Prabodhanm Weekly

Pages

Search

2020 ഫെബ്രുവരി 07

3138

1441 ജമാദുല്‍ ആഖിര്‍ 13

കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ അസി. പ്രഫസര്‍ നിയമനം

റഹീം ചേന്ദമംഗല്ലൂര്‍

കാലിക്കറ്റ് യൂനിവേഴ്‌സിറ്റി 24 ഡിപ്പാര്‍ട്ട്‌മെന്റുകളിലായി 63 അസി. പ്രഫസര്‍ ഒഴിവിലേക്ക് നിയമനം നടത്തുന്നു. പ്രായപരിധി 40 വയസ്സ് ((OBC/ SC/ST / PH വിഭാഗങ്ങള്‍ക്ക് യഥാക്രമം 3, 5, 10 വര്‍ഷത്തെ ഇളവുണ്ട്). 55 ശതമാനം മാര്‍ക്കോടെ പി.ജിയും, UGC - NET/CSIR/SLET/SET/ Ph.Dയോഗ്യതയുമുള്ളവര്‍ക്ക് അപേക്ഷ നല്‍കാം. www.uoc.ac.in  എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. പൂരിപ്പിച്ച അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പിയും ഹാജരാക്കണം. എഴുത്തു പരീക്ഷയും ഇന്റര്‍വ്യൂവും ഉണ്ടാവും. അപേക്ഷാ ഫീസ് 2000 രൂപ. അവസാന തീയതി ഫെബ്രുവരി 5. യോഗ്യത, ഒഴിവുകള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക.

 

അലീഗഢ് മുസ്‌ലിം സര്‍വകലാശാലാ അഡ്മിഷന്‍

അലീഗഢ് മുസ്‌ലിം സര്‍വകലാശാല (AMU) 2020-21 അധ്യയന വര്‍ഷത്തെ പ്രവേശനത്തിന് ഫെബ്രുവരി 14 വരെ അപേക്ഷ സമര്‍പ്പിക്കാം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. ബി.എ, ബി.എസ്.സി, ബി.കോം, ബി.ടെക് (ബി.ആര്‍ക്ക് ഒഴികെ), ബി.എ-എല്‍.എല്‍.ബി, ബി.എഡ്, എം.ബി.എ പ്രവേശന പരീക്ഷകള്‍ക്ക് കോഴിക്കോട്ട് സെന്ററുണ്ട്. https://www.amucontrollerexams.com/  എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായിട്ടാണ് അപേക്ഷ നല്‍കേണ്ടത്.  ഡിപ്പാര്‍ട്ട്‌മെന്റല്‍ ടെസ്റ്റ് വഴി സെലക്ഷന്‍ നടത്തുന്ന കോഴ്‌സുകളുടെ പ്രവേശന പരീക്ഷക്ക് അലീഗഢില്‍ മാത്രമേ സെന്റര്‍ ഉണ്ടാവൂ. Help desk : 0571- 2700920/21/22  or 0571-2700935,  E - mail: [email protected]. മെയ്-ജൂണ്‍ മാസങ്ങളിലായി ടെസ്റ്റ് നടക്കും. അലീഗഢിന്റെ  തന്നെ വിദൂര വിദ്യാഭ്യാസ കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. https://cdeamu.ac.in/  എന്ന വെബ്‌സൈറ്റിലൂടെ ഫെബ്രുവരി 22 വരെയാണ് അപേക്ഷ നല്‍കാനുള്ള സമയം.

 

മാനേജ്‌മെന്റ് പഠനം

NIT Kozhikode

കോഴിക്കോട് എന്‍.ഐ.ടി  റെസിഡന്‍ഷ്യല്‍ എം.ബി.എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 60 ശതമാനം മാര്‍ക്കോടെ ബിരുദമാണ് യോഗ്യത. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. IIM - CAT 2019 2019 സ്‌കോര്‍ നേടിയിരിക്കണം. http://www.nitc.ac.in/ എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി ഫെബ്രുവരി 28 വരെ അപേക്ഷ നല്‍കാം. അപേക്ഷയുടെ പ്രിന്റും അനുബന്ധ രേഖകളും The Chairperson, PG Admissions, NIT Calicut, NIT Campus Po, Kozhikode, Kerala - 673601 എന്ന വിലാസത്തിലേക്ക് അയക്കണം. ബിസിനസ്സ് അനലിറ്റിക്സ് & സിസ്റ്റംസ് ഉള്‍പ്പെടെ അഞ്ച് സ്‌പെഷ്യലൈസേഷനുകളാണുള്ളത്.


