ദുരന്തഭൂമിയില്‍നിന്ന് ഹെയ്ത്തിക്കാര്‍ ഇസ്ലാമിലേക്ക്
2010 ജനുവരിയില്‍ ഹെയ്ത്തിയില്‍ വന്‍നാശം വിതച്ച ഭൂകമ്പം ഹെയ്ത്തി നിവാസികള്‍ക്ക് സ്വന്തക്കാരെയും ബന്ധക്കാരെയും മാത്രമല്ല ആരാധനാലയങ്ങളും സമ്പാദ്യവുമെല്ലാം നഷ്ടപ്പെടുത്തിയിരുന്നു. ഒറ്റപ്പെട്ടുപോയനിസ്സഹായരായ ഈ വിഭാഗങ്ങള്‍ക്ക് സാന്ത്വനവുമായെത്തിയത് അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള മുസ്ലിം ജീവകാരുണ്യ പ്രവര്‍ത്തകരായിരുന്നു. നിബന്ധനകളൊന്നുമില്ലാതെ അവര്‍ നടത്തിയ സ്നേഹകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഹെയ്ത്തിയിലെ ദുരിതബാധിതര്‍ക്ക് പുതിയൊരു ദര്‍ശനത്തിന്റെ തെളിച്ചമാണ് പകര്‍ന്നു നല്‍കിയത്. ആരുടെയും പ്രേരണയോ പ്രലോഭനമോ കൂടാതെ ധാരാളം ഹെയ്ത്തി വംശജര്‍ ഇസ്ലാമിലേക്ക് കടന്നുവരുന്നതായി പുതുതായി ഇസ്ലാം സ്വീകരിച്ച കിഷ്നര്‍ ബില്ലി (ഗശവിെലൃ ആശഹഹ്യ) പറഞ്ഞു. ദരിദ്ര കരീബിയന്‍ രാജ്യമായ ഹെയ്ത്തിയില്‍ 200 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂകമ്പമാണ് 2010 ജനുവരിയില്‍ നടന്നത്. ഏകദേശം 30 ലക്ഷം പേരെയെങ്കിലും ഭൂകമ്പം ബാധിച്ചതായാണ് കണക്കുകള്‍. നോര്‍ത്ത് അമേരിക്കയിലെ കഹെമാശര ങലറശരമഹ അീരശമശീിേ ീള ചീൃവേ അാലൃശരമ (കങഅചഅ) യടക്കം നിരവധി അമേരിക്കന്‍-യൂറോപ്യന്‍ ഇസ്ലാമിക സംഘടനകള്‍ ഭൂകമ്പത്തില്‍ സകലതും നഷ്ടപ്പെട്ട ഈ ദരിദ്ര ജനങ്ങളുടെ സഹായത്തിനായി രംഗത്തുണ്ടായിരുന്നു.
തവക്കുല്‍ കര്‍മാന്‍ ഇനി തുര്‍ക്കിയുടെതും
യമനിലെ മനുഷ്യാവകാശ പ്രവര്‍ത്തക തവക്കുല്‍ കര്‍മാനെ തുര്‍ക്കി പൌരത്വം നല്‍കി ആദരിച്ചു. കര്‍മാന്‍ നടത്തിയ ജനാധിപത്യ പോരാട്ടങ്ങള്‍ക്കുള്ള അംഗീകാരമായാണ് പൌരത്വം നല്‍കുന്നതെന്ന് തുര്‍ക്കി അധികൃതര്‍ വ്യക്തമാക്കി. യമന്‍ ഏകാധിപതി അലി സ്വാലിഹിനെ പുറത്താക്കുന്നതിലേക്കെത്തിച്ച ജനാധിപത്യ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ യമനിലെ വിപ്ളവകാരിയാണ് 2011-ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ കര്‍മാന്‍. 'അറബ് വസന്ത'ത്തിനു മുമ്പുള്ള നാളുകളില്‍ ജനാധിപത്യ മനുഷ്യാവകാശ പോരാട്ടങ്ങളുടെ മുന്‍നിരയിലുണ്ടായ തവക്കുലിന് തുര്‍ക്കി പൌരത്വം നല്‍കുന്നതില്‍ രാജ്യം അഭിമാനിക്കുന്നുവെന്ന് തുര്‍ക്കി അംഗത്വ രേഖകള്‍ കൈമാറിയ ശേഷം വിദേശ കാര്യ മന്ത്രി അഹ്മദ് ദാവൂദ് ഒഗ്ലു പറഞ്ഞു. തുര്‍ക്കിയിലെ കാറാമാനില്‍ തവക്കുലിന് കുടുംബ വേരുകളുണ്ട്. തുര്‍ക്കി പൌരത്വം ലഭിച്ചതില്‍ നന്ദി രേഖപ്പെടുത്തിയ തവക്കുല്‍ കര്‍മാന്‍ നൊബേല്‍ സമ്മാനത്തേക്കാള്‍ താന്‍ തുര്‍ക്കി പൌരത്വത്തെ വിലമതിക്കുന്നുവെന്നും പറഞ്ഞു.
ഇസ്ലാമിനെ വികലമായി ചിത്രീകരിക്കരുതെന്ന് ദലൈലാമ
ഏതാനും വ്യക്തികളുടെ ചെയ്തികള്‍ വെച്ച് ഇസ്ലാമിനെ കുറ്റപ്പെടുത്തരുതെന്ന് തിബത്തന്‍ ആത്മീയ നേതാവ് ദലൈലാമ. ചില വ്യക്തികളുടെയോ ഒരുകൂട്ടം ആളുകളുടെയോ പ്രവര്‍ത്തനം ഒരു ദര്‍ശനത്തെ വികലമായി ചിത്രീകരിക്കാന്‍ ഇടയാകരുത്. വിവിധ മത വിശ്വാസികള്‍ തമ്മില്‍ ഐക്യം കാത്തുസൂക്ഷിക്കണമെന്നും ലാമ പറഞ്ഞു. അമേരിക്കയില്‍ സന്ദര്‍ശനം നടത്തവെ വെര്‍ജീനിയയിലെ വില്യം ആന്റ് മേരി കോളേജില്‍ നടത്തിയ പ്രഭാഷണത്തിലാണ് ബുദ്ധ മതാചാര്യന്‍ മത സൌഹാര്‍ദത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞത്. എല്ലാ മതങ്ങളിലും മതതത്ത്വങ്ങളെ ദുരുപയോഗപ്പെടുത്തുന്ന വരുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിലെ 'ജിഹാദ്' പ്രയോഗം വ്യാപകമായി തെറ്റിദ്ധരിപ്പിക്കപ്പെട്ടതായി അഭിപ്രായപ്പെട്ട ലാമ ഇസ്ലാം സ്നേഹവും സമാധാനവും ഉദ്ഘോഷിക്കുന്ന മതമാണെന്നും വ്യക്തമാക്കി.
തുനീഷ്യയില്‍ 2013ല്‍ പൊതുതെരഞ്ഞെടുപ്പ്
തുനീഷ്യയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പും പാര്‍ലമെന്റ് തെരഞ്ഞെടുപ്പും 2013 ജൂണില്‍ നടത്താന്‍ തീരുമാനിച്ചതായി 'അന്നഹ്ദ' നയിക്കുന്ന ഭരണസഖ്യം അറിയിച്ചു. പ്രസിഡന്റിനെ നേരിട്ട് തെരഞ്ഞെടുക്കുന്ന രീതിയായിരിക്കും പരീക്ഷിക്കുക. നിലവിലെ ഭരണ സഖ്യം ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും സഖ്യം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ഇസ്ലാമിക പ്രസ്ഥാനമായ 'അന്നഹ്ദ'യും രണ്ട് സെക്യുലര്‍ പാര്‍ട്ടികളും ചേര്‍ന്നതാണ് തുനീഷ്യയിലെ ഭരണപക്ഷം. സലഫി വിഭാഗങ്ങളുടെ തീവ്രവാദ നിലപാടുകള്‍ തുനീഷ്യന്‍ രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ രൂപംകൊണ്ട പുതിയ രാഷ്ട്രീയ കക്ഷിയായ 'ഹറക നിദാ തൂനിസി' (ചകഉഅഅ ഠഛഡചഋട) നെതിരെ അന്നഹ്ദ നേതാവ് റാശിദുല്‍ ഗനൂശി ശക്തമായ വിമര്‍ശനവുമായി രംഗത്തുവന്നു. സലഫി തീവ്രവാദം രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണിയാണെങ്കിലും അവര്‍ വിപ്ളവത്തിന്റെ ഭാഗമാണ്. സലഫികളും മറ്റു ഇസ്ലാമിക പാര്‍ട്ടികളെപോലെ മുന്‍ ഏകാധിപതി സൈനുല്‍ ആബിദീന്‍ ബിന്‍ അലിയുടെ പീഡനത്തിന്റെ ഇരകളാണ്. എന്നാല്‍ ഹറക നിദാ തൂനിസ് പുതിയ രാഷ്ട്രീയ പാര്‍ട്ടിയല്ല, മറിച്ച് ബിന്‍അലിയുടെ ശേഷിപ്പുകള്‍ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ഗനൂശി ആരോപിച്ചു. രാജ്യതാല്‍പര്യങ്ങളും ജനക്ഷേമവും മുന്‍നിര്‍ത്തി എല്ലാ വിഭാഗങ്ങളുമായും ചര്‍ച്ചക്ക് തയാറാണെന്നും അന്നഹ്ദ നേതാവ് വ്യക്തമാക്കി.
മ്യാന്‍മറില്‍ ഒ.ഐ.സി യുടെ സഹായ കേന്ദ്രം അനുവദിക്കില്ലെന്ന്
റോഹിങ്ക്യ മുസ്ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന റാക്കിനിലെ ഇക്യാബ് മേഖലയില്‍ അക്രമങ്ങള്‍ തുടരുന്നു. ബുദ്ധിസ്റ് തീവ്രവാദ മതാധ്യക്ഷന്മാര്‍ സായുധരായ പ്രാദേശിക ബുദ്ധിസ്റ് വിഭാഗങ്ങളുമായി ചേര്‍ന്ന് മുസ്ലിം പ്രദേശങ്ങള്‍ വളയുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്യുന്നതായാണ് റിപ്പോര്‍ട്ടുകള്‍. റോഹിങ്ക്യ മുസ്ലിംകള്‍ക്കെതിരെ തീവ്ര നിലപാടുകള്‍ സ്വീകരിച്ചുവരുന്ന ബുദ്ധ സന്യാസിമാര്‍ പ്രത്യേകം യോഗം ചേര്‍ന്നാണ് ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. റോഹിങ്ക്യ മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ കടുത്ത നിലപാടുകള്‍ സ്വീകരിച്ചില്ലെങ്കില്‍ പ്രസ്തുത ആവശ്യമുന്നയിച്ച് സര്‍ക്കാറിനെതിരെ വിപ്ളവം നയിക്കുമെന്ന് സന്യാസിമാര്‍ സര്‍ക്കാറിനെ ഭീഷണിപ്പെടുത്തിയിരുന്നു.
ബുദ്ധിസ്റ് ഗുണ്ടകളും സന്യാസിമാരും മാരകായുധങ്ങളുമായി റോഹിങ്ക്യ മുസ്ലിംകള്‍ താമസിക്കുന്ന പ്രദേശങ്ങളിലെത്തി വീടുകള്‍ക്ക് തീവെക്കുകയും വ്യാപകമായ ആക്രമണങ്ങള്‍ നടത്തുകയും ചെയ്യുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മ്യാന്‍മറില്‍ 57 അംഗ മുസ്ലിം രാഷ്ട്രങ്ങളുടെ സംഘടനയായ ഒ.ഐ.സി റോഹിങ്ക്യ മുസ്ലിം സഹായ കേന്ദ്രം തുറക്കാന്‍ മ്യാന്‍മര്‍ സര്‍ക്കാറുമായി ധാരണയിലെത്തിയിരുന്നു. എന്നാല്‍, പ്രശ്നം കൂടുതല്‍ വഷളാകാന്‍ ഇതു കാരണമാകുമെന്ന് പറഞ്ഞ് ബുദ്ധ തീവ്രവാദികള്‍ രംഗത്തെത്തി. നിലവില്‍ റോഹിങ്ക്യ മുസ്ലിംകള്‍ക്ക് അനുവദിച്ച പൌരത്വമടക്കമുള്ള പരിമിതമായ മനുഷ്യാവകാശങ്ങളും എടുത്തുകളയുകയും അവരെ ഐക്യ രാഷ്ട്രസഭയുടെ അഭയ കേന്ദ്രങ്ങളിലേക്ക് ആട്ടിയോടിക്കുകയും ചെയ്യണമെന്നാണ്് ബുദ്ധിസ്റ് തീവ്രവാദികളുടെ ആവശ്യം.
Comments