Central Institute of Indian Languages
ഇന്ത്യന്‍ ഭാഷകളുടെ പുരോഗതിയും ന്യൂനപക്ഷ, ഗോത്ര ഭാഷകളുടെ സംരക്ഷണവും ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് Central Institute of Indian Languages. ഹയര്‍ എജുക്കേഷന്‍ വകുപ്പിനു കീഴില്‍ മൈസൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി.ഐ.ഐ.എല്‍ 20 ഇന്ത്യന്‍ ഭാഷകളില്‍ പത്ത് മാസത്തെ ഡിപ്ലോമ കോഴ്സുകള്‍ നല്‍കുന്നുണ്ട്. ഭുവനേശ്വര്‍, ഗുവാഹത്തി, ലഖ്നൗ, മൈസൂരു, പാട്യാല, പൂനെ, സോളന്‍ എന്നിങ്ങനെ ഏഴ് സെന്ററുകളിലെ കോഴ്‌സുകള്‍ക്ക് ആകെ 506 സീറ്റുകളാണുള്ളത്. ഇതില്‍ ലക്നൗ, സോളന്‍ എന്നീ സെന്ററുകള്‍ ഉര്‍ദു ഭാഷാ പഠനത്തിനും റിസര്‍ച്ചിനും മാത്രമായുള്ളതാണ്. പട്യാലയിലും ഉര്‍ദു കോഴ്‌സുണ്ട്. സര്‍വീസിലുള്ള ടീച്ചര്‍മാര്‍, ബി.എഡ്/എം.എഡ് അല്ലെങ്കില്‍ പി.എച്ച്.ഡി വിദ്യാര്‍ഥികള്‍, നെറ്റ്/ സെറ്റ്/ ടെറ്റ്/എസ് ലെറ്റ് യോഗ്യതയുള്ളവര്‍, അംഗീകൃത ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്കെല്ലാം അപേക്ഷ നല്‍കാം. ഗവണ്‍മെന്റ്/എയ്ഡഡ് സ്ഥാപനങ്ങളിലെ ടീച്ചര്‍മാര്‍ക്ക് യാത്രാ ബത്ത, ശമ്പളത്തിന് സമാനമായ തുക എന്നിവ ആനുകൂല്യമായി ലഭിക്കും. റിസര്‍ച്ച് സ്‌കോളേര്‍സിന് ഇന്‍സെന്റീവും എല്ലാ ട്രെയിനികള്‍ക്കും സ്‌റ്റൈപ്പന്റും ലഭിക്കും. മാര്‍ച്ച് - ഏപ്രില്‍ മാസത്തിലാണ് നോട്ടിഫിക്കേഷന്‍. വിവരങ്ങള്‍ക്ക്:https://ciil.org/default.aspx
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ്
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സ് പ്രോഗ്രാമുകള്‍, ഗവേഷണം, ഇന്റഗ്രേറ്റഡ് പി.എച്ച്.ഡി, പി.എച്ച്.ഡി എക്സ്റ്റേണല്‍ റിസര്‍ച്ച് പ്രോഗ്രാമുകള്‍ എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. യോഗ്യതകള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ് https://www.iisc.ac.in/. അവസാന തീയതി മാര്‍ച്ച് 31. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം, എന്നാല്‍ 2019 ഒക്‌ടോബര്‍ 31-നു മുമ്പായി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം.
NET - JRF-ന് ഒരുങ്ങാം
ശാസ്ത്ര വിഷയങ്ങളിലെയും മാനവിക വിഷങ്ങളിലെയും NET - JRF പരീക്ഷകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. യു.ജി.സിയും സി.ഐ.എസ്.ആറും സംയുക്തമായി നടത്തുന്ന ശാസ്ത്ര വിഷയങ്ങള്‍ക്ക് മാര്‍ച്ച് 18 വരെയും, നാഷ്‌നല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന മാനവിക വിഷയങ്ങളിലെ പരീക്ഷക്ക് മാര്‍ച്ച് 30 വരെയും അപേക്ഷ സമര്‍പ്പിക്കാം. ജൂണിലാണ് പരീക്ഷ. ശാസ്ത്ര വിഷയങ്ങള്‍ക്ക് തിരുവനന്തപുരത്തും കൊച്ചിയിലുമാണ് പരീക്ഷാ കേന്ദ്രങ്ങളുള്ളത്. മാനവിക വിഷയങ്ങള്‍ക്ക് യൂനിവേഴ്‌സിറ്റികള്‍ക്കു കീഴില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. വിശദ വിവരങ്ങള്‍ക്ക്: www.ntanet.nic.in, www.csirhrdg.res.in . യൂനിവേഴ്‌സിറ്റികളിലും കോളേജുകളിലും ന്യൂനപക്ഷങ്ങള്‍ക്കുള്ള പരിശീലന കേന്ദ്രങ്ങളിലും NET കോച്ചിംഗ് ക്ലാസുകള്‍ നല്‍കാറുണ്ട്. വിവരങ്ങള്‍ക്ക് യൂനിവേഴ്സിറ്റി വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക
TISS-ല്‍ ഇന്റഗ്രേറ്റഡ് ബി.എഡ് - എം.എഡ്
ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് മുംബൈ (ഠകടട) ഇന്റഗ്രേറ്റഡ് ബി.എഡ് - എം.എഡ് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 17 ആണ് അവസാന തീയതി. യോഗ്യത: എം.എസ്.സി, എം.എ, എം.കോം. അപേക്ഷകര്‍ 2019 ജൂണ്‍ 8-നകം ആവശ്യമായ എല്ലാ സര്‍ട്ടിഫിക്കറ്റുകളും സമര്‍പ്പിച്ചിരിക്കണം. മാര്‍ച്ച് 31-നാണ് എന്‍ട്രന്‍സ് ടെസ്റ്റ്. വിവരങ്ങള്‍ക്ക്: വേേു: http://www.admissions.tiss.edu/
അണ്ണാ യൂനിവേഴ്‌സിറ്റിയില്‍ ഗവേഷണം
ജൂലൈയില്‍ ആരംഭിക്കുന്ന ഫുള്‍ ടൈം / പാര്‍ട്ട് ടൈം പി.എച്ച്.ഡി പ്രോഗ്രാം പ്രവേശനത്തിന് അണ്ണാ യൂനിവേഴ്സിറ്റി ചെന്നൈ സെന്റര്‍ ഫോര്‍ റിസര്‍ച്ചിലേക്ക് മാര്‍ച്ച് 9 വരെ അപേക്ഷിക്കാം. സയന്‍സ്, മാനേജ്‌മെന്റ്, എഞ്ചിനീയറിംഗ്/ ടെക്‌നോളജി, ആര്‍ക്കിടെക്ചര്‍, ഹ്യുമാനിറ്റീസ്, പ്ലാനിംഗ് എന്നീ വിഷയങ്ങളിലാണ് അവസരങ്ങളുള്ളത്. വിശദ വിവരങ്ങള്‍ക്ക്: https://cfr.annauniv.edu/jul19/index.php
ആര്‍ക്കിടെക്ചറില്‍ പി.ജി
ദല്‍ഹി ആസ്ഥാനമായ സ്‌കൂള്‍ ഓഫ് പ്ലാനിംഗ് ആന്റ് ആര്‍ക്കിടെക്ചര്‍ (SPA) പി.ജി കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അര്‍ബന്‍ ഡിസൈന്‍, ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍, ആര്‍ക്കിടെക്ചറല്‍ കണ്‍സര്‍വേഷന്‍, പ്ലാനിംഗ്, ബില്‍ഡിംഗ് എഞ്ചിനീയറിംഗ് & മാനേജ്‌മെന്റ്, ലാന്റ്‌സ്‌കേപ്പ് ആര്‍ക്കിടെക്ചര്‍ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 22. പ്ലാനിംഗ് കോഴ്സില്‍ അഞ്ച് സ്‌പെഷ്യലൈസേഷന്‍ നല്‍കുന്നുണ്ട്. ഏപ്രില്‍ ആദ്യത്തിലാണ് സെലക്ഷന്‍ ടെസ്റ്റ് നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.spa.ac.in > admission . Phone: 011 2372 4383
AIIMS- പഠിക്കാം
ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (AIIMS) എം.ബി.ബി.എസിന് അപേക്ഷ ക്ഷണിച്ചു. നേരത്തേയുള്ള ഒമ്പതു കേന്ദ്രങ്ങള്‍ക്കു പുറമെ ഈ വര്‍ഷം പുതുതായി ആറ് എയിംസുകള്‍ കൂടി ആരംഭിക്കുന്നതോടെ സീറ്റുകളുടെ എണ്ണവും വര്‍ധിക്കും. ഒ.ബി.സി, എസ്.സി/എസ്.ടി, ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് സംവരണമുണ്ട്. അവസാന തീയതി മാര്‍ച്ച് 12. വിവരങ്ങള്‍ക്ക് www.aiimsexams.org. മെയിലാണ് ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ. ജനറല്‍ 50%, ഒ.ബി.സി 45%, എസ്.സി/എസ്.ടി 40% എന്നിങ്ങനെയാണ് യോഗ്യതാ മാര്‍ക്ക്.
Comments