കെ.സി ആമിന ഓമശ്ശേരി
എപ്പോഴും നന്മ മാത്രം വിചാരിക്കുകയും നല്ലതു മാത്രം പറയുകയും ചെയ്തിരുന്ന ഉമ്മ എത്ര പെട്ടെന്നാണ് എല്ലാവരെയും ദുഃ ഖത്തിലാക്കി കടന്നുപോയത്. മരണത്തിന് കാരണമാകാവുന്ന ഗുരുതരമായ രോഗമാണ് ഉമ്മയെ ബാധിച്ചത്. കഴിഞ്ഞ വര്‍ഷം നവംബര്‍ പതിനെട്ടിന് ഓമശ്ശേരി ശാന്തി ഹോസ്പിറ്റലില്‍ വെച്ച് ഉമ്മ നാഥങ്കലേക്ക് തിരിച്ചുപോയി. ഉമ്മയുടെ സൗഹൃദവലയം ഏറെ വിപുലമായിരുന്നു. ഖുര്‍ആന്‍ പഠിക്കാനും പഠിച്ച കാര്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താനും ഒരുതരം മത്സരമായിരുന്നു ഉമ്മക്ക്. ഖുര്‍ആന്‍ സ്റ്റഡിക്ലാസുകളില്‍പോയി ഖുര്‍ആന്‍ പൂര്‍ണമായും ഒരുതവണ അര്‍ഥസഹിതം പഠിച്ച ഓമശ്ശേരിയിലെ അപൂര്‍വം സ്ത്രീകളില്‍ ഒരാളായിരുന്നു. ഓരോ സൂക്തം പഠിക്കുമ്പോഴും അത് ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുക പതിവായിരുന്നു. മാസത്തില്‍ ഒന്നിലധികം തവണ ഖുര്‍ആന്‍ ഓതിത്തീര്‍ക്കുമായിരുന്നു. റമദാനാകു േമ്പാള്‍ ആഴ്ചയില്‍ ഒരുവട്ടമെന്ന തോതിലായിരുന്നു ഖുര്‍ആന്‍ ഓത്ത്. ജമാഅത്തെ ഇസ്‌ലാമി ഓമശ്ശേരി ഏരിയ വനിതാ വിഭാഗം നടത്തിയ ഖുര്‍ആന്‍ പാരായണമത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയത് ഉമ്മയായിരുന്നു. ആരെയെങ്കിലും സംബന്ധിച്ച് എന്തെങ്കിലും അനിഷ്ടകരമായത് പറയുന്നത് കേട്ടാല്‍ നിരുത്സാഹപ്പെടുത്തുകയോ അവിടെനിന്ന് ഇറങ്ങിപ്പോവുകയോ ചെയ്യുമായിരുന്നു. പഠനത്തിന് പ്രായം പ്രശ്‌നമല്ലെന്ന് എപ്പോഴും പറയും. ഓമശ്ശേരിയിലെ വിദ്യാപോഷിണി സ്‌കൂള്‍ ഇംഗ്ലീഷ് പഠിക്കാന്‍ സൗകര്യം ഒരുക്കിയപ്പോള്‍ ആവേശത്തോടെയാണ് അതില്‍ ചേര്‍ന്നത്. പഠനം പൂര്‍ത്തിയായതിനു ശേഷം സ്‌കൂള്‍ അധികൃതര്‍ പൊന്നാട അണിയിച്ച് പ്രത്യേകം ആദരിക്കുകയുണ്ടായി.
രോഗികളെ സഹായിക്കല്‍, വിവാഹങ്ങള്‍ക്ക് സഹായിക്കല്‍, കുടുംബത്തിലെ ദാരിദ്ര്യം അനുഭവിക്കുന്നവരെ കണ്ടെത്തി സഹായിക്കല്‍ തുടങ്ങി വിവിധ ആവശ്യങ്ങളുമായി വരുന്നവര്‍ക്ക് അവര്‍ പ്രതീക്ഷിച്ചതിലും വലിയ തുക നല്‍കാറുായിരുന്നു.
കുടുംബബന്ധം ചേര്‍ക്കുന്നതിലും വലിയ നിഷ്‌കര്‍ഷ പുലര്‍ത്തി. ഞങ്ങളൊക്കെ അവധിക്ക് നാട്ടിലെത്തുമ്പോള്‍ അടുത്ത കുടുംബക്കാരുടെ എല്ലാവരുടെയും വീടുകളില്‍ കൃത്യമായി പറഞ്ഞയക്കുകയും സാധിക്കുമെങ്കില്‍ ഉമ്മ കൂടെ പോരുകയും ചെയ്യുമായിരുന്നു. ദാനം ചെയ്യുന്നതിനെ എപ്പോഴും പ്രോത്സാഹിപ്പിക്കുമായിരുന്നു. കൊടുക്കുന്നതിന് കണക്കൊന്നും വെക്കേണ്ട, അതേ ബാക്കിയുണ്ടാവുകയുള്ളൂവെന്നാണ് പറയുക. കൊടുത്തതു കൊണ്ട് ഒരാളും ദരിദ്രനായിട്ടില്ല എന്നും ഉപദേശിക്കും.