Travel & Tourism Management

കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടൂറിസം & ട്രാവല്‍ സ്റ്റഡീസി(KITTS)ല്‍ എം.ബി.എ പ്രവേശനം. 50 ശതമാനം മാര്‍ക്കോടെ ബിരുദവും KMAT/CMAT യോഗ്യതയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ട്രാവല്‍, ടൂര്‍ ഓപ്പറേഷന്‍, ഹോസ്പിറ്റാലിറ്റി, എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് എന്നീ സ്‌പെഷ്യലൈസേഷനുകള്‍ ലഭ്യമാണ്. ജര്‍മന്‍, ഫ്രഞ്ച് ഭാഷാ പഠനസൗകര്യവും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക: https://www.kittsedu.org/. സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ആണ് കിറ്റ്‌സ്. എറണാകുളം, തലശ്ശേരി, മലയാറ്റൂര്‍ എന്നിവിടങ്ങളില്‍ സ്റ്റഡി സെന്ററുകളുണ്ട്. അവസാന തീയതി ഫെബ്രുവരി 28.

 

Sports Management

അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ സ്‌പോര്‍ട്‌സ് ബിസിനസ്, പി.ജി ഡിപ്ലോമ ഇന്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ സ്‌പോര്‍ട്‌സ് എഞ്ചിനീയറിംഗ്, സര്‍ട്ടിഫൈഡ് സ്‌പോര്‍ട്‌സ് മാനേജര്‍ തുടങ്ങി വിവിധ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്, സ്‌പോര്‍ട്‌സ് എഞ്ചിനീയറിംഗ് കോഴ്‌സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.smri.in/apply/.  +91 484 485 5259, 8891675259. എറണാകുളം ആസ്ഥാനമായ Sports & Management Research Institute (SMRI) Dw‑, Kerala Academy for Skills Excellence (KASE)  ഉം സംയുക്തമായാണ് കോഴ്‌സുകള്‍ നടത്തുന്നത്.


Agri Business & Management

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക-കര്‍ഷക ക്ഷേമ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ പൂനെയിലെ വൈകുണ്ഠമേത്ത നാഷ്‌നല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (VAMNICOM) അഗ്രി ബിസിനസ് & മാനേജ്‌മെന്റ്, പി.ജി ഡിപ്ലോമ ഇന്‍ മാനേജ്‌മെന്റ്  പ്രോഗ്രാമുകളിലേക്ക് മാര്‍ച്ച് 31 വരെ അപേക്ഷ നല്‍കാം. 50 ശതമാനം മാര്‍ക്കോടെ ബിരുദമാണ് യോഗ്യത, അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. CAT/MAT/XAT/ ATMA/GMAT/CMAT സ്‌കോര്‍ നേടിയിരിക്കണം. https://vamnicom.gov.in/ എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായും, ഡൗണ്‍ലോഡ് ചെയ്ത് ഓഫ്ലൈനായും അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക.

 

CET Thiruvananthapuram

സി.ഇ.ടി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ഫുള്‍ ടൈം, പാര്‍ട്ട് ടൈം എം.ബി.എ പ്രവേശനത്തിന് അപേക്ഷ വിളിച്ചു. CAT/KMAT/CMAT  സ്‌കോര്‍, ഗ്രൂപ്പ് ഡിസ്‌കഷന്‍, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. 50 ശതമാനം മാര്‍ക്കോടെ ബിരുദമാണ് യോഗ്യത (ഒ.ബി.സി വിഭാഗക്കാര്‍ക്ക് 45 ശതമാനം). അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ഇവര്‍ സെപ്റ്റംബര്‍ 30-നകം യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. അപേക്ഷാ ഫീസ് 500 രൂപ. അപേക്ഷയും അനുബന്ധ രേഖകളും The Principal, CET School of Management, College of Engineering, Trivandrum - 695016 എന്ന അഡ്രസ്സിലേക്ക് എത്തിക്കണം.'APPLICATION FOR MBA ADMISSIONS 2020’  എന്ന് കവറില്‍ പ്രത്യേകം എഴുതണം. അവസാന തീയതി ഏപ്രില്‍ 30. വിശദവിവരങ്ങള്‍ക്ക് www.mba.cet.ac.in, Tel: 0471 2592727 or Email: [email protected].

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (1)
ടി.കെ ഉബൈദ്‌

ഹദീസ്‌

ദൈവസാമീപ്യം നേടാനുള്ള വഴികള്‍
ബിലാല്‍ ബദ്‌റുദ്ദീന്‍