ടിപ്പടുക്കുന്നതിന് സഹായകമായ നിലപാടുകള്‍ സ്വീകരിക്കുമെന്ന് ജനറല്‍ സെക്രട്ടറി അലി ഉഥ്മാന്‍ മുഹമ്മദ് ത്വാഹ വ്യക്തമാക്കി. ഇസ്‌ലാമിന് അപരിചിതമായ തീവ്രവാദം ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കുന്നതിനെ സമ്മേളനം നിശിതമായി വിമര്‍ശിച്ചു.
എന്നാല്‍, സുഡാനിലെ മുസ്‌ലിം ബ്രദര്‍ഹുഡ് മുന്‍ നേതാവും പ്രസിദ്ധ പണ്ഡിതനും ചിന്തകനുമായ ഡോ. ഹസന്‍ അല്‍തുറാബി സമ്മേളനത്തില്‍നിന്ന് വിട്ടുനിന്നത് ശ്രദ്ധേയമായി. സുഡാന്‍ ഭരണാധികാരി ജനറല്‍ ഉമറുല്‍ ബഷീറുമായി ഇടഞ്ഞുനില്‍ക്കുന്ന തുറാബി സമ്മേളനത്തെ വിമര്‍ശിച്ചുകൊണ്ട് സമ്മേളനത്തിനെത്തിയ ലോകനേതാക്കള്‍ക്ക് കത്ത് നല്‍കിയതായി സുഡാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇറാഖില്‍ അവകാശം നിഷേധിക്കപ്പെട്ട് ലക്ഷക്കണക്കിനു കുട്ടികള്‍ 
അമേരിക്കയുടെ സൃഷ്ടിയായ 'ജനാധിപത്യ' ഇറാഖില്‍ 50 ലക്ഷത്തോളം കുട്ടികള്‍ അവകാശം നിഷേധിക്കപ്പെട്ട് കഴിയുന്നതായി ഐക്യരാഷ്ട്ര സഭ റിപ്പോര്‍ട്ട്. ഇറാഖിലെ 5.3 ലക്ഷത്തോളം കുട്ടികള്‍ അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് കഴിയുന്നവരാണെന്നും പ്രശ്‌നപരിഹാരത്തിന് ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നും UNICEF ആവശ്യപ്പെട്ടു. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പ്രാഥമിക സൗകര്യങ്ങള്‍ ലഭിക്കാത്തതിനു പുറമെ സ്‌കൂളുകളിലും വീട്ടിലുമടക്കം നിരവധി കുട്ടികള്‍ കടുത്ത പീഡനങ്ങള്‍ നേരിടുന്നു. പട്ടിണിയും പോഷകാഹാരക്കുറവും ഇറാഖിലെ കുട്ടികളെ നിരന്തരം വേട്ടയാടുന്നതായും റിപ്പോര്‍ട്ടിലുണ്ട്. സദ്ദാമിനുശേഷമുള്ള 'ജനാധിപത്യ' കാലത്താണ് ലക്ഷക്കണക്കിന് കുട്ടികള്‍ തീ തിന്നു കഴിയുന്നതെന്നോര്‍ക്കുക.

'ഭീകര വിരുദ്ധ' യുദ്ധം: 11 വര്‍ഷം കൊണ്ട് തുലച്ചത് 10 ലക്ഷം കോടി ഡോളര്‍
അഫ്ഗാനിസ്താനില്‍ 11 വര്‍ഷത്തോളം നീണ്ട അമേരിക്കയുടെയും സഖ്യ കക്ഷികളുടെയും 'ഭീകരവിരുദ്ധ' യുദ്ധത്തിന് ചിലവിട്ടത് 10 ലക്ഷം കോടിയോളം ഡോളര്‍. അമേരിക്കയും സഖ്യകക്ഷികളായ യൂറോപ്യന്‍ യൂനിയനിലെ ചില രാജ്യങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് അഫ്ഗാന്‍ യുദ്ധത്തിന് വേണ്ടി ചെലവിട്ട ലക്ഷക്കണക്കിന് കോടികളുടെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ 'വാഷിംഗ്ടണ്‍ പോസ്റ്റ്', മിശേംമൃ.രീാ തുടങ്ങിയവ പുറത്തുവിട്ടത്. സാമ്പത്തിക നഷ്ടത്തിനുപുറമെ, അഫ്ഗാനില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം ഔദ്യോഗികമായി പ്രഖ്യപിച്ചതുതന്നെ മൂവായിരത്തിലധികമാണ്. സര്‍വ സന്നാഹങ്ങളുമായി നടത്തിയ 'ഭീകരവിരുദ്ധ' യുദ്ധത്തിന് താലിബാനെ ക്ഷയിപ്പിക്കാനായില്ല എന്നതുപോകട്ടെ, അഫ്ഗാനില്‍ അങ്ങിങ്ങായി ചിതറിക്കിടന്നിരുന്ന 'താലിബാനികള്‍' കൂടുതല്‍ കരുത്താര്‍ജിച്ച് വളരെ വ്യവസ്ഥാപിതമായി സംഘടിക്കപ്പെട്ടുവെന്ന വിപരീത ഫലമാണുണ്ടായത്. കനത്ത ആള്‍നാശം നേരിട്ട ശേഷവും അഫ്ഗാനിസ്താനിലെ മിക്കവാറും എല്ലാ പ്രദേശങ്ങളിലും ശക്തിയായ സാന്നിധ്യമായി ത്വാലിബാന്‍ സേന നിലകൊള്ളുന്നതായാണ് റിപ്പോര്‍ട്ടുകള്‍. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അവരുമായി ചര്‍ച്ച നടത്തേണ്ട ഗതികേടിലേക്ക് അഫ്ഗാന്‍ ഭരണകൂടവും അമേരിക്കയും എത്തുകയും ചെയ്തു.