പ്രാസ്ഥാനിക യോഗങ്ങളില്‍ പെങ്കടുക്കാന്‍ ഉമ്മക്ക് വലിയ ആവേശമായിരുന്നു. ഹല്‍ഖാ യോഗങ്ങളോ പൊതുയോഗങ്ങളോ മാത്രമല്ല, പാര്‍ട്ടിയുടെ പ്രകടനത്തില്‍വരെ ഉമ്മയുടെ സാന്നിധ്യം ഉണ്ടാകും. ഞങ്ങള്‍ മക്കളെ ആറ് പേരെയും ഏറ്റവും മാന്യമായ രീതിയില്‍ വളര്‍ത്തുകയും മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുകയും ചെയ്യുന്നതില്‍ ഉപ്പയെപ്പോലെയോ ഉപ്പയേക്കാളുമോ ഉമ്മ പങ്കു വഹിച്ചിട്ടുണ്ട്. എല്ലാവരും പ്രസ്ഥാനത്തിന്റെ വഴിയില്‍ തന്നെ ഉണ്ടാകണമെന്നതും ഉമ്മയുടെ ആഗ്രഹമായിരുന്നു. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ മക്കളും മരുമക്കളുമെല്ലാം പ്രാസ്ഥാനിക മേഖലയില്‍ തങ്ങളുടേതായ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ച് തന്നെ മുമ്പോട്ടു പോകുന്നു.
ഭര്‍ത്താവ്: കെ.സി മുഹമ്മദ് ഹാജി
മക്കള്‍: റുഖിയ്യ, ജമീല, മുഹമ്മദ് ശരീഫ്, അബ്ദുര്‍റഹീം, ബുശ്‌റ, നിഷാത്ത്
പി.കെ അബ്ദുര്‍റഹ്മാന്‍ (അന്തുമാന്‍ച്ച)
കാസര്‍കോട് ജില്ലയില്‍ ഉദുമ പടിഞ്ഞാറിലെ, നാട്ടുകാര്‍ അന്തുമാന്‍ച്ച എന്ന് വിളിക്കുന്ന പി.കെ അബ്ദുര്‍റഹ്മാന്‍ സാഹിബ് അല്ലാഹുവിലേക്ക് യാത്രയായി. ഉദുമയിലും പരിസര പ്രദേശങ്ങളിലും ജമാഅത്തെ ഇസ്ലാമിയുടെ മുഖമായിരുന്നു അന്തുമാന്‍ച്ച. ജില്ലയിലെ പ്രസ്ഥാന പ്രവര്‍ത്തനത്തിന്റെ ആരംഭഘട്ടത്തില്‍ പ്രസ്ഥാനരംഗത്ത് സജീവമായി നിലകൊണ്ട സഹോദരീഭര്‍ത്താവ് കൂടിയായിരുന്ന പരേതനായ സാലി സാഹിബിന് പിന്‍ബലമായി ദീര്‍ഘകാലം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. തികച്ചും പ്രതികൂലമായ സാഹചര്യത്തില്‍ പിടിച്ചുനില്‍ക്കാനുള്ള കരുത്ത് അതുവഴി അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഉദുമയിലും പരിസരങ്ങളിലും ദീനീ പ്രകാശം പരത്താനെത്തിയ ഇസ്സുദ്ദീന്‍ മൗലവിയുടെ ഉറ്റ സഹായിയായ പിതാവ് പി.കെ മുഹമ്മദ് കുഞ്ഞി ഹാജിയുടെ ഇഛാശക്തിയും സമര്‍പ്പണവും കൈമുതലാക്കിയ വ്യക്തിത്വമായിരുന്നു അന്തുമാന്‍ച്ച. പിതാവിന്റെ കാലശേഷം പല സന്ദര്‍ഭങ്ങളിലായി മരണം വരെ നാട്ടിലെ മഹല്ല് കമ്മിറ്റി അംഗമായിരുന്നു. വ്യക്തി-കുടുംബ ബന്ധങ്ങള്‍ ഉാക്കുന്നതിനും നിലനിര്‍ത്തുന്നതിനും മുന്തിയ പരിഗണന നല്‍കി. അനാരോഗ്യാവസ്ഥയിലും ക്ഷണം നിരസിക്കാതെ എല്ലാ ചടങ്ങുകളിലും അദ്ദേഹം സാന്നിധ്യമറിയിച്ചു. ഉദുമ പടിഞ്ഞാര്‍ ഖിളര്‍ മസ്ജിദ് കമ്മറ്റി പ്രസിഡന്റായും പ്രസ്ഥാന നിയന്ത്രണത്തിലുള്ള ഉദുമ ടൗണിലെ മസ്ജിദ് ഖുബയുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. അല്ലാഹുവിലേക്ക് യാത്രയാകുന്നതിന്റെ അരമണിക്കൂര്‍ മുമ്പ് ഹല്‍ഖാ നാസിം ശാഫി സാഹിബിനെ അദ്ദേഹം വിളിച്ചത് മാധ്യമം കാമ്പയിനുമായി ബന്ധപ്പെട്ട് വരിചേര്‍ത്ത വിവരം പറയാനായിരുന്നു. മക്കളെ ദീനീസ്‌നേഹികളായി വളര്‍ത്താന്‍ നന്നായി പ്രയത്‌നിച്ചു. ഭാര്യ ഉമ്മാലി ഉമ്മ. മക്കള്‍: മുഹമ്മദ് ശരീഫ്, അബ്ദുശുകൂര്‍, അബ്ദുല്‍ സമീര്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി പി.കെ അബ്ദുല്ല, സകരിയ്യ, ഫൈസല്‍, ബീഫാത്വിമ, മുഹമ്മദ് സാജിദ്.
ബശീര്‍ ശിവപുരം
Comments