Prabodhanm Weekly

Pages

Search

2012 ഫെബ്രുവരി 11

കാല ചക്രഭ്രമം

കല്‍പറ്റ നാരായണന്‍

ടിയോടിയടുത്തെത്തിയ
ചെന്നായയുടെ ശ്രദ്ധ
അതിന് പിന്നിലെത്തിത്തുടങ്ങിയ പുലിയിലേക്ക്
ഞാന്‍ ക്ഷണിച്ചു.
നന്ദി; ക്ഷണം കൊണ്ട് ചെന്നായ തിരോഭവിച്ചു
നീയായാലും മതി;
അടുത്തെത്തിത്തുടങ്ങിയ പുലി എന്നോട് പറഞ്ഞു.
അതൊരു വകയല്ലേ,
ഒരു പുലിക്ക് ചേര്‍ന്നതാണോ? ഞാന്‍ ചോദിച്ചു.
എക്കാലവും പുലിയാവാന്‍ ഇക്കാലത്തൊരു പുലിയ്ക്ക് കഴിയുമോ?
അതും നേരാണ്;
എന്നാലും എന്നാലും ഒരിരയുടെ ഇര,
ഇതിലും ഭേദം പുല്ല് തിന്നുകയല്ലേ?
അതും ശരിയാണ്; പുലി ഗതി കെട്ടു.

അങ്ങനെ ഞങ്ങള്‍ സുഹൃത്തുക്കളായി.
വൈകുന്നേരം സൈക്കിളില്‍ നഗരം ചുറ്റി.
മടക്കത്തില്‍,
കിനാവ് കാണുകയായിരുന്ന ഒരു കാട്ടാടിനെ കാട്ടിക്കൊടുത്തു.
ഇപ്പോള്‍ അങ്ങനെ കഴിയുന്നു!

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം