Prabodhanm Weekly

Pages

Search

2022 ഫെബ്രുവരി 25

3241

1443 റജബ് 24

NIPER അവസരങ്ങള്‍

റഹീം ചേന്ദമംഗല്ലൂര്‍

നാഷ്‌നല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ എജുക്കേഷന്‍ & റിസര്‍ച്ച് (NIPER) വിവിധ തസ്തികകളിലെ ജോലി ഒഴിവ്, പി.എച്ച്.ഡി, പ്രൊജക്റ്റ് ട്രെയിനി /ഇന്റേണ്‍ഷിപ്പ് എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത, ഒഴിവുകള്‍, പ്രായപരിധി തുടങ്ങി വിശദമായ വിജ്ഞാപനം http://www.niperhyd.ac.in/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. വിവിധ ഒഴിവുകളിലേക്ക് മാര്‍ച്ച് 2 വരെയും, പ്രൊജക്റ്റ് ട്രെയിനി/ഇന്റേണ്‍ഷിപ്പിലേക്ക് ഏത് സമയത്തും അപേക്ഷ നല്‍കാം. ഹൈദരാബാദ് ആസ്ഥാനമായ ദേശീയ പ്രാധാന്യമുള്ള സ്ഥാപനമാണ് എന്‍.ഐ.പി.ഇ.ആര്‍.  

ന്യൂറോ സയന്‍സില്‍ എം.എസ്.സി

നാഷ്‌നല്‍ ബ്രെയിന്‍ റിസര്‍ച്ച് സെന്റര്‍ (NBRC) ന്യൂറോ സയന്‍സില്‍ എം.എസ്.സി പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ലൈഫ് സയന്‍സ്, മാത്സ്, ഫിസിക്‌സ്, കെമിസ്ട്രി, കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, സ്റ്റാറ്റിസ്റ്റിക്സ്, ഫാര്‍മസി, വെറ്ററിനറി സയന്‍സ്, എഞ്ചിനീയറിംഗ്, ടെക്‌നോളജി, മെഡിസിന്‍ എന്നിവയില്‍ ബിരുദമോ, ബി.എസ്.സി സൈക്കോളജി ബിരുദമോ ഉള്ളവര്‍ക്ക് എം.എസ്.സി പഠനത്തിന് അപേക്ഷിക്കാം. എം.എസ്.സി അഡ്മിഷന്‍ ലഭിച്ചവര്‍ക്ക് പി.എച്ച്.ഡി പ്രോഗ്രാമുകളിലേക്ക് മാറാനും അവസരമുണ്ട്. പി.എച്ച്.ഡി പഠനത്തിനും ഫെലോഷിപ്പ് നല്‍കുന്നുണ്ട്. പി.എച്ച്.ഡി പഠനത്തിന് 31000 രൂപ വരെയും, എം.എസ്.സി പഠനത്തിന് 12000 രൂപയും ഫെലോഷിപ്പുകള്‍ ലഭിക്കും. 2022 മാര്‍ച്ച് 31 വരെ www.nbrc.ac.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് പത്താം തരം മുതല്‍ 55 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക.

INI-CET 2022

ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിലെ മെഡിക്കല്‍/ഡെന്റല്‍ പി.ജി കോഴ്‌സുകളിലേക്കുള്ള 2022 വര്‍ഷത്തെ കംബയിന്‍ഡ് എന്‍ട്രന്‍സ് ടെസ്റ്റിന് (INI-CET) അപേക്ഷ ക്ഷണിച്ചു. എയിംസ്, ജിപ്മര്‍ പോണ്ടിച്ചേരി, നിംഹാന്‍സ് ബംഗളൂരു, പിജിമെര്‍ ചണ്ഡീഗഡ്, ശ്രീ ചിത്തിര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് & ടെക്‌നോളജി എന്നീ സ്ഥാപനങ്ങളിലേക്കുള്ള അഡ്മിഷനാണ് INI-CET ലൂടെ നടക്കുക. മെയ് എട്ടിന് നടക്കുന്ന ടെസ്റ്റിന് 2022 മാര്‍ച്ച് ഏഴ് വൈകുന്നേരം അഞ്ച് മണിവരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. വിശദ വിവരങ്ങള്‍ അടങ്ങിയ വിജ്ഞാപനത്തിന് www.aiimsexams.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.  

AICTE പി.ജി സ്‌കോളര്‍ഷിപ്പ്

എ.ഐ.സി.ടി.ഇ അംഗീകൃത സ്ഥാപനത്തില്‍ പ്രവേശനം നേടിയ മാസ്റ്റര്‍ ഓഫ് എഞ്ചിനീയറിംഗ്/ ടെക്‌നോളജി/ ഫാര്‍മസി/ ആര്‍ക്കിടെക്ച്ചര്‍/ ഡിസൈന്‍ ഫുള്‍ടൈം പ്രോഗ്രാമുകളില്‍ പഠിക്കുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ നല്‍കാം. അപേക്ഷകര്‍ ഗേറ്റ്, ജി പാറ്റ്, സീഡ്  യോഗ്യത നേടിയിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതി മാസം 12400 രൂപ നിരക്കില്‍ രണ്ട് വര്‍ഷത്തേക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. https://www.aicte-india.org/ എന്ന വെബ്‌സൈറ്റിലൂടെ 2022 ഫെബ്രുവരി 28-നകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ നല്‍കേണ്ടവിധം, അനുബന്ധ കാര്യങ്ങള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പഠിക്കുന്ന സ്ഥാപനം മുഖേനയാണ് അപേക്ഷ നല്‍കേണ്ടത്.

IISC പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (IISC) നല്‍കുന്ന എം.എസ്.സി, എം.ടെക്, മാസ്റ്റര്‍ ഓഫ് ഡിസൈന്‍, മാസ്റ്റര്‍ ഓഫ് മാനേജ്‌മെന്റ്, ഇന്റഗ്രേറ്റഡ് പി.എച്ച്.ഡി, എം.ടെക് റിസര്‍ച്ച്, പി.എച്ച്.ഡി പ്രോഗ്രാമുകളിലേക്ക് ഇപ്പോള്‍ അപേക്ഷ നല്‍കാം. https://iisc.ac.in/admissions/ എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. യോഗ്യത മാനദണ്ഡങ്ങള്‍ അടങ്ങിയ വിശദമായ വിജ്ഞാപനം വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 22. ഫോണ്‍: +91 80 2293 222.  

ഇന്‍ഷുറന്‍സ് അക്കാദമിയില്‍ പി.ജി ഡിപ്ലോമ

പൂനെ നാഷ്‌നല്‍ ഇന്‍ഷുറന്‍സ് അക്കാദമി നല്‍കുന്ന ദ്വിവത്സര പി.ജി ഡിപ്ലോമ ഇന്‍ മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. 2022 മാര്‍ച്ച് 15 വരെ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമുണ്ട്. https://niapune.org.in/ എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായിട്ടാണ് അപേക്ഷ നല്‍കേണ്ടത്. 50 ശതമാനം മാര്‍ക്കോടെ ബിരുദമാണ് യോഗ്യത. അവസാന വര്‍ഷ വിദ്യാര്‍ഥികളെയും പരിഗണിക്കും. അപേക്ഷകര്‍ CAT 2021 അല്ലെങ്കില്‍ CMAT 2022 യോഗ്യത നേടിയിരിക്കണം. പ്രായപരിധി 2022 ജൂലൈ 1-ന് 28 വയസ്സ് കവിയരുത്. ഇമെയില്‍: [email protected] .

ജുഡീഷ്യല്‍ സര്‍വീസ് എക്‌സാം

ഹൈക്കോടതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന കേരള ജുഡീഷ്യല്‍ സര്‍വീസ് എക്‌സാം - 2022-ന് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. 2022 മാര്‍ച്ച് 23 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാന്‍ അവസരമുണ്ട്. പ്രിലിമിനറി, മെയിന്‍ പരീക്ഷ, വൈവ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് മുന്‍സിഫ് - മജിസ്ട്രേറ്റ് നിയമനം. നിയമ ബിരുദ യോഗ്യതയുള്ളവര്‍ക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷ നല്‍കാം. https://www.hckrecruitment.nic.in/ എന്ന വെബ്‌സൈറ്റില്‍ വിശദമായ വിജ്ഞാപനം ലഭ്യമാണ്. വിവരങ്ങള്‍ക്ക് ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പര്‍: 0484-2562235.

RGIPT-യില്‍ മാനേജ്‌മെന്റ് കോഴ്‌സുകള്‍

രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്‌നോളജിയില്‍ (RGIPT) എം.ബി.എ (ബിസിനസ്സ് അനലിറ്റിക്സ്), എം.ബി.എ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എഞ്ചിനീയറിംഗ്/ടെക്‌നോളജി ബിരുദം അല്ലെങ്കില്‍ 50 ശതമാനം മാര്‍ക്കോടെ ബി.എസ്.സി/ബി.കോം/ബി.സി.എ/ബി.എ(മാത്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ്) ബിരുദമാണ് യോഗ്യത. CAT/XAT/CMAT/GMAT/MAT സ്‌കോര്‍ ഇല്ലാത്തവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. ഇവര്‍ പത്താം തരം, പ്ലസ് ടു, ഡിഗ്രി (എഞ്ചിനീയറിംഗ്/ടെക്‌നോളജി ഒഴികെ) തലത്തില്‍ 65 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. എം.ബി.എ പ്രോഗ്രാമില്‍ എനര്‍ജി, ഓപ്പറേഷന്‍ ഉള്‍പ്പെടെ അഞ്ച് സ്‌പെഷ്യലൈസേഷനുകള്‍ ലഭ്യമാണ്. വിശദമായ വിജ്ഞാപനത്തിന് വെബ്‌സൈറ്റ് കാണുക https://www.rgipt.ac.in/. അപേക്ഷ നല്‍കേണ്ട അവസാന തീയതി 2022 മാര്‍ച്ച് 27.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 46-50
ടി.കെ ഉബൈദ്‌

ഹദീസ്‌

അല്ലാഹുവിന്റെ സുന്ദര നാമങ്ങള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