Prabodhanm Weekly

Pages

Search

2020 ജനുവരി 24

3136

1441 ജമാദുല്‍ അവ്വല്‍ 29

കുസാറ്റ് വിളിക്കുന്നു

റഹീം ചേന്ദമംഗല്ലൂര്‍

കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) 2020 അധ്യയന വര്‍ഷത്തിലെ വിവിധ കോഴ്‌സുകളിലെ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. ബിരുദ തലത്തില്‍ എഞ്ചിനീയറിംഗ്, സയന്‍സ്, നിയമം, വൊക്കേഷണല്‍ കോഴ്‌സുകള്‍, ഇന്റഗ്രേറ്റഡ് എം.എസ്.സി (ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്), ഇന്റഗ്രേറ്റഡ് ബി.കോം/ബി.ബി.എ എല്‍.എല്‍.ബി, ബി.ടെക് ലാറ്ററല്‍ എന്‍ട്രി കൂടാതെ എം.വോക്ക്, എം.ബി.എ, എല്‍.എല്‍.എം ഉള്‍പ്പെടെയുള്ള പി.ജി കോഴ്‌സുകളിലേക്കും അപേക്ഷ വിളിച്ചിട്ടുണ്ട്. പ്രവേശനത്തിനായി കുസാറ്റ് നടത്തുന്ന കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് (കാറ്റ്) ജനുവരി 31 വരെ അപേക്ഷിക്കാം. ഏപ്രില്‍ 18, 19 തീയതികളിലാണ് പരീക്ഷ.  https://admissions.cusat.ac.in/ എന്ന വെബ്‌സൈറ്റിലൂടെ  ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. പിഴയോടുകൂടി ഫെബ്രുവരി 7 വരെയും അപേക്ഷ സ്വീകരിക്കും. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷ നല്‍കാം. കെ.വി.പി.വൈ ഫെലോഷിപ്പ് ലഭിക്കുന്നവര്‍ക്ക് ഇന്റഗ്രേറ്റഡ് എം.എസ്.സിക്ക് മുന്‍ഗണന ലഭിക്കും. ഇവര്‍ക്ക് പ്രവേശന പരീക്ഷ എഴുതേണ്ടതില്ല. ബി.വോക്ക് പ്രവേശനം തേടുന്നവര്‍ പ്ലസ് ടു പരീക്ഷയില്‍ മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ച് 65 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. എം.ഫില്‍, പി.എച്ച്.ഡി, ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അതത് ഡിപ്പാര്‍ട്ട്മെന്റില്‍നിന്ന് അപേക്ഷ വാങ്ങി മാര്‍ച്ച് 31-നകം പൂരിപ്പിച്ചു നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക.

 

നിംഹാന്‍സില്‍ പഠിക്കാം

നാഷ്‌നല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സസ് (നിംഹാന്‍സ്) ബംഗളൂരു വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷ വിളിച്ചു. പി.എച്ച്.ഡി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി, പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്, എം.ഡി., മാസ്റ്റേഴ്‌സ്, എം.ഫില്‍, എം.എസ്.സി., ഡിപ്ലോമ, ബാച്ച്‌ലര്‍ തല പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഫെബ്രുവരി 6 വരെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകരുടെ പ്രായം 17-നും 25-നും ഇടയിലായിരിക്കണം. ഓണ്‍ലൈന്‍ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും ബിരുദ പ്രവേശനം. ഏപ്രില്‍ 19-ന് നടക്കുന്ന പരീക്ഷക്ക് കൊച്ചിയില്‍ സെന്ററുണ്ട്. നാലു വര്‍ഷത്തെ നഴ്‌സിംഗ് പ്രോഗ്രാമിന് ഹയര്‍ സെക്കന്ററി തലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നിവയില്‍ 45 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://nimhans.ac.in/academic-announcements/. മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് കോഴ്‌സും ലഭ്യമാണ്.

 

ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഉപരിപഠനം

ഫിലിം & ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ - പൂനെ (FTII), സത്യജിത് റേ ഫിലിം & ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് - കൊല്‍ക്കത്ത (SRFTI) എന്നിവിടങ്ങളിലെ പ്രവേശനത്തിനായി നടത്തുന്ന ജോയിന്റ് എന്‍ട്രന്‍സ് ടെസ്റ്റ് (JET)-ന് ജനുവരി 24 വരെ അപേക്ഷിക്കാം. ഇലക്‌ട്രോണിക് & ഡിജിറ്റല്‍ മീഡിയ മാനേജ്‌മെന്റ്, റൈറ്റിംഗ് ഫോര്‍ ഇലക്‌ട്രോണിക് & ഡിജിറ്റല്‍ മീഡിയ, വീഡിയോ എഡിറ്റിംഗ്, സംവിധാനം, ആനിമേഷന്‍ സിനിമ, സ്‌ക്രീന്‍ ആക്ടിംഗ് തുടങ്ങി പതിനഞ്ചില്‍പരം പ്രോഗ്രാമുകളിലേക്കാണ് JET യോഗ്യതാ പരീക്ഷയിലൂടെ പ്രവേശനം ലഭിക്കുക. ഫെബ്രുവരി 15,16 തീയതികളിലായി നടക്കുന്ന പരീക്ഷക്ക് കേരളത്തില്‍ തിരുവനന്തപുരത്ത് മാത്രമാണ് സെന്ററുള്ളത്. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷ നല്‍കാം, ഇവര്‍ 2020 ജൂലൈ 31-നകം യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. പ്രവേശന പരീക്ഷാ ഫീസ് 2000 രൂപയായി കുറച്ചിട്ടുണ്ട് (നേരത്തേ ഉയര്‍ന്ന ഫീസ് അടച്ചവര്‍ക്ക് ബാക്കി തുക തിരിച്ചുനല്‍കും). വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റുകള്‍ കാണുക: https://applyadmission.net/jet2020/, https://www.ftii.ac.in/p/admission, http://srfti.ac.in


നെസ്റ്റ് എക്‌സാം

ഭുവനേശ്വറിലെ നാഷ്‌നല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ & റിസര്‍ച്ച് (NISER), യൂനിവേഴ്‌സിറ്റി ഓഫ് മുംബൈ - ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അറ്റോമിക് എനര്‍ജി സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ ബേസിക് സയന്‍സസ് (UM-DAECEBS) എന്നീ സ്ഥാപനങ്ങളിലെ പഞ്ചവത്സര എം.എസ്.സി പ്രോഗ്രാമിലേക്കുള്ള പ്രവേശന പരീക്ഷയായ നാഷ്‌നല്‍ എന്‍ട്രന്‍സ് സ്‌ക്രീനിംഗ് ടെസ്റ്റ് (NEST)-ന് ഏപ്രില്‍ 3 വരെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകര്‍ പ്ലസ് ടു വിന് (സയന്‍സ് വിഭാഗം) 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. 2000 ആഗസ്റ്റ് ഒന്നിനു ശേഷം ജനിച്ചവരായിരിക്കണം. 2018, 2019 വര്‍ഷങ്ങളില്‍ പ്ലസ് ടു പാസ്സായവര്‍ക്കും അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷ നല്‍കാം. വാര്‍ഷിക സ്‌കോളര്‍ഷിപ്പും, സമ്മര്‍ പ്രോജക്ടിന് വാര്‍ഷിക ഗ്രാന്റും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.nestexam.in കാണുക. കോഴ്‌സുകള്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക്: www.niser.ac.in, www.cbs.ac.in


ഡിസൈന്‍ പഠിക്കാം

കേരള അക്കാദമി ഓഫ് സ്‌കില്‍സ് എക്‌സലന്‍സിന്റെ കീഴില്‍ കൊല്ലത്തുള്ള കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈനില്‍ (KSID)  പി.ജി ഡിപ്ലോമ കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപേക്ഷ നല്‍കാം. രണ്ടര വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സിന് 55 ശതമാനം മാര്‍ക്കോടെ ഡിഗ്രി യോഗ്യതയുള്ളവര്‍ക്കും, അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. പ്രായം 40 വയസ്സില്‍ കവിയാന്‍ പാടില്ല. പ്രഫഷണല്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷ നല്‍കേണ്ട അവസാന തീയതി ഫെബ്രുവരി 29. ഏപ്രില്‍ 26-നാണ് അഭിരുചി പരീക്ഷ നടക്കുക. ഇതില്‍ മികവുള്ളവര്‍ക്കായി സെലക്ഷന്റെ ഭാഗമായി മെയ് മാസം സ്റ്റുഡിയോ ടെസ്റ്റും ഇന്റര്‍വ്യൂവും നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ksid.ac.in എന്ന വെബ്‌സൈറ്റ് കാണുക. ഇമെയില്‍: [email protected]


സമ്മര്‍ ഫെലോഷിപ്പ് പ്രോഗ്രാം

മദ്രാസ് ഐ.ഐ.ടിയുടെ സമ്മര്‍ ഫെലോഷിപ്പ് പ്രോഗ്രാമിലേക്ക് ഇപ്പോള്‍ അപേക്ഷ നല്‍കാം. മെയ് 20 മുതല്‍ ജൂലൈ 19 വരെ രണ്ടു മാസത്തേക്കാണ് ഫെല്ലോഷിപ്പ് നല്‍കുന്നത്. എഞ്ചിനീയറിംഗ്, സയന്‍സ്, മാനേജ്മെന്റ് സ്റ്റഡീസ് ഡിപ്പാര്‍ട്ട്മെന്റുകളാണ് പങ്കാളികളാവുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക: https://sfp.iitm.ac.in. മൂന്നാം വര്‍ഷ എഞ്ചിനീയറിംഗ്, ഇന്റഗ്രേറ്റഡ് എം.ഇ/എം.ടെക്, ഒന്നാം വര്‍ഷ പി.ജി വിദ്യാര്‍ഥികള്‍ക്കും അപേക്ഷ നല്‍കാം. അവസാന തീയതി: ഫെബ്രുവരി 29.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (70-71)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഇരുള്‍ വന്നണയും മുമ്പേ
കെ.സി ജലീല്‍ പുളിക്കല്‍