'ഈജിപ്ത് എയറി'ല്‍ എയര്‍ ഹോസ്റ്റസിന് ശരീരം മറക്കാം
ഈജിപ്തിന്റെ ദേശീയ വിമാനക്കമ്പനിയായ 'ഈജിപ്ത് എയറി'ല്‍ ജോലിചെയ്യുന്ന എയര്‍ ഹോസ്റ്റസുമാര്‍ക്ക് ഇനിമുതല്‍ ശരീരം മറയുന്ന വസ്ത്രം ധരിക്കാം. എന്നാല്‍, പുതിയ യൂണിഫോം ആരെയും അടിച്ചേല്‍പിക്കുകയില്ലെന്നും വനിതാ ജീവനക്കാരുടെ വ്യക്തി സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ടുള്ള നടപടി മാത്രമാണിതെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. ദേശീയ വിമാനക്കമ്പനിയില്‍ ഡ്രസ് കോഡുമായി ബന്ധപ്പെട്ട് മുന്‍ ഏകാധിപതി ഹുസ്‌നി മുബാറക്കിന്റെ കാലത്ത് നിലവില്‍വന്ന വിലക്കുകള്‍ ഇതോടെ നീങ്ങി. 
ഈജിപ്തില്‍ ധാരാളം സ്ത്രീകള്‍ 'ഹിജാബ്' (ശരീരം മറയുന്ന വസ്ത്രം) ധരിക്കുക പതിവാണെങ്കിലും ഹിജാബ് ധരിച്ച് ഔദ്യോഗിക രംഗത്ത് പ്രത്യക്ഷപ്പെടുന്നത് ഹുസ്‌നി മുബാറക് ഭരണകൂടം വിലക്കിയിരുന്നു. അറബ് വസന്താനന്തരം മുസ്‌ലിം ബ്രദര്‍ഹുഡ് സര്‍ക്കാര്‍ നിലവില്‍വന്നശേഷം പൗര സ്വാതന്ത്ര്യം ഹനിക്കുന്ന ഇത്തരം നടപടികള്‍ ഓരോന്നായി പിന്‍വലിച്ചുവരികയാണ്. അതിന്റെ ഭാഗമായി ഈജിപ്ത് ടെലിവിഷനിന്‍ അവതാരികമാര്‍ക്ക് 'ഹിജാബ്' ധരിക്കാന്‍ അനുമതി നല്‍കിയിരുന്നു. ഇഷ്ടപ്പെട്ട വസ്ത്ര രീതിയും ജീവിത രീതിയും സ്വീകരിക്കുന്നത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും ഇക്കാര്യത്തില്‍ യാതൊരു നിര്‍ബന്ധിതാവസ്ഥയുമില്ലെന്നും പ്രസിഡന്റ് ഡോ. മുഹമ്മദ് മുര്‍സി വ്യക്തമാക്കി.

'ഹമാസ്' തനിച്ചല്ലെന്ന് ജര്‍മന്‍ പത്രങ്ങള്‍
ഇസ്രയേലിന്റെ ഗസ്സയിലെ നരനായാട്ട് പ്രമുഖ ജര്‍മന്‍ പത്രങ്ങളില്‍ വലിയ വാര്‍ത്തയായി. ഗസ്സ ആക്രമണം തെരഞ്ഞെടുപ്പ് വിജയം നേടാന്‍ ഇസ്രയേല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നടത്തുന്ന ശ്രമത്തിന്റെ ഭാഗം മാത്രമാണെന്ന് പ്രമുഖ ജര്‍മന്‍ നിരീക്ഷകര്‍ വിലയിരുത്തി. അറബ് വസന്താനന്തരം മേഖലയില്‍ രൂപപ്പെട്ട പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ 'ഹമാസ്' ശക്തിയാര്‍ജിച്ചതായും ജര്‍മന്‍ മാധ്യമങ്ങള്‍ വിലയിരുത്തി.
ഗസ്സ ആക്രമണത്തിന് ഇസ്രയേല്‍ നിരത്തുന്ന കാരണങ്ങള്‍ അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും തെരഞ്ഞെടുപ്പിലെ മുതലെടുപ്പ് മാത്രമാണ് നെതന്യാഹുവിന്റെ ലക്ഷ്യമെന്നും ജര്‍മനിയിലെ മുന്‍നിര പത്രമായ ടൗററലൗെേരവല ദലശൗേിഴ ലെ രാഷ്ട്രീയ നിരീക്ഷകന്‍ വ്യക്തമാക്കി. ലോക മന:സാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഇത്തരം ആക്രമണങ്ങള്‍ അവസാന വിശകലനത്തില്‍ ഇസ്രയേലിന് നഷ്ടക്കച്ചവടമായിരിക്കുമെന്ന് ഓര്‍മപ്പെടുത്താനും പത്രങ്ങള്‍ മറന്നില്ല.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്‌റാഅ്‌
എ.വൈ.ആര്‍