Prabodhanm Weekly

Pages

Search

2012 ഒക്‌ടോബര്‍ 27

പരിണാമം

സന്‍ജു വര്‍ഗീസ്

കാലിത്തൊഴുത്തില്‍
നിന്നും
മാര്‍ബിള്‍ കൊട്ടാരത്തിലേക്ക്
കുരിശ് മരണമെന്ന
നൂല്‍പ്പാലത്തിലൂടെ
ദേവദാസി
ശരീരത്തില്‍
സ്വയം ചിതയൊരുക്കി
അതില്‍ 
തലപൂഴ്ത്തി 
മരിക്കുന്നവള്‍
മരണം 
നിലയ്ക്കാത്ത
ഘടികാരസൂചികളുടെ
തടവറയില്‍ നിന്നും
ഒരിക്കല്‍ മാത്രം കിട്ടുന്ന
കറുത്ത സ്വാതന്ത്യ്രം
മഴ നനഞ്ഞ് ചുട്ടുപൊള്ളുന്നു

മഴ പെയ്യുമോ..
മതിവരുവോളം നനയാന്‍..
കരയാന്‍..
മഴത്തുള്ളിപോലെ
മണ്ണിലേക്കമരാന്‍
പൊട്ടിമുളയ്ക്കാന്‍..

മഴപെയ്തു
നനഞ്ഞു, പക്ഷേ
ചുട്ടുപൊള്ളുന്നുണ്ടായിരുന്നു

കണ്ണുനീര്‍ വറ്റിയിരുന്നു
മാനം കറുത്തിരുണ്ട് കാണാമറയത്ത്
അമര്‍ന്നുവീഴാന്‍ മണ്ണുണ്ടായിരുന്നില്ല
നനവും മണ്ണും മഴയും
ഇല്ലാതെ
പിന്നെങ്ങനെ
വീണ്ടും
പൊട്ടിമുളയ്ക്കും..

മഴ പെയ്തുകൊണ്ടേയിരിക്കും
ഞരമ്പിലൂടെ
കടക്കണ്ണിലൂടെ
മുടിത്തുമ്പിലൂടെ
അലറി
തേങ്ങി, ചിണുങ്ങി
അതെന്നും പെയ്യുകതന്നെ ചെയ്യും...

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം