പണസര്‍പ്പങ്ങള്‍
മുഹമ്മദ് കുട്ടി ഇരിമ്പിളിയം
കനിവിന്റെ
നിറവുകളിലേക്കുയരാത്ത
മനസംഭരണികളില്‍
കെട്ടുനാറുന്ന വെളിച്ചത്തിന്റെ
ഇരുള്‍ പ്രസരണം.
പരമ കാരുണ്യങ്ങളിലേക്ക്
കരങ്ങളുയര്‍ത്താത്ത
ദുഷ്ടപ്രദേശങ്ങളില്‍
പെയ്യാത്ത പ്രതീക്ഷകളുടെ
വീര്‍പ്പുമുട്ടലുകള്‍!
കൃതിപ്പുകളുടെ -
കാളകൂടങ്ങള്‍ തുപ്പുന്ന
പുകമറകളില്‍,
അകക്കാമ്പുകളിലേക്ക്
നഖമിറക്കുന്ന
വികസനദംഷ്ട്രകളുടെ
ചെകുത്താന്‍ കണ്ണുകള്‍!
എതിര്‍ നെഞ്ചു വിരിക്കുന്ന
ചങ്കൂറ്റങ്ങള്‍ക്കു മുന്നില്‍
പത്തി താഴ്ത്തട്ടെ, ഫണമുയര്‍ത്തുന്ന
പണസര്‍പ്പങ്ങള്‍!!
Comments