തണല്‍
അബൂബക്കര്‍ മുള്ളുങ്ങല്‍
തൊലികള്‍ വിണ്ടു
വേരുകള്‍ പൊന്തി
ഇലകള്‍ കൊഴിഞ്ഞ
വന്മരം പറയും
തണലു നല്‍കി
ഉണങ്ങിച്ചുരുണ്ട്
പാറി നടക്കുന്ന
ഇലകളുടെ കഥ
പാറകള്‍ തുരന്ന്
ദാഹിച്ചോടിയ
വേരുകളുടെ,
തലമുറകള്‍ നുകര്‍ന്ന
മധുര മാമ്പഴങ്ങളുടെയും
എല്ലു പൊന്തി
പല്ല് കൊഴിഞ്ഞ
അച്ഛന്റെ ചിരിയിലുണ്ട്,
മരുപ്പച്ച നേടാന്‍
വെയിലുകൊണ്ടോടിയ കഥ
ജീവിത മാധുര്യത്തിലേക്കൊഴുകിയ
ഉപ്പു രസമുള്ള വിയര്‍പ്പിന്റെയും.
*
Comments